Home
News

ജിയോയുടെ പുതുവർഷ സമ്മാനം; ഈ പ്രീപെയ്ഡ് പ്ലാനെത്തുന്നത് അധിക വാലിഡിറ്റിയുമായി

യൂസേഴ്സിന് ഏറ്റവും കൂടുതൽ ഓഫറുകളും ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്ന ടെലിക്കോം കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. അടുത്തിടെ സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു. എയർടെലും വിഐയും 25 ശതമാനം വീതം താരിഫ് വർധന കൊണ്ട് വന്നപ്പോൾ റിലയൻസ് ജിയോ 20 ശതമാനം മാത്രമാണ് നിരക്ക് വർധിപ്പിച്ചത്. യൂസേഴ്സിന് ഏറ്റവും കൂടുതൽ ഓഫറുകളും ആനുകൂല്യങ്ങളും നൽകുന്ന ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ എന്ന് പറഞ്ഞല്ലോ. പ്രത്യേകിച്ചും ദീർഘകാല പ്ലാനുകളിൽ ആണ് ജിയോ കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ഹാപ്പി ന്യൂ ഇയർ ഓഫർ

ഇത്തരത്തിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഒരു പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കുറച്ച് കാലം കൂടി നീട്ടി നൽകുകയാണ് ജിയോ. ന്യൂ ഇയർ ഓഫറായി ലഭ്യമാകുന്ന ഈ പ്ലാനിന്റെ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക. ജിയോയുടെ 2,545 രൂപ പ്ലാനിന്റെ വാലിഡിറ്റി കാലയളവാണ് കമ്പനി കൂട്ടി നൽകിയിരിയ്ക്കുന്നത്. ഹാപ്പി ന്യൂ ഇയർ ഓഫർ എന്ന നിലയ്ക്കാണ് വാലിഡിറ്റിയിലെ മാറ്റം കൊണ്ട് വന്നിരിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫർ. അത് കഴിഞ്ഞ ശേഷം റീച്ചാർജ് ചെയ്യുന്നവർക്ക് അധിക വാലിഡിറ്റി ലഭ്യമാകില്ലെന്നും മനസിലാക്കണം.

റിലയൻസ്

സാധാരണ ഗതിയിൽ റിലയൻസ് ജിയോ തങ്ങളുടെ 2,545 രൂപ പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയാണ് നൽകുക. എന്നാൽ ഹാപ്പി ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി 29 ദിവസത്തെ അധിക വാലിഡിറ്റി കൂടി പ്ലാനിന് ഒപ്പം ലഭ്യമാകും. ഇതിനർഥം ജിയോയുടെ 2,545 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് ഇപ്പോൾ 365 ദിവസം വാലിഡിറ്റി ലഭിക്കും എന്നാണ്. നിലവിലുള്ളതും പുതിയതുമായ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഹാപ്പി ന്യൂ ഇയർ ആനുകൂല്യം കിട്ടുന്നതാണ്.

ജിയോ

റിലയൻസ് ജിയോയുടെ 2,545 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി അതിവേഗ ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസേന 100 എസ്എംഎസ് സന്ദേശങ്ങൾ, ദിവസേന 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റ, 336 ദിവസത്തെ വാലിഡിറ്റി എന്നിവയും സാധാരണ ഗതിയിൽ ഓഫർ ചെയ്യുന്നു. പുതിയ ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി അധിക ചെലവുകൾ ഇല്ലാതെ പ്ലാനിന് ഒപ്പം 29 ദിവസത്തെ അധിക വാലിഡിറ്റി കൂടി ജിയോ വാഗ്ദാനം ചെയ്യുന്നു.

വാലിഡിറ്റി

ഇതോടെ പ്ലാനിന്റെ ആകെ വാലിഡിറ്റി കാലാവധി 365 ദിവസമായി മാറി. ജിയോയുടെ വെബ്‌സൈറ്റിലും മൈജിയോ ആപ്പിലും 2,545 രൂപ പ്ലാൻ ന്യൂ ഇയർ ഓഫറോടെ ലഭ്യമാണ്. മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്കൊപ്പം, ജിയോയുടെ 2,545 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ, ഉപയോക്താക്കൾക്ക് വിവിധ ജിയോ ആപ്പുകളിലേക്കും ആക്സസ് നൽകുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കാണ് സബ്സ്ക്രിപ്ഷനുകൾ ലഭ്യമാകുന്നത്.

ന്യൂ ഇയർ ഓഫർ

ഹാപ്പി ന്യൂ ഇയർ ഓഫർ എന്ന നിലയ്ക്കാണ് വാലിഡിറ്റിയിലെ മാറ്റം കൊണ്ട് വന്നിരിക്കുന്നതെന്നും ഇത് പരിമിത കാലത്തേക്ക് മാത്രമായിരിക്കും ലഭ്യമാകുകയെന്നും പറഞ്ഞുവല്ലോ, വരുന്ന ജനുവരി 2 വരെ മാത്രമാണ് ഈ ഓഫർ നിലവിൽ ഉണ്ടാകുക. ദീർഘകാലത്തേക്കുള്ള പ്ലാനുകൾ നോക്കുന്ന യൂസേഴ്സിന് ഏറെ ഉപകാരപ്രദമായ ഓഫറാണ് 2,545 രൂപ പ്ലാൻ. ജനുവരി 2ന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനാൽ തന്നെ പ്ലാനിന് സബ്സ്ക്രൈബ് ചെയ്യാൻ താൽപ്പര്യമുള്ളവർ അധികം വൈകാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രീപെയ്ഡ് പ്ലാൻ

നിലവിൽ ഏറ്റവും ചിലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന കമ്പനിയും റിലയൻസ് ജിയോയാണ്. വെറും ഒരു രൂപയ്ക്കാണ് ജിയോ അവരുടെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഒരു രൂപ പ്ലാനിന് ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുക. കൂടാതെ 10 എംബി ഡാറ്റയും റിലയൻസ് ജിയോ തങ്ങളുടെ ഒരു രൂപ പ്ലാനിന് ഒപ്പം ഓഫർ ചെയ്യുന്നു. ആവശ്യമുള്ളതിലും കൂടുതൽ ഡാറ്റ വാങ്ങാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് ഈ പ്ലാൻ ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല സിം കാർഡ് പോർട്ട് ചെയ്യുന്ന സമയത്ത് ഒരു ബഫർ സോൺ പ്ലാൻ ആയും ഒരു രൂപ റീച്ചാർജ് ഉപയോഗിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Jio is extending the validity of a prepaid plan that offers these great benefits for a while longer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X