ജിയോ ജിഗാഫൈബര്‍, ജിയോ ഫോണ്‍ 3, ജിയോ ഡി.റ്റി.എച്ച് സര്‍വീസുകള്‍ ജുലൈയോടെ അവതരിപ്പിക്കും

|

പുത്തന്‍ സംരംഭങ്ങള്‍ വളരെ കൃത്യമായ മാനദണ്ഡങ്ങളോടെ അവതരിപ്പിക്കുന്നതില്‍ വളരെ കൃത്യത പുലര്‍ത്തുന്ന കമ്പനിയാണ് റിലയന്‍സ് ജിയോ. മുംബൈയില്‍ എല്ലാ വര്‍ഷവും ചേരാറുള്ള ആനുവല്‍ ജനറല്‍ മീറ്റിങ്ങില്‍ പുതിയ മോഡലിനെ ആദ്യം അവതരിപ്പിച്ച ശേഷം വിപണിയില്‍ അവതരിപ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ 2017ല്‍ നടന്ന മീറ്റിങ്ങിലാണ് പുത്തന്‍ ഫീച്ചര്‍ ഫോണിനെ ജിയോ അവതരിപ്പിച്ചത്.

 

ജിയോ ഫോണിന്റെ വരവോടെ ഉണ്ടായത്

ജിയോ ഫോണിന്റെ വരവോടെ ഉണ്ടായത്

വലിയ വിപ്ലവകരാമായ മാറ്റമാണ് ജിയോ ഫോണിന്റെ വരവോടെ ഉണ്ടായത്. പണം നല്‍കാതെ ഫോണ്‍ സ്വന്തമാക്കാനുള്ള തീരുമാനമാണ് 2017ലെ ആനുവല്‍ ജനറല്‍ മീറ്റിങ്ങിലുണ്ടായത്. 2018ലെ മീറ്റിങ്ങിലാകട്ടെ ജിയോ ഫോണ്‍ 2വിന്റെ പ്രഖ്യാപനവുമുണ്ടായി. കൂടാതെ ജിയോ ജിഗാഫൈബര്‍ സര്‍വീസ്, ജിയോ ഡി.റ്റി.എച്ച് സര്‍വീസ് എന്നിവയുടെ ഭാവികാര്യങ്ങളും ചര്‍ച്ചയായി.

പ്രഖ്യാപനമുണ്ടാകും.

പ്രഖ്യാപനമുണ്ടാകും.

കമ്പനിയുടെ 42-ാമത് മീറ്റിങ്ങ് ജൂലൈ മാസമാണ് നടക്കാനിരിക്കുന്നത്. ജിയോയുടെ പുത്തന്‍ സംരംഭങ്ങളെ തീര്‍ച്ചയായും മീറ്റിങ്ങില്‍ അവതരിപ്പിക്കും. ഇവയില്‍ ടെക്ക് ലോകം ആകാംശയോടെ കാത്തിരിക്കുന്ന ജിയോ ജിഗാഫൈബര്‍, ജിയോ ഫോണ്‍ 3, ജിയോ ഡി.റ്റി.എച്ച് സര്‍വീസുകള്‍ എന്നിവയുടെ പ്രഖ്യാപനമുണ്ടാകും.

 ജിയോ ജിഗാഫൈബര്‍ കമേഴ്‌സ്യല്‍ ലോഞ്ച്
 

ജിയോ ജിഗാഫൈബര്‍ കമേഴ്‌സ്യല്‍ ലോഞ്ച്

ഈ വര്‍ഷംതന്നെ ജിാഫൈബര്‍ ഫൈബര്‍-ടു-ഹോം പുറത്തിറങ്ങും. ഇതിനായുള്ള പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഔദ്യോഗികമായി പുറത്തിറക്കാനുള്ള തിരക്കിലാണ് കമ്പനി. ഈ വര്‍ഷം മാര്‍ച്ച് മാസം പുറത്തിറക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ജൂലൈയിലേക്കു മാറ്റുകയായിരുന്നു. 2019 ലെ ആനുവല്‍ ജനറല്‍ മീറ്റിങ്ങില്‍ തീര്‍ച്ചയായും പ്രഖ്യാപനമുണ്ടാകും.

 ജിയോ ഫോണ്‍ 3

ജിയോ ഫോണ്‍ 3

ജിയോ ഫൈബര്‍ കണക്ടീവിറ്റിക്കൊപ്പം ജിയോ ഫോണ്‍ 3യെയും അവതരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. 5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സംവിധാനത്തോടെയാകും ഫോണ്‍ പുറത്തിറങ്ങുകയെന്നാണ് അറിയുന്നത്. മാത്രമല്ല ആന്‍ഡ്രോയിഡ് ഗോ ഓ.എസുമുണ്ടാകും. 2 ജി.ബി റാം, 64 ജി.ബി ഇന്റേണല്‍ മെമ്മറി 5 മെഗാപിക്‌സല്‍ പിന്‍ ക്യാമറ 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവ ഫോണിലുണ്ടാകും.

 ജിയോ ഡി.റ്റി.എച്ച് സര്‍വീസ്

ജിയോ ഡി.റ്റി.എച്ച് സര്‍വീസ്

ഡി.റ്റി.എച്ച് സംവിധാനം പുറത്തിറക്കാനുള്ള പ്രവര്‍ത്തനവും അണിയറയില്‍ നടക്കുന്നതായി ജിയോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മറ്റു ബ്രാന്റുകളില്‍ നിന്നും വ്യത്യസ്തമായി നിരവധി ഫീച്ചറുകള്‍ ജിയോ ഡി.റ്റി.എച്ച് സര്‍വീസിലുണ്ടാകുമെന്നും കമ്പനി അറിയിച്ചുകഴിഞ്ഞു. ഇതും അധികം വൈകാതെ പുറത്തിറങ്ങും.

 ജിയോ ബിഗ് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍

ജിയോ ബിഗ് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍

വലിയ സ്‌ക്രീനോടു കൂടിയ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ അധികം വൈകാതെ ജിയോ പുറത്തിറക്കുമെന്ന ടെക്ക് പ്രേമികളുടെ അടക്കം പറച്ചിലുകള്‍ക്ക് അവസാനമാവുകയാണ്. പുത്തന്‍ മോഡലിനെ ലോഞ്ചിംഗ് ഈവന്റിലൂടെ ജിയോ അധികം വൈകാതെ അവതരിപ്പിക്കും.

Best Mobiles in India

Read more about:
English summary
Jio GigaFiber, JioPhone 3 and Jio DTH service expected to launch in July

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X