1 ജിബിപിഎസ് വേഗത, ജിഗാ ടിവി.. 1100 നഗരങ്ങളിൽ ജിഗാഫൈബർ അവതരിപ്പിക്കാൻ ജിയോ!

By Shafik
|

1100 ഇന്ത്യൻ നഗരങ്ങളിൽ ജിഗാഫൈബർ അവതരിപ്പിക്കാൻ ജിയോ. ജിയോയുടെ ജിഗാഫൈബർ FTTH സേവനം ഓഗസ്റ് 15ന് ആണ് പുറത്തിറക്കുക. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇതിന്റെ പണികൾ നടത്തിവരികയായിരുന്നു മുകേഷ് അംബാനിയുടെ ജിയോ. ഒരു ജിബിപിഎസ് വേഗതയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇന്ന് നടന്ന റിലയൻസ് AGM 2018ൽ ആണ് ജിയോഫോൺ 2, ജിയോ വൈഫൈ കോൾ സംവിധാനം, മൺസൂൺ ഹാങ്ങാമ ഓഫ്ഫർ തുടങ്ങി ഒരുപിടി കാര്യങ്ങളുടെ കൂടെ ഇതും റിലയൻസ് അവതരിപ്പിച്ചത്.

ഒപ്പം ജിഗാ ടിവിയും

ഒപ്പം ജിഗാ ടിവിയും

ഇതോടൊപ്പം തന്നെ ടിവികൾക്ക് ജിഗാ ടിവി സെറ്റപ്പ് ബോക്സ് എന്ന സൗകര്യവും ജിയോ ഇതിലൂടെ ഫോൺ ഒരുക്കുന്നുണ്ട്. 600 ടിവി ചാനലുകൾ, ആയിരക്കണക്കിന് സിനിമകൾ, ലക്ഷക്കണക്കിന് പാട്ടുകൾ എന്നുതുടങ്ങി വിനോദത്തിന്റെ കേന്ദ്രം തന്നെയായിരിക്കും ഇത്. ഒപ്പം 4കെ വിഡിയോകൾ കൂടെ ലഭ്യമാകും. ടിവി വഴി വോയ്‌സ് കമാന്റുകൾ അടക്കം പലതും സാധ്യമാകുകയും മറ്റു ടിവി, ഫോൺ, ടാബ്‌ലെറ്റ് എന്നിവയിലേക്കെല്ലാം കോൾ ചെയ്യാനും വരെ ഇതുവഴി സാധ്യമാകും.

മറ്റു പ്രത്യേകതകൾ

മറ്റു പ്രത്യേകതകൾ

ഇതിന് പുറമെ ബൈജു ആപ്പുമായി സഹകരിച്ച് സുരക്ഷയ്ക്കും ഓട്ടോമോഷനും ആവശ്യമായ കാര്യങ്ങൾ കൂടെ ഈ ജിഗാഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ ഉണ്ടാകും. ഒപ്പം സ്മാർട്ട് ഹോം ഫീച്ചറുകളും ഈ ബ്രോഡ്ബാൻഡ് കണക്ഷനിൽ ടിവി വഴി സാധ്യമാക്കും. ഇന്ന് നടന്ന ചടങ്ങിൽ ജിഗാഫൈബർ കൂടാതെ നടത്തിയ മറ്റൊരു വലിയ പ്രഖ്യാപനമായ ജിയോഫോൺ 2വിനെ കുറിച്ച് താഴെ നിന്നും വായിക്കാം.

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്, QWERTY.. അടിമുടി മാറ്റത്തോടെ ജിയോഫോൺ 2 എത്തി! ഒപ്പം മറ്റു പലതും!

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്, QWERTY.. അടിമുടി മാറ്റത്തോടെ ജിയോഫോൺ 2 എത്തി! ഒപ്പം മറ്റു പലതും!

തരംഗം സൃഷിക്കാൻ വീണ്ടും ജിയോ എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന റിലയൻസ് AGM 2018ൽ ആണ് ജിയോഫോൺ 2, ജിയോ ജിഗാഫൈബർ, ജിയോ വൈഫൈ കോൾ സംവിധാനം, മൺസൂൺ ഹാങ്ങാമ ഓഫ്ഫർ തുടങ്ങി ഒരുപിടി കാര്യങ്ങൾ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേതായ ജിയോഫോൺ 2 എങ്ങനെയുണ്ടെന്ന് നമുക്ക് നോക്കാം.

ജിയോഫോൺ രണ്ടാമൻ

ജിയോഫോൺ രണ്ടാമൻ

ജിയോ ഓഫറുകൾ കൊണ്ട് ഞെട്ടിച്ച പോലെ ഏറെ തരംഗം ഉണ്ടാക്കിയ ഒന്നായിരുന്നു ജിയോഫോൺ. വെറുമൊരു ഫീച്ചർ ഫോൺ എന്നതിന് മേലെയായി ഒരുപിടി സവിശേഷതകൾ ജിയോ അവതരിപ്പിച്ച ഈ ബേസിക്ക് ഫോണിന് ഉണ്ടായിരുന്നു. 4ജി പിന്തുണയും പിന്നീട് പല ആപ്പുകളുടെ പിന്തുണയും കിട്ടിയ ഈ ഫോണിന്റെ രണ്ടാം തലമുറയായി ജിയോഫോൺ 2 ഇന്ന് മുകേഷ് അംബാനി അവതരിപ്പിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്.. എല്ലാം പിന്തുണയ്ക്കും

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്.. എല്ലാം പിന്തുണയ്ക്കും

ആദ്യത്തെ ജിയോഫോൺ തന്നെ ഒരു ബജറ്റ് 4ജി ഫോൺ ആയിരുന്നെങ്കിൽ കൂടെ ഒരുപിടി ആപ്പുകളും സേവനങ്ങളും ഉൾക്കൊണ്ടിരുന്നു. ഇപ്പോഴിതാ ഈ പുതിയ മോഡലിൽ ആദ്യത്തേതിൽ ഉള്ളതിനേക്കാൾ അധികം സേവനങ്ങളാണ് ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ് എന്നിവ പോലുള്ള സേവനങ്ങൾ പിന്തുണയ്ക്കും എന്നതാണ്. ഇതിനായി സജ്ജമാക്കിയ KAI OSന്റെ പുതിയ വേർഷൻ ആയിരിക്കും ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം.

QWERTY കീപാഡ്

QWERTY കീപാഡ്

ബാൾക്ക്‌ബെറി ഫോണുകളിലേത് പോലെയുള്ള QWERTY കീപാഡ് സൗകര്യത്തോട് കൂടിയാണ് പുതിയ ജിയോഫോൺ എത്തുന്നത്. ഇത് കൂടാതെ നേരത്തെ അവതരിപ്പിച്ച ജിയോഫോണിന് വേണ്ടിയുള്ള ഗൂഗിൾ അസിസ്റ്റന്റ് സേവനവും ഇതിൽ ലഭ്യമാകും. അതിനെ പിന്തുടർന്നാണ് യുട്യൂബ് അടക്കമുള്ള സൗകര്യങ്ങൾ ഈ കുഞ്ഞു വലിയ ഫോണിലേക്ക് എത്തുന്നത്. ഇത് കൂടാതെ ഈയടുത്തിടെ ഗൂഗിൾ വലിയ തോതിൽ ഈ ഫോണിലെ KAI OSൽ നിക്ഷേപമിറക്കുകയും ചെയ്തിരുന്നു.

മറ്റു പ്രധാന സവിശേഷതകൾ

മറ്റു പ്രധാന സവിശേഷതകൾ

ഇരട്ട സിം, 2.4 ഇഞ്ച് QVGA ഡിസ്പ്ളേ, KAI OS, 512 എംബി റാം, 4 ജിബി മെമ്മറി, എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ. 128 ജിബി വരെയുള്ള മെമ്മറി കാർഡുകൾ ഇടാനുള്ള സൗകര്യവും ഈ ഫോണിലുണ്ട്. ക്യാമറയുടെ കാര്യത്തിൽ ബേസിക്ക് ഫോൺ എന്ന നിലയിൽ പിറകിൽ 2 മെഗാപിക്സലും മുൻവശത്ത് വിജിഎ ക്യാമറയുമാണ് ഫോണിലുള്ളത്. 2000 mAh ബാറ്ററി, VoLTE, എൻഎഫ്‍സി, ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം റേഡിയോ എന്നിവയും ഫോണിലുണ്ട്.

വില, ഓഫറുകൾ

വില, ഓഫറുകൾ

2,999 രൂപയാണ് ഫോണിന് വില വരുന്നത്. ഓഗസ്റ് 15 മുതലാണ് ഫോൺ വിപണിയിൽ ലഭിച്ചുതുടങ്ങുക. ഇതോടൊപ്പം മൺസൂൺ ഹങ്കാമ ഓഫർ കൂടെ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ജിയോഫോൺ ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ജിയോഫോൺ മാറ്റി പുതിയതിലേക്ക് മാറാനുള്ള സൗകര്യവും ലഭിക്കും. ഇതുപ്രകാരം 501 രൂപ മാത്രമേ ആവശ്യമായി വരികയുള്ളൂ. ഈ ഓഫർ ജൂലായ് 21 മുതൽ ലഭ്യമായിത്തുടങ്ങും.

ദിവസവും 20 ജിബി ഡാറ്റ നൽകിക്കൊണ്ട് സകല കമ്പനികളെയും ഞെട്ടിച്ച് ബിഎസ്എൻഎൽ!!ദിവസവും 20 ജിബി ഡാറ്റ നൽകിക്കൊണ്ട് സകല കമ്പനികളെയും ഞെട്ടിച്ച് ബിഎസ്എൻഎൽ!!

Best Mobiles in India

Read more about:
English summary
Jio GigaFiber Launching in 1,100 Cities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X