ജിയോ ജിഗാഫൈബർ പരീക്ഷണം പൂർത്തികരിച്ചു, 1600 നഗരങ്ങളിൽ ഉടൻ ലഭ്യമാകും

|

ജിഗാഫൈബർ ബ്രോഡ്ബാൻഡ് സേവനം രാജ്യത്തുടനീളം പുറത്തുവിടുന്നുവെന്ന് അടുത്തിടെ ഒരു മാധ്യമ റിപ്പോർട്ട് സൂചിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ വിജയകരമായ ബീറ്റാ ടെസ്റ്റ് നടത്തിയതിന് ശേഷം 1,700 നഗരങ്ങളിലേക്ക് ജിഗാഫൈബർ ഇന്ത്യയിൽ എത്തുന്നുവെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറയുന്നത്. ജിഗാഫൈബറിൻറെ റീചാർജ് പ്ലാനുകൾക്കായി സേവനങ്ങളും വിലകളും വാണിജ്യാടിസ്ഥാനത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

 
ജിയോ ജിഗാഫൈബർ പരീക്ഷണം പൂർത്തികരിച്ചു, 1600 നഗരങ്ങളിൽ ഉടൻ ലഭ്യമാകും

എന്റർപ്രൈസ് കണക്റ്റിവിറ്റി മാർക്കറ്റ്

എന്റർപ്രൈസ് കണക്റ്റിവിറ്റി മാർക്കറ്റ്

മൊബിലിറ്റി ബിസിനസ്സിന്റെ വിജയത്തിന് ശേഷം, ജിയോ ഇന്ത്യയുടെ അണ്ടർസെർവേഡ്‌ ഹോം & എന്റർപ്രൈസ് കണക്റ്റിവിറ്റി മാർക്കറ്റ് ആഗോളതലത്തിൽ അതിന്റെ അടുത്ത തലമുറയിലുള്ള എഫ്.ടി.എക്സ് സേവനങ്ങൾക്കായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു, "അംബാനി പറഞ്ഞു.

ഹോം ബ്രോഡ്ബാൻഡ്

ഹോം ബ്രോഡ്ബാൻഡ്

ഡാൻ നെറ്റ്വർക്കുകളുടെയും ഹത്ത്വയ് കേബിൾ ആൻഡ് ഡാഡ്‌കോം ലിമിറ്റഡിന്റെയും ഏറ്റെടുക്കൽ കമ്പനി വിജയകരമായി പൂർത്തിയാക്കി. ഹോം ബ്രോഡ്ബാൻഡ്, എന്റർടൈൻമെന്റ്, സ്മാർട്ട് ഹോം സൊല്യൂഷൻസ്, വയർലൈൻ ആൻഡ് എന്റർപ്രൈസ് എന്നിവയാണ് ജിഗാഫൈബർ സേവനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്മാർട്ട് ഹോം സൊല്യൂഷൻസ്

സ്മാർട്ട് ഹോം സൊല്യൂഷൻസ്

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ച ജിഗാഫൈബർ, വളരെക്കാലമായി പരീക്ഷണത്തിലാണ്. ഒരു വലിയ സ്ക്രീനിൽ പരിശോധന നടത്തുന്നതിന് അടിസ്ഥാനപരമായി ഒരു പ്രിവ്യൂ ഓഫറിനു കീഴിൽ റിലയൻസ് പൊതുജനത്തിന് ജിഗാഫൈബർ വാഗ്ദാനം ചെയ്യുന്നു.

ജിഗാഫൈബർ
 

ജിഗാഫൈബർ

ഉപയോക്താക്കൾ 4500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയായി നൽകേണ്ടതുണ്ട്, തൽഫലമായി 100 എം.ബി.പി.എസ് വേഗതയിൽ 100 ജി.ബി ലഭിക്കും. ഈ ഓഫർ ഇപ്പോഴും ലഭ്യമാണ്, കൂടാതെ വാണിജ്യ സേവനങ്ങളുടെ ലഭ്യത ഉള്ളതുവരെ ഉപഭോക്താക്കൾക്ക് ഈ സേവനം സൗജന്യമായി ഉപയോഗിക്കാം.

ജിയോ

ജിയോ

ഏതാനും ആഴ്ചകൾക്ക് മുൻപ്, ജിഗാഫൈബറിനോട് ബന്ധപ്പെട്ട് ചോർന്ന വിവരങ്ങൾ പറയുന്നത് ചില പുതിയ റീചാർജ് പദ്ധതികളെ ജിയോ ആന്തരികമായി പരിക്ഷിക്കുന്നു എന്നാണ്. ഈ പദ്ധതിയെ ട്രിപ്പിൾ പ്ലേ പ്ലാൻ എന്നു വിളിക്കുന്നു, ഇത് വാഗ്ദാനം ചെയ്യുന്ന ചില ആനുകൂല്യങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തു.

സൗജന്യ സബ്സ്ക്രിപ്ഷൻ

സൗജന്യ സബ്സ്ക്രിപ്ഷൻ

100 എം.ബി.പി.എസ് വേഗതയിൽ 100 ജി.ബി ഡാറ്റ അലോട്ട്മെന്റിൽ ലിസ്റ്റ് ചെയ്തിരുന്നു. ജിയോ അപ്ലിക്കേഷനുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനോടൊപ്പം അൺലിമിറ്റഡ് കോളിങ്ങും ലിസ്റ്റുചെയ്തിട്ടുണ്ട്. ജിയോ ഹോം ടി.വിയ്ക്ക് ഇത് സൗജന്യ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

 ജിഗാഫൈബർ ഫൈബർ ഓപ്റ്റിക്‌സ്

ജിഗാഫൈബർ ഫൈബർ ഓപ്റ്റിക്‌സ്

മറ്റ് മിക്ക കേബിൾ നെറ്വർക്കുകളെയും, ബ്രോഡ്ബാൻഡ് നെറ്റ്വർക്കുകളെയും പോലെ തന്നെ, ജിഗാഫൈബർ ഫൈബർ ഓപ്റ്റിക്സിൽ ആശ്രയിക്കുന്നു. ഫൈബർ ഓപ്റ്റിക്സ് വഴി ബ്രോഡ്ബാൻഡ് എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ജിഗാഫൈബർ ഒരു പടി മുന്നോട്ടുകൊണ്ടുപോവുകയും, പരമ്പരാഗത കേബിളുകൾക്ക് പകരം ഫൈബർ ഒപ്റ്റിക്സുമായി വരിക്കാരന്റെ ഹോം നോഡിലേക്ക് ബന്ധപ്പെടുത്തുന്നു. ശൃംഖലയിലെ തിരക്കുള്ള സമയങ്ങളിൽ ഇത് ഉയർന്ന വേഗത ലഭ്യമാക്കും.

 ഡ്യുവൽ-ബാൻഡ് വൈഫൈ റൗട്ടർ

ഡ്യുവൽ-ബാൻഡ് വൈഫൈ റൗട്ടർ

ജിഗാഫൈബറുമൊത്ത്, വിവിധ ഉപകരണങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്ന വേഗതയുള്ള ഡ്യുവൽ-ബാൻഡ് വൈ-ഫൈ റൗട്ടറാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ആധുനിക ഉപകരണങ്ങളുമായി 5 ജിഗാഹെർഡ് ബാൻഡ് വിഡ്ത്തും ഉപയോഗിച്ച് ജിയോ അവതരിപ്പിക്കുന്നു.

ട്രിപ്പിൾ പ്ലേ പ്ലാൻ

ട്രിപ്പിൾ പ്ലേ പ്ലാൻ

ജിയോയുടെ റീചാർജ് പ്ലാനുകളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റിലയൻസ് അതിന്റെ വിലനിർണ്ണയത്തിൽ ശക്തമാകുമെന്നും, ട്രിപ്പിൾ പ്ലേ പ്ലാൻ 500 രൂപയ്ക്ക് വാഗ്ദാനം ചെയ്യുമെന്നും കരുതുന്നു. മൂല്യബോധമുള്ള അംഗങ്ങൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമാകും.

Best Mobiles in India

Read more about:
English summary
A recent media report suggests that Jio is rolling out its GigaFiber broadband service across the country. Mukesh D. Ambani, Chairman and Managing Director, Reliance Industries said in a statement to ET Telecom that GigaFiber is rolling out to 1,600 cities across India after a successful beta test in selected cities. The company is yet to commercially unveil the service and prices for recharge plans for GigaFiber.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X