പുതിയ വിപ്ലവത്തിനൊരുങ്ങി റിലയന്‍സ് ജിയോ ഹോം ടിവി

|

രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോയുടെ ഹോം ടിവി ഉടന്‍ തന്നെ സേവനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് കമ്പനി DTH, IPTV സേവനങ്ങളിലും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ സേവനങ്ങളും അവയുടെ വിക്ഷേപണ തീയതിയെ കുറിച്ചും ഔദ്യോഗികമായി കമ്പനി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

പുതിയ വിപ്ലവത്തിനൊരുങ്ങി റിലയന്‍സ് ജിയോ ഹോം ടിവി

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടാണ് കമ്പനി മറ്റൊരു സേവനമായ ജിയോ ഹോം ടിവി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു എന്നത്. ഈ ഒരു സേവനം രാജ്യത്തെ ഡിറ്റിഎച്ച് വിഭാഗത്തെ തന്നെ മാറ്റിമറിക്കും എന്നാണ് പറയപ്പെടുന്നത്. ജിയോ ഹോം ടിവി (SD) അതായത് സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനിലും (HD) ഹൈ ഡഫനിഷനിലും എത്തുമെന്നും പറയുന്നു. എസ്ഡി ചാനലിന് പ്രതിമാസം 200 രൂപയും എച്ച്ഡി ചാനലിന് പ്രതിമാസം 400 രൂപയുമാണ് ഈടാക്കുന്നത്.

eMBMS (എന്‍ഹാന്‍സ്ഡ് ബ്രോഡ്കാസ്റ്റ് മള്‍ട്ടികാസ്റ്റ് സര്‍വ്വീസ്) ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ജിയോ ഹോം ടിവി സേവനം. ജിയോ ഹോം ടിവി സേവനത്തിന്റെ ബീറ്റ പരീക്ഷണം ഇതിനോടകം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എത്ര എച്ച്ഡി ചാനലുകള്‍ ലഭ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല.

എന്താണ് eMBMS ടെക്‌നോളജി

eMBMS ഒരു ഹൈബ്രിഡ് ടെക്‌നോളജിയാണ് അതായത് റേഡിയോ ആര്‍ക്കിടെക്ചറുകളുടേയും ടിവി ചാനലുകളുടേയും കഴിവുകള്‍ കൂട്ടിച്ചേര്‍ത്ത് ഉയര്‍ന്ന അളവില്‍ എച്ച്ഡി ഉളളടക്കം ലഭ്യമാക്കാന്‍ സാധിക്കും.

എന്നാല്‍ ഇതില്‍ രസകരമായത് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല എന്നതാണ്. ഈ സാങ്കേതിക വിദ്യയിലൂടെയുളള പ്രവര്‍ത്തനത്തിനാല്‍ മറ്റു ചിലവുകളും വളരെ കുറവായിരിക്കും.

ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇന്ത്യയിൽ എത്തുന്നുലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇന്ത്യയിൽ എത്തുന്നു

Best Mobiles in India

Read more about:
English summary
Reliance Jio appears to be focusing on television and broadband sectors. The company seems to be working on another service called Jio Home TV. Jio Home TV will reportedly bring in a change in the DTH segment in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X