പ്രതിമാസം 600 രൂപയുടെ കിടിലൻ പ്ലാനുമായി ടെലികോം ഭീമൻ റിലയൻസ് ജിയോ

|

ടെലികോം ഭീമനായ റിലയൻസ് ജിയോ പുതിയ പദ്ധതിയുമായി രംഗത്ത്. പതിവ് പോലെ തന്നെ ഒരു വമ്പൻ അനുകൂല്യവുമായാണ് ജിയോയുടെ വരവ്. അടുത്ത മാസം നടക്കുവാൻ പോകുന്ന എജിഎം മീറ്റിങ്ങിൽ ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാർത്ത. ഒരു വർഷം മുൻപ് അവതരിപ്പിച്ച ഗിഗാഫൈബറിൻറെ നിരക്കുകളും മറ്റു വിശദമായ വിവരങ്ങളും ഉടൻ തന്നെ പുറത്തുവിടുമെന്ന് കമ്പനി വ്യക്തമാക്കി.

 
പ്രതിമാസം 600 രൂപയുടെ കിടിലൻ പ്ലാനുമായി ടെലികോം ഭീമൻ റിലയൻസ് ജിയോ

ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2500 രൂപയ്ക്ക് തന്നെ ഗിഗാഫൈബർ കണക്‌ഷൻ ലഭ്യമാക്കുമെന്നാണ് വിവരങ്ങൾ. നേരത്തെ 4500 രൂപയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു. എന്നാൽ 2500 രൂപയ്ക്കും കണക്‌ഷൻ നൽകാൻ വേണ്ട ഡിവൈസുകൾ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്. സാങ്കേതികമായി ചില സവിശേഷതകളും വേഗത കുറവുള്ള ഡിവൈസുകളായിരിക്കും 2500 രൂപയ്ക്ക് റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി നൽകുക.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

600 രൂപയാണ് ഒരു മാസത്തെ ചാർജ്, 50 എംബിപിഎസ് വേഗത്തിലുള്ള ഇന്റർനെറ്റ് ഈ പ്ലാനിൽ നിന്നും നിങ്ങൾക്ക് ലഭ്യമാകും. 100 എംബിപിഎസ് വേഗമുളള കണക്‌ഷനു മാസം 1000 രൂപ അടയ്ക്കേണ്ടതായി വരും. എന്നാൽ ഏതു നിരക്കിലുള്ള കണക്‌ഷണുകൾ എടുത്താലും ഉപഭോക്താക്കൾക്ക് ജിയോഹോം ടി.വി, ലാൻഡ് ലൈൻ കോൾ തുടങ്ങിയ സേവനങ്ങൾ സൗജനമായി ലഭിക്കും.

ജിയോ ബ്രോഡ്ബാൻഡ്

ജിയോ ബ്രോഡ്ബാൻഡ്

വേഗത കൂടിയ ഇന്റർനെറ്റ് ലഭ്യമാകുന്ന റിലയൻസ് ജിയോ ഗിഗാഫൈബർ സേവനം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ലഭിക്കും. ഗിഗാ ഫൈബർ സബ്സ്ക്രിപ്ഷൻ താരീഫുകളെ കുറിച്ച് ജിയോ ഔദ്യോഗികമായി റിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ജിയോ ബ്രോഡ്ബാൻഡ് ഈടാക്കുക.

ജിയോ ഗിഗാഫൈബർ
 

ജിയോ ഗിഗാഫൈബർ

ഗിഗാഫൈബർ വഴിയുള്ള സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതു വരെ മൂന്ന് സേവനങ്ങളും ഒരു വർഷം തികച്ചും സൗജന്യമായി തന്നെ ഉപയോഗിക്കാം. റിലയൻസ് ജിയോയുടെ ഒപിറ്റിക്കൽ നെറ്റ്‌വർക്ക് തെർമിനൽ, ബോക്സ് റൗട്ടർ തുടങ്ങിയവ ഉപയോഗിച്ച് നിരവധി ഡിവൈസുകളിലേക്ക് ബന്ധിപ്പിക്കാനാകും. മൊബൈൽ ഫോണുകൾ, സ്മാർട് ടിവികൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട് ഡിവൈസുകൾ തുടങ്ങി 40 മുതൽ 45 ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ ഒഎൻടി ബോക്സ് റൗട്ടർ മുഖേന സാധിക്കും.

 ജിയോ ടി.വി

ജിയോ ടി.വി

ഏകദേശം 600 ചാനലുകളാണ് ജിയോ ടി.വി ഓഫർ ചെയ്യുന്നത്. മറ്റുള്ള സ്മാർട് ഹോം സർവീസുകൾ ലഭിക്കുന്നതിനായി ഒരു മാസത്തേക്ക് ആയിരം രൂപ വരെ മാസം തോറും നൽകേണ്ടതായി വരും. കൂടുതൽ ചാനലുകൾ കുറഞ്ഞ ചിലവിൽ ലഭ്യമാകുന്നതിനുള്ള ഒരു പദ്ധതിയാണ് റിലയൻസ് ജിയോ ഇപ്പോൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി വൈകാതെ അറിയിക്കും.

Best Mobiles in India

English summary
Reliance will start revealing the launch details of Jio GigaFiber in the coming weeks at its annual general meeting (AGM). The high-speed internet service was the next logical step for the telecom major after the launch of its mobile service and Jio feature phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X