Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കേബിൾ, ഡിടിഎച്ച് സേവനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് ടെലികോം താരം ജിയോ
ജിയോ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി വരുന്ന അവസ്ഥയാണ് ഇപ്പോൾ ടെലികോം രംഗത്ത് കാണുവാൻ സാധിക്കുന്നത്. നിലവിലുള്ള ഡിടിഎച്ച്, കേബിള്‍ ടെലിവിഷന്‍ ചാനല്‍ വിതരണ രംഗത്തേക്കാണ് ജിയോ ശ്രദ്ധ കേന്ദരികരിക്കുന്നത്. അതുകൊണ്ടു തന്നെ, വിപുലമായ ഓഫറുകളും മറ്റും ലഭിക്കുമെന്നതിൽ പ്രതീക്ഷ വയ്ക്കാവുന്നതാണ്. ഗിഗാഫൈബര്‍ വഴി ടെലിവിഷന്‍ ചാനലുകള്‍ വിതരണം ചെയ്യാനാണ് ജിയോയുടെ ഇപ്പോഴത്തെ പദ്ധതി.


റിലയന്‍സ് ജിയോ
റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനമായ ഗിഗാഫൈബര്‍ ഇപ്പോള്‍
പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ലഭ്യമാക്കി വരുന്നുണ്ട്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഗിഗാ ഫൈബറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റിന്റെ സേവനങ്ങളെല്ലാം ഗിഗാഫൈബര്‍ വഴി ഉപയോക്താക്കൾക്ക് ഒട്ടും വൈകാതെ തന്നെ ലഭ്യമാവും.

ഗിഗാഫൈബര്‍
ജിയോ ഹോം ടി.വി എന്നായിരിക്കും ഈ സേവനം അറിയപ്പെടുന്നത്. ഡിടിഎച്ച് സേവനരംഗത്ത് ഇതുവരെ ഉപയോഗിച്ചു വന്നിരുന്ന സാങ്കേതിക വിദ്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജിയോ ഹോം സേവനം നല്‍കുക. ജിയോ ഹോം സേവനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ജിയോ ഹോം ടി.വി
ഡിടിഎച്ച് സേവനം പ്രത്യേകമായി നല്‍കുന്നതിന് പകരം ജിയോയുടെ ഗിഗാഫൈബര്‍ ബ്രോഡ്ബാന്റ് കണക്ഷനൊപ്പമായിരിക്കും ജിയോ ഹോം ടി.വി നല്‍കുക. അതായത് ബ്രോഡ്ബാന്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ജിയോ ഹോം ടി.വി ഉപയോഗിക്കാം. നിലവില്‍ ഡിടിഎച്ച് സേവനദാതാക്കള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയില്‍ നിന്നുള്ള സമ്പൂര്‍ണമ മാറ്റമാണ് ജിയോ ഹോം ടി.വി മുന്നോട്ട് വെക്കുന്നത്.

ഗിഗാഫൈബറിന്റെ സാങ്കേതികവിദ്യ
ഐ.പി.ടി.വി എന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ജിയോ ഹോം ടി.വി സേവനം നല്‍കുക. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ജിയോ ഹോം ടി.വി ചാനലുകള്‍ സ്ട്രീം ചെയ്യുന്നത്. ഇന്റര്‍നെറ്റ് വഴി ചാനലുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിന് ചിലവ് അധികമില്ല, അത് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യും. ഗിഗാഫൈബറിന്റെ സാങ്കേതിക വിദ്യ വലിയ അളവിലുള്ള ഡേറ്റാ കൈമാറ്റത്തിന് ശേഷിയുള്ളതിനാല്‍ തടസമില്ലാത്ത സേവനം ഇതുവഴി സാധ്യമാവും.

ജിയോ ബ്രോഡ്ബാന്‍ഡ്
ജിയോ ഹോം ടി.വി ഇന്റര്‍നെറ്റ് അധിഷ്ടിത സേവനമായതിനാല്‍ നെറ്റ്ഫ്‌ളിക്‌സ് പോലുള്ള മറ്റ് സ്ട്രീമിങ് സേവനങ്ങളും ഇതോടപ്പം ഉപയോഗിക്കാനാവും. ലഭിക്കുന്ന അഭിപ്രായങ്ങൾ അനുസരിച്ച് ജിയോ ഹോം ടി.വിയുടെ ട്രിപ്പിള്‍ പ്ലേ പ്ലാനിന് 600 രൂപയാവും വില. 600 രൂപയ്ക്ക് 600 ചാനലുകള്‍ ഉപയോഗിക്കാനാവും. ഇതോടൊപ്പം തന്നെ 1 ജി.ബി.പി.എസ് ബ്രോഡ്ബാന്‍ഡ് ലാൻഡ്‌ലൈൻ കണക്ഷനും ഉപയോക്താവിന് ഇതോടപ്പം ലഭിക്കും.

ജിയോ പാക്കേജ്
ഹാത്ത് വേ, ഡെന്‍ നെറ്റ്വര്‍ക്ക്‌സ് പോലുള്ള ബ്രോഡ്ബാന്റ് സേവനങ്ങളെ ജിയോ ഏറ്റെടുത്ത സാഹചര്യത്തില്‍ ഈ രണ്ട് നെറ്റ്വര്‍ക്കുകളുടെ പിന്തുണയും ഗിഗാഫൈബറിന്റെ വ്യാപനത്തിന് ആക്കം കൂട്ടും. ഉപയോക്താക്കള്‍ക്ക് ജിയോ ഒരു സെറ്റ് ടോപ്പ് ബോക്‌സ് നല്‍കും. ടെലിവിഷന്‍, ഇന്റര്‍നെറ്റ്, ലാന്റ്ലൈന്‍ സേവനങ്ങള്‍ ഒരുമിച്ച് നല്‍കുന്നതാവും ജിയോയുടെ ഒരു പാക്കേജ്.

ടി.വി സേവനങ്ങൾ
നിലവിൽ 100 എം.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാൻഡ് സേവനം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാവും. വരും മാസങ്ങളിൽ ലാൻഡ്ലൈൻ, ടി.വി സേവനങ്ങൾ കൂടി ഇതോടപ്പം ലഭ്യമാക്കും. അതുപോലെ ജിയോ മൊബൈൽ നെറ്റ്വർക്കിൽ പോലെ ലാൻഡ്ലൈൻ അൺലിമിറ്റഡ് കോളിങ് സൗകര്യവും ലഭ്യമാണ്. ചാനലുകൾ ഇന്റർനെറ്റിലൂടെ ടി.വി, സ്മാർട്ട് മൊബൈൽ, ലാപ്ടോപ്പ്, ടാബ്ലറ്റുകൾ മുതലായ ഉപാധികൾ വഴി സ്ട്രീം ചെയ്യപ്പെടും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470