ജിയോ ജിഗാഫൈബര്‍ പാക്കേജ്: അറിയേണ്ടതെല്ലാം
റിലയന്‍സ് ജിയോ ചുരുങ്ങിയ കാലം കൊണ്ടാണ് ലോകം മുഴുവന്‍ വ്യാപിച്ചത്. വ്യത്യസ്ഥ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടേയുംവിസ്മയിപ്പിക്കുന്ന ഓഫറുകളിലൂടേയുമാണ് ജിയോ തങ്ങളുടെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ 41-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജിയോ ജിഗാഫൈബര്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് പ്രഖ്യാപനം നടത്തിയത്. രണ്ട് വര്‍ഷത്തോളമായി ഫൈബര്‍ ടു ദ ഹോം ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ടിവിയിലും സ്മാര്‍ട്ട് ഹോം ഉപകരണങ്ങളിലും ഇത് പ്രവര്‍ത്തിക്കും.

ജിയോ ജിഗാഫൈബര്‍ സേവനം FTTH ബ്രോഡ്ബാന്‍ഡ് സേവനം മാത്രമല്ല നല്‍കുന്നത്. കൂടാതെ പുതിയ റിലയന്‍സ് ജിയോ ജിഗാഫൈബര്‍ പാക്കേജില്‍ ആഡ്-ഓണ്‍ ജിയോ സേവനങ്ങളുടെ ഒരു പാക്കേജും എത്തുന്നുണ്ട്, അതായത് ജിഗാ റൗട്ടര്‍, ജിയോ ജിഗാടിവി, ജിയോ സ്മാര്‍ട്ട്‌ഹോം, വിആര്‍, എച്ച്ഡി ടിവി കോളിംഗ് മുതലായവ. ജിയോ ജിഗാഫൈബര്‍ പാക്കേജിന്റെ കൂടുതല്‍ വിശദീകരണങ്ങളിലേക്ക് കടക്കാം.

ജിയോ ജിഗാ റൗട്ടര്‍
ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ നിര്‍മ്മിച്ച് ഒരു നെറ്റ്‌വര്‍ക്ക് വാഗ്ദാനം ചെയ്തത് റിലയന്‍സ് ജിയോ ഉപേക്ഷിച്ചിട്ടില്ല. 1Gbps സ്പീഡാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഇന്റര്‍നെറ്റും വേഗതയും ഉറപ്പാക്കാന്‍ പ്രത്യേക ജിയോ ജിഗാ റൗട്ടറും വാഗ്ദാനം ചെയ്യുന്നു.

ജിയോ ജിഗാടിവി
ജിയോ ജിഗാഫൈബര്‍ കൂടാതെ, ജിയോ ജിഗാടിവി പോലുളള ഒരു കൂട്ടം ഇന്റര്‍നെറ്റ് പ്രാപ്തമാക്കിയ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 400 ചാനലുകള്‍, മൂവികള്‍, സംഗീതം, വീഡിയോകോള്‍ എന്നിവയും അതിലധികവും സ്ട്രീം ചെയ്യാവുന്ന ഒരു ജിയോ സെറ്റ് ടോപ്പ് ബോക്‌സും
ജിയോ നല്‍കുന്നു. ജിയോ ജിഗാടിവി ഒരുപക്ഷേ DTH സേവനങ്ങള്‍ക്ക് ഒരു അടിത്തറ തന്നെ ആയിരിക്കും. ജിയോ ജിഗാടിവി ബന്ധിപ്പിച്ച ടെലിവിഷനില്‍ നിങ്ങളുടെ ജിയോ ജിഗാഫൈബര്‍ കണക്ഷന്‍ ഉപയോഗിച്ച് എല്ലാ ഉളളടക്കങ്ങളും നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയും.

ജിയോ എച്ച്ഡി ടിവി കോളിംഗ്
ജിയോ ജിഗാടിവിയുടെ കൂടെ റിലയന്‍സ് ജിയോ ഡിറ്റിഎച്ച് വീഡിയോ കോളിംഗ് സേവനം കൂടി അവതരിപ്പിക്കും. ഒരു ടിവിയില്‍ നിന്നും മറ്റൊരു ടിവിയിലേക്ക് അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം ജിയോ ജിഗാടിവിയില്‍ നിന്നും മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് എച്ച്ഡി വീഡിയോ കോളുകള്‍ ചെയ്യുന്നതിന് എച്ച്ടി ടിവി കോളിംഗ് സേവനത്തിലൂടെ സാധിക്കും. ഒരിക്കല്‍ നിങ്ങളുടെ ടിവിയില്‍ കണക്ടു ചെയ്തു കഴിഞ്ഞാല്‍, ജിഗാടിവിയുളള നിങ്ങളുടെ ടിവി ജിയോ ജിഗാഫൈബര്‍ വഴി എച്ച്ടി കോളുകള്‍ ചെയ്യാനും കഴിയും.

ജിയോ സ്മാര്‍ട്ട്‌ഹോം
റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഹോം ഡിവൈസുകളിലും പ്രവര്‍ത്തനം നടത്തുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ എത്തുന്നത്. റിലയന്‍സ് ജിയോ പ്രോഡക്ടുകള്‍ നിങ്ങളുടെ വ്യക്തിഗത ഗാഡ്ജറ്റുകള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഓഫീസ് സുരക്ഷയ്ക്കായി പ്രത്യേകം സ്മാര്‍ട്ട് ഡിവൈസുകളും ഉണ്ട്. മോഷന്‍ സെന്‍സര്‍, സ്മാര്‍ട്ട് സ്വിച്ച് മുതലായവയാണ് ജിയോ സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍.


Click it and Unblock the Notifications








