ജിയോ ഗിഗാ ഫൈബർ, ജിഗാ ടി.വി ഓഗസ്റ്റ് 12-ന് സമാരംഭിക്കാം: വിലയും മറ്റ് സവിശേഷതകളും

|

ഏതാണ്ട് ഒരു വർഷം മുമ്പ്, ജിയോ ഗിഗാ ഫൈബറുമായി ഇന്ത്യയിലെ ബ്രോഡ്ബാൻഡ്, ഡിടിഎച്ച് ടി.വി സേവന മേഖലകളിലേക്ക് റിലയൻസ് പ്രവേശനം പ്രഖ്യാപിച്ചു, അതിനുശേഷം ഈ സേവനം പ്രിവ്യൂ ഓഫറിന് കീഴിൽ വിവിധ നഗരങ്ങളിൽ ഒരുതരം സൗജന്യ പബ്ലിക് ബീറ്റയിലാണ് ലഭ്യമാക്കിയിരുന്നത്. ഇതുവരെ, പ്രിവ്യൂ മോഡിനു കീഴിൽ പോലും, ഗിഗാ ഫൈബർ അതിവേഗ സേവനവും സാങ്കേതികമായി മികച്ച ഇൻഫ്രാസ്ട്രക്ചറും ഉപയോഗിച്ച് പ്രധാന വാർത്തകൾ സൃഷ്ടിക്കുന്നു.

ജിയോ ഗിഗാ ഫൈബർ, ജിഗാ ടി.വി ഓഗസ്റ്റ് 12-ന് സമാരംഭിക്കാം: വിലയും മറ്റ്

 

ഗിഗാഫൈബറിൻറെ മിതമായ നിരക്കിൽ ലഭിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരിക്കെ, ഗിഗാഫൈബർ ഇന്ത്യയിൽ എപ്പോൾ വിപണിയിലെത്തുമെന്ന് പലരും ആശ്ചര്യപ്പെടുന്നു. എന്നാൽ, ഇപ്പോൾ ഈ കാത്തിരിപ്പ് ഏകദേശം അവസാനിച്ചതായി അനുമാനിക്കാം. റിലയൻസ് 42-ാമത് വാർഷിക പൊതുയോഗത്തിൻറെ തീയതി പ്രഖ്യാപിച്ചു, ഇത്തവണ കമ്പനി ഗിഗാഫൈബറിൻറെ വാണിജ്യ വിലകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജിയോ ഗിഗാ ഫൈബർ

ജിയോ ഗിഗാ ഫൈബർ

ഓഗസ്റ്റ് 12-നാണ് പരിപാടി നടക്കുന്നത്, ഈ വർഷം ഉപയോക്താക്കൾക്ക് എന്ത് പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് റിലയൻസ് ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. എന്നിരുന്നാലും, കുറച്ച് മാസങ്ങൾക്ക് മുമ്പുള്ള ഒരു മാധ്യമ റിപ്പോർട്ട് പ്രകാരം, ജിയോ നെറ്റ്വർക്കിൻറെ പരിശോധനയിൽ ഏറെക്കുറെ പൂർത്തിയായതായും ഇത് ഉടൻ തന്നെ ഇന്ത്യയിൽ സേവനം ആരംഭിക്കുമെന്നും വ്യക്തമാക്കുന്നു.

 ജിയോ ഹോം ടി.വി

ജിയോ ഹോം ടി.വി

ജിയോ ജിഗാ ഫൈബറിനൊപ്പം, റിലയൻസിന് ജിഗാ ടി.വി അല്ലെങ്കിൽ ജിയോ ഹോം ടി.വി ഉപയോഗിച്ച് ടി.വി മേഖലയിലേക്കുള്ള കടന്നുകയറ്റം പ്രഖ്യാപിക്കാനും കഴിയും (പേര് ഇതുവരെ അറിവായിട്ടില്ല). ഈ സേവനത്തെക്കുറിച്ച് കൂടുതൽ അറിവില്ല, പക്ഷേ ശ്രുതികൾ വിശ്വസിക്കാമെങ്കിൽ, ജിഗാ ടി.വി പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജിൻറെ ഭാഗമാകും, അതിൽ ഗിഗാഫൈബറും സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനും ഉൾപ്പെടുന്നു എന്നത് വസ്തുതയാണ്

ബ്രോഡ്‌ബാൻഡ്, ടി.വി സേവനങ്ങളെക്കുറിച്ച് റിലയൻസ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്:

റിലയൻസ് 42-ാമത് എ.ജി.എം: ജിഗാ ഫൈബറും ജിയോ ഹോം ടി.വിയും വാണിജ്യപരമായി സമാരംഭിക്കുമോ?
 

റിലയൻസ് 42-ാമത് എ.ജി.എം: ജിഗാ ഫൈബറും ജിയോ ഹോം ടി.വിയും വാണിജ്യപരമായി സമാരംഭിക്കുമോ?

ഈ വർഷത്തെ എജി‌എമ്മിനായി റിലയൻസ് ഒരു സൂചനയും നൽകിയിട്ടില്ല, എന്നാൽ ജിയോ വാണിജ്യപരമായി ജിഗാ ഫൈബർ ബ്രോഡ്‌ബാൻഡ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഗാ ഫൈബറിനൊപ്പം, റിലയൻസിന്റെ ജിയോ ഹോം ടി.വി സേവനവും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

റിലയൻസിന്റെ ജിയോ ഹോം

റിലയൻസിന്റെ ജിയോ ഹോം

മാസങ്ങളായി ഗിഗാഫൈബറിൻറെ വാണിജ്യ സേവനങ്ങളെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങളും ചോർച്ചകളും കേൾക്കുന്നുണ്ട്. അവയെല്ലാം ശരിയായി മാറുകയാണെങ്കിൽ, അവരുടെ ബ്രോഡ്‌ബാൻഡ് സേവനത്തിൽ നിന്ന് മികച്ച മൂല്യം ആഗ്രഹിക്കുന്നവർക്ക് ഗിഗാഫൈബർ ഒരു നല്ല നിർദ്ദേശമായിരിക്കും.

ജിയോ ട്രിപ്പിൾ പ്ലേ

ജിയോ ട്രിപ്പിൾ പ്ലേ

ജിഗാ ഫൈബറിനൊപ്പം, അടിസ്ഥാന പദ്ധതിയെ ജിയോ ട്രിപ്പിൾ പ്ലേ എന്ന് വിളിക്കാമെന്നും 100 ജി.ബി വരെ കോംപ്ലിമെന്ററി ഡാറ്റ 50 എംബിപിഎസ് വേഗതയിൽ 600 രൂപയ്ക്ക് വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. 1,000 രൂപ വിലമതിക്കുന്ന മറ്റൊരു ഉയർന്ന പ്ലാൻ ഉണ്ടായിരിക്കാം. 100 എംബിപിഎസ് ഉയർന്ന ഡാറ്റ വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിഗാ ടി,വി സേവനം

ജിഗാ ടി,വി സേവനം

അതേസമയം, ജിഗാ ടി,വി സേവനം 600 ടി.വി ചാനലുകൾ സബ്സ്ക്രിപ്ഷൻ പാക്കേജിൽ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല, ഇത് ഹൈ-ഡെഫനിഷൻ ടി.വി എക്‌സ്‌പീരിയൻസ് പ്രദാനം ചെയ്യുന്നതിന് ജിഗാ ഫൈബറിൻറെ ഫൈബർ നെറ്റ്‌വർക്ക് സാങ്കേതികവിദ്യയെ ആശ്രയിക്കുകയും ചെയ്യും.

ലാൻഡ്‌ലൈൻ കണക്ഷൻ

ലാൻഡ്‌ലൈൻ കണക്ഷൻ

സൗജന്യ ലാൻഡ്‌ലൈൻ കണക്ഷൻ വഴി സബ്‌സ്‌ക്രൈബർമാർക്ക് അൺലിമിറ്റഡ് കോളുകൾക്കും അർഹതയുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Reliance has announced the date for its 42nd Annual General Meeting and this time, the company is expected to announce GigaFiber's commercial prices. The event is taking place on August 12 and Reliance hasn't given a hint on what consumers could expect this year. However, a media report from a few months ago suggested that Jio is almost done with testing of the network and it could soon launch the service in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X