ജിയോ ഗിഗഫൈബര്‍: നിങ്ങളുടെ വീടിനെ സ്മാര്‍ട്ടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ

|

5G സൗകര്യത്തോട് കൂടിയ ഉപകരണങ്ങളുടെ ഒരു നിര തന്നെ പരിചയപ്പെടുത്തി ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഫറന്‍സ് 2018-ല്‍ ജിയോ താരമായി. ഗിഗഫൈബറിലൂടെ എങ്ങനെയാണ് ജിയോ ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് ഉപയോഗം മാറ്റിമറിക്കാന്‍ പോകുന്നതെന്ന് വിശദീകരിക്കാനാണ് കമ്പനി കോണ്‍ഫറന്‍സിലുടനീളം ശ്രമിച്ചത്. തങ്ങളുടെ ബ്രോഡ്ബാന്‍ഡ് സേവനത്തിലൂടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഹോം ഇക്കോസിസ്റ്റം അടിമുടി മാറ്റാനാണ് റിലയന്‍സ് പദ്ധതിയുടന്നത്.

 

സ്മാര്‍ട്ട് ടിവി അനുഭവം പകരാന്‍ ജിയോ ഗിഗഫൈബര്‍ റൗട്ടര്‍

സ്മാര്‍ട്ട് ടിവി അനുഭവം പകരാന്‍ ജിയോ ഗിഗഫൈബര്‍ റൗട്ടര്‍

ഗിഗഫൈബര്‍ കണ്ടകഷന്‍ എടുക്കുന്നവര്‍ക്ക് വീട്ടില്‍ ബ്രോഡ്ബാന്‍ഡ് കേബിള്‍ നല്‍കും. ഇത് ഗിഗഫൈബര്‍ റൗട്ടറുമായി ബന്ധിപ്പിക്കുക. ഒന്നിലധികം LAN പോര്‍ട്ടുകളോട് കൂടിയ റൗട്ടറില്‍ ഫോണ്‍ കണക്ട് ചെയ്യാനാകും. ഒരു സമയം ഇരുപതിലധികം ഉപകരണങ്ങള്‍ വൈഫൈ വഴി റൗട്ടറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.

ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയ സെറ്റ് ടോപ് ബോക്‌സ് ജിയോ നല്‍കും. ഇതുമായി റൗട്ടര്‍ ബന്ധിപ്പിക്കുന്നതോടെ സാധാരണ ടിവി സ്മാര്‍ട്ടായി മാറും. ഗൂഗിള്‍ ക്രോംകാസ്റ്റ്, ആമസോണ്‍ ഫയര്‍ സ്റ്റിക് എന്നിവയ്ക്ക് സമാനമായ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. റിമോട്ട് ഉപയോഗിച്ച് വോയ്‌സ് കമാന്‍ഡിലൂടെ സെറ്റ് ടോപ് ബോക്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

 ജിയോ ഗിഗഫൈബര്‍ ഒരുക്കുന്ന സ്മാര്‍ട്ട്‌ഹോം ഇക്കോസിസ്റ്റം
 

ജിയോ ഗിഗഫൈബര്‍ ഒരുക്കുന്ന സ്മാര്‍ട്ട്‌ഹോം ഇക്കോസിസ്റ്റം

ഗിഗഫൈബര്‍ റൗട്ടറിന്റെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണില്‍ വരുന്ന വീഡിയോ കോള്‍ ടിവിയിലേക്ക് മാറ്റി സംസാരിക്കാന്‍ കഴിയും. ലാന്‍ഡ്‌ലൈനില്‍ വരുന്ന കോളുകളും ഈ രീതിയില്‍ ടിവിയിലേക്ക് മാറ്റാം. ഈ സംവിധാനം പരീക്ഷിക്കാന്‍ സാധിച്ചവര്‍ മികച്ച അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.

 സെന്‍സറുകളുടെ സഹായം

സെന്‍സറുകളുടെ സഹായം

ഇന്ത്യന്‍ വീടുകളെ സ്മാര്‍ട്ടാക്കുന്നതിന് വേണ്ട സെന്‍സറുകളുടെ സഹായം തേടാനും ജിയോ തീരുമാനിച്ചിട്ടുണ്ട്. സ്വിച്ചുകള്‍, ലൈറ്റുകള്‍ എന്നുവേണ്ട വീട്ടിലുള്ളതിലെല്ലാം സെന്‍സറുകള്‍ ഘടിപ്പിക്കും. പ്രത്യേകം തയ്യാറാക്കിയ പ്രോഗ്രാമകള്‍ ഉപയോഗിച്ച് ഇവ സ്വയം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഗൂഗിള്‍ ഹോം, ആമസോണ്‍ ഇക്കോ എന്നിവയില്‍ ഉപയോഗിക്കുന്നതിന് സമാനമായ സെന്‍സറുകള്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ജിയോ ആരംഭിച്ചിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടുനടക്കാവുന്ന സ്വിച്ച് ജിയോ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചു. ചുമരില്‍ വയ്ക്കാതെ തന്നെ ഇതുപയോഗിച്ച് ലൈറ്റുകള്‍ ഓണ്‍ അക്കാനും ഓഫ് ചെയ്യാനും കഴിയും.

ജിയോ

ജിയോ

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കുമായി ജിയോ പുറത്തിറക്കാനൊരുങ്ങുന്ന ആപ്പിലൂടെ സെന്‍സറുകളുടെ നിയന്ത്രണം കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ഗിഗഫൈബര്‍ പരീക്ഷണഘട്ടത്തില്‍

ഗിഗഫൈബര്‍ പരീക്ഷണഘട്ടത്തില്‍

ഗിഗഫൈബര്‍ സേവനം പുറത്തിറക്കുന്ന തീയതി ഇതുവരെ ജിയോ പുറത്തുവിട്ടിട്ടില്ല. ആകര്‍ഷകമായ നിരക്കുകളോടെയായിരിക്കും ഇത് വിപണിയിലെത്തുകയെന്ന് പ്രതീക്ഷിക്കാം. ജിയോ നേരത്തേ ഇത് പലതവണ തെളിയിച്ചിട്ടുള്ളതാണ്.

നമ്മളിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത അത്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങൾനമ്മളിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത അത്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങൾ

ജിയോ ഗിഗഫൈബര്‍

ജിയോ ഗിഗഫൈബര്‍

ജിയോ ഗിഗഫൈബര്‍ പരീക്ഷണ ഘട്ടത്തിലാണ്. ജിയോയിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ചെറിയൊരു വിഭാഗം ഇപ്പോള്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കുതായാണ് വിവരം. 2019 ആദ്യ പാദത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കാം.

ഗിഗഫൈബര്‍ സേവനം

ഗിഗഫൈബര്‍ സേവനം

ഹാത്ത്‌വേ ഉള്‍പ്പെടെയുള്ള കേബിള്‍ സര്‍വ്വീസ് കമ്പനികളെ ഏറ്റെടുക്കുന്നതോടെ ജിയോ ഗിഗഫൈബര്‍ സേവനം രാജ്യത്തെമ്പാടും എത്തിക്കാന്‍ റിലയന്‍സിന് കഴിഞ്ഞേക്കും. ഇതോടെ ഡിടിച്ച് മേഖലയില്‍ എയര്‍ടെല്ലിന് പിന്തള്ളാനും ജിയോയ്ക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ്, ഹാത്ത്‌വേ കേബിള്‍സ് എന്നിവയില്‍ ഏകദേശം 5230 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ജിയോ. ഇതോടെ രാജ്യത്തെ 100 നഗരങ്ങളിലെ 24 ദശലക്ഷം വീടുകളില്‍ ജിയോ ഗിഗഫൈബര്‍ സേവനമെത്തും.


Best Mobiles in India

Read more about:
English summary
Jio GigaFiber: Here’s How Reliance Jio is Planning to Create a Smart Ecosystem for Your Home

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X