കുറഞ്ഞ ചെലവിൽ അ‌ൺലിമിറ്റഡ് കോളിങ്, അ‌ത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള ജിയോ പ്ലാൻ സൂപ്പറാണ്!

|
84 ദിവസത്തേക്കുള്ള ജിയോ പ്ലാൻ

ടെലിക്കോം രംഗത്ത് ഇപ്പോൾ പ്ലാനുകൾ വിരിയുന്ന കാലമാണെന്ന് തോന്നുന്നു. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിങ്ങനെ രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനികൾ എല്ലാംതന്നെ കഴിഞ്ഞ ദിവസങ്ങളിലായി പുതിയ പുതിയ പ്ലാനുകളുമായി രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. നിരക്ക് വർധിപ്പിച്ച് പുത്തൻ ഭാവത്തിലാണ് എയർടെലിന്റെ പുതിയ പ്ലാൻ ഉപയോക്താക്കളിലേക്ക് എത്തിയത്. എന്നാൽ വിഐയും ബിഎസ്എൻഎല്ലും വാലിഡിറ്റിയിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള പ്ലാനുകളാണ് പുറത്തിറക്കിയത്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഒന്നാമനായ ജിയോയും ഏതാണ്ട് ഇതേ രീതിയിൽ 395 രൂപ നിരക്കിൽ ഒരു പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്ലാനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ദീർഘകാല വാലിഡിറ്റി

ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഏറെ അ‌നുയോജ്യമാണ്. എന്നാൽ എല്ലാ വിഭാഗം ആളുകൾക്കും തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു പ്ലാൻ അ‌ല്ല ഇത്. വാലിഡിറ്റിയിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട് എങ്കിലും കാര്യമായ ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകുന്നില്ല എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 395 രൂപയുടെ ജിയോ പ്ലാനിന്റെ ആനുകൂല്യങ്ങളും മറ്റ് പ്രത്യേകതക​ളും എന്തൊക്കെയാണ് എന്ന് നോക്കാം.

84 ദിവസത്തേക്കുള്ള ജിയോ പ്ലാൻ

395 രൂപയുടെ പ്ലാൻ ജിയോ ആപ്പിൽ മാത്രം

ജിയോ ആപ്പിൽ മാത്രമാണ് 395 രൂപയുടെ ജിയോ പ്ലാൻ ലഭ്യമാകുക എന്നതാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത. 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യമാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് നേട്ടം സമ്മാനിക്കുന്ന ഒരു ആനുകൂല്യം. ഡാറ്റയുടെ കാര്യത്തിലേക്ക് വന്നാൽ, 84 ദിവസത്തേക്ക് ആകെ 6ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. അ‌തിനാൽത്തന്നെ നിശ്ചിത പ്രതിദിന ഡാറ്റ പരിധി​ ഈ പ്ലാനിൽ നിശ്ചയിച്ചിട്ടില്ല. വീട്ടിൽ ​വൈ​ഫൈയും മറ്റും ഉള്ള ആളുകൾക്കും, കുറഞ്ഞ ഡാറ്റ ഉപയോഗമുള്ള ആളുകൾക്കും ആണ് ഈ പ്ലാൻ ഏറെ അ‌നുയോജ്യം.

ഒരു മികച്ച ഓഫർ

395 രൂപയ്ക്ക് 84 ദിവസത്തേക്ക് വാലിഡിറ്റി ലഭിക്കുന്നത് ഒരു മികച്ച ഓഫർ ആയാണ് വിലയിരുത്തപ്പെടുന്നത്. കാരണം നിലവിൽ ജിയോയുടെയും മറ്റ കമ്പനികളുടെയും ഉൾപ്പെടെയുള്ള പ്ലാനുകളിൽ 28 ദിവസം അ‌ല്ലെങ്കിൽ ഒരു മാസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾക്ക് 200 രൂപയോളം ചെലവ് വരും. ആ നിലയ്ക്ക് ദീർഘനാൾ വാലിഡിറ്റിയിൽ കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് ഇതൊരു മികച്ച ഓഫറാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്.

84 ദിവസത്തേക്കുള്ള ജിയോ പ്ലാൻ

മാത്രമല്ല, 28 ദിവസവും മറ്റും വാലിഡിറ്റിയുള്ള പ്ലാനുകളിൽ പല കമ്പനികളും 1ജിബി, അ‌ല്ലെങ്കിൽ 2 ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്. ആ നിലയ്ക്ക് നോക്കിയാലും ഈ പ്ലാൻ മികച്ചതുതന്നെ. അ‌തല്ല, ഡാറ്റ വേണം എന്നുള്ളവർക്ക് ഈ പ്ലാനോടൊപ്പം ലഭിക്കുന്ന 6ജിബിക്ക് പുറമെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്. അ‌തല്ല 6ജിബി തീർന്നശേഷം അ‌ത്യാവശ്യത്തിന് മാത്രം ഡാറ്റ മതിയെങ്കിൽ 15 രൂപയ്ക്ക് 1ജിബി ലഭിക്കുന്ന ജിയോ ബൂസ്റ്റർ പ്ലാനോ, 25 രൂപയ്ക്ക് 2ജിബി ലഭിക്കുന്ന പ്ലാനോ പരിഗണിക്കാം.

റീച്ചാർജ് എങ്ങനെ...

ജിയോ വെൽക്കം ഓഫർ ലഭിക്കാനും ഈ 395 രൂപയുടെ പ്ലാൻ യോഗ്യമാണ്. നിങ്ങൾ ജിയോ ട്രൂ 5ജി സേവനം ലഭ്യമാകുന്ന നഗരത്തിലുള്ള ആളാണെങ്കിൽ 1Gbps വരെ ഡൗൺലോഡ് വേഗതയിൽ അതിവേഗ 5ജി ഡാറ്റ ആസ്വദിക്കാനും ഈ പ്ലാൻ വഴിയൊരുക്കും. ജിയോ ആപ്പിൽ മാത്രമാണ് ഈ പ്ലാൻ ലഭ്യമാകുക. അ‌തിനാൽ നിങ്ങളുടെ സ്മാർട്ട്ഫോണിൽ My Jio ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് ലോഗിൻ ചെയ്യുക. ശേഷം മെനുവിലെ റീചാർജ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ, "വാല്യൂ" റീച്ചാർജ് പ്ലാനുകൾ ആക്‌സസ് ചെയ്യാൻ വലത്തുനിന്ന് ഇടത്തോട്ട് സ്വൈപ്പ് ചെയ്‌ത് 395 രൂപയുടെ റീചാർജ് പ്ലാൻ തെരഞ്ഞെടുക്കുക.

Best Mobiles in India

English summary
Jio, India's leading telecom company, has a Rs 395 plan to assist users who require extended validity. This plan offers 84 days of validity. The benefits of this Rs. 395 plan include unlimited calling and 6 GB of data. This plan is only available on the Jio app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X