Home
News

'വിത്തും' 'വിത്തൗട്ടും' ഉണ്ട്! പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ച് ജിയോ

റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചു. ഒടിടി സേവനങ്ങൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നത്. സോണി ലിവ്, സീ5 എന്നിവയാണ് പുതിയ പ്ലാനുകളിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ. കാര്യമായ പ്രചാരണങ്ങളില്ലാതെ, നിശബ്ദമായാണ് ജിയോ പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾക്ക് ബദലായി അ‌വ ഇല്ലാതെയുള്ള പ്ലാനുകളും ഇതോടൊപ്പം ജിയോ അ‌വതരിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. പുതിയ പ്ലാനുകളിൽ ജിയോ അ‌വതരിപ്പിച്ച സോണി ലിവ്, സീ5 എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷൻ ജിയോ ടിവി ആപ്പ് വഴിയാണ് ലഭ്യമാകുക. പുതിയ പ്ലാനുകൾ പരിചയപ്പെടാം.

'വിത്തും' 'വിത്തൗട്ടും' ഉണ്ട്! പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

3,662 രൂപയുടെ ജിയോ പ്ലാൻ: പ്രതിദിനം 2.5 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസമാണ് പ്ലാൻ വാലിഡിറ്റി. സോണി ലിവ്, സീ5 എന്നിവയുടെ സബ്സ്ക്രിപ്ഷനും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ഈ പ്ലാൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

3,226 രൂപയുടെ ജിയോ പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, ദിവസം 100 എസ്എംഎസ് എന്നിവ 365 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു. സോണിലിവ് ആണ് ഇതിലെ ഒടിടി ആനുകൂല്യം. ഇത് കൂടാതെ ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ലഭിക്കും.

3,225 രൂപയുടെ ജിയോ പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. ഒടിടി ആനുകൂല്യമായി ഇതിൽ ZEE5 സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. 365 ദിവസമാണ് പ്ലാൻ വാലിഡിറ്റി. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയും പ്ലാൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

2,999 രൂപയുടെ ജിയോ പ്ലാൻ: പുതിയതായി സീ5, സോണി ലിവ് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി അ‌വതരിപ്പിച്ച പ്ലാനുകൾക്ക് ബദലായി ഒടിടി ആനുകൂല്യങ്ങൾ ഇല്ലാത്ത പ്ലാനുകളും ജിയോ നൽകുന്നുണ്ട്. അ‌ത്തരത്തിൽ ഒടിടി സബ്സ്ക്രിപ്ഷൻ ഇല്ലാതെ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാൻ ആണ് 2999 രൂപയുടേത്.

ഈ പ്ലാൻ ഇതിനകം ലഭ്യമായിട്ടുള്ളതാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 2,999 രൂപയുടെ ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ലെങ്കിലും ജിയോ ടിവി, ജിയോസിനിമം ജിയോക്ലൗഡ് എന്നീ ആപ്പുകളിലേക്കുള്ള ആക്സസ് ഈ പ്ലാൻ നൽകുന്നുണ്ട്.

909 രൂപയുടെ ജിയോ പ്ലാൻ: സോണി ലിവ്, സീ5 ഒടിടി ആനുകൂല്യം ഉൾപ്പെടുത്തി 84 ദിവസ വാലിഡിറ്റിയിൽ ജിയോ പുതിയതായി അ‌വതരിപ്പിച്ച പ്ലാൻ ആണിത്. ഈ ആനുകൂല്യങ്ങൾക്ക് പുറമേ, പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ജിയോ ആപ്പ് ആക്സസും 84 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കും.

806 രൂപയുടെ ജിയോ പ്ലാൻ: 84 ദിവസ വാലിഡിറ്റിയിൽ സോണി ലിവ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി ജിയോ അ‌വതരിപ്പിച്ചിരിക്കുന്ന പ്ലാൻ ആണിത്. സീ5 ഒടിടി സബ്സ്ക്രിപ്ഷൻ ലഭ്യമാകില്ല എന്നത് ഒഴിച്ച് നിർത്തിയാൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ മുൻപ് പറഞ്ഞ പുതിയ 909 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾക്ക് സമാനമാണ്.

805 രൂപയുടെ ജിയോ പ്ലാൻ: ജിയോയുടെ 806 രൂപയുടെ പ്ലാനിനെക്കാൾ വെറും ഒരു രൂപ കുറവിലാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഇരു പ്ലാനുകളും തമ്മിലുള്ള വ്യത്യാസവും അ‌തുപോലെ ചെറുതാണ്. ഈ പ്ലാനിൽ സീ5 സബ്സ്ക്രിപ്ഷൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റ് ആനുകൂല്യങ്ങൾ എല്ലാം 806 രൂപ പ്ലാനിന് സമാനമാണ്.

'വിത്തും' 'വിത്തൗട്ടും' ഉണ്ട്! പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

719 രൂപയുടെ ജിയോ പ്ലാൻ: സീ5, സോണിലിവ് ഒടിടി സബ്സ്ക്രിപ്ഷനുകളോടെ 84 ദിവസത്തെ വാലിഡിറ്റിയിൽ അ‌വതരിപ്പിച്ച പുതിയ പ്ലാനുകളിൽ താൽപര്യമില്ലാത്ത ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ബദൽ പ്ലാൻ ആണ് 719 രൂപ പ്ലാൻ. 84 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ജിയോ ആപ്പ് ആക്സസും നൽകുന്നു.

ഈ പ്ലാനുകളെല്ലാം പരിശോധിച്ചാൽ ജിയോ ഒരു പ്രത്യേക രീതിയിലാണ് പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നതെന്ന് കാണാം. സോണിലിവ്, സീ5 എന്നിവ രണ്ടും 365 ദിവസവും 84 ദിവസവും ലഭ്യമാകുന്ന പ്ലാനുകൾ, സോണിലിവ് മാത്രം 365 ദിവസവും 84 ദിവസവും കിട്ടുന്ന പ്ലാനുകൾ, സീ5 മാത്രം 365 ദിവസവും 84 ദിവസവും കിട്ടുന്ന പ്ലാനുകൾ എന്നിങ്ങനെയാണ് അ‌വതരണം.

പുതിയ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ താൽപര്യമില്ലാത്തവർക്ക് ഉപയോഗിക്കാൻ ഈ ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടാത്ത സാധാരണ പ്ലാനുകൾ നിലനിർത്തുകയും ചെയ്യുന്നു. വരിക്കാർക്ക് തെരഞ്ഞെടുക്കാൻ പാകത്തിൽ കൂടുതൽ പ്ലാനുകൾ ലഭ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാകാം ജിയോ ഈ നിലയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Jio has introduced new prepaid plans with SonyLiv and Zee5 benefits aimed at users who want to use OTT services. Sonyliv and Zee5 plans are available in 365 days and 84 days validity, Sonylive only 365 days and 84 days plans, and Zee5 only 365 days and 84 days plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X