Home
News

ഈ ദീപാവലി ജിയോ കൊണ്ടുപോയി! എവിടെ തിരിഞ്ഞാലും ജിയോ ഡിസ്‌കൗണ്ടുമായി ദീപാവലി ധമാക്ക ഓഫർ

ഇന്ത്യയിലെ ടെലിക്കോം മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞ ഒരു കമ്പനി ആണ് റിലയൻസ് ജിയോ. ഇപ്പോൾ ജിയോ ദിവാലിയോട് അനുബന്ധിച്ച് പുതിയ ഓഫർ പ്ലാനുകൾ കൊണ്ടുവന്നിരിക്കുകയാണ്. അതിൻ്റെ 899 രൂപ, 3,599 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി പുതിയ "ദീപാവലി ധമാക്ക" ഓഫർ അവതരിപ്പിച്ചു. ഓഫർ പ്രകാരം, 2024 ഒക്ടോബർ 25നും നവംബർ 5നും ഇടയിൽ ഏതെങ്കിലും പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈസ് മൈ ട്രിപ്പ് (EaseMyTrip), അജിയോ (Ajio), സ്വിഗ്ഗി (Swiggy) തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് 3,350 രൂപയുടെ വൗച്ചറുകൾ ക്ലെയിം ചെയ്യാനാകും.

ഈ ജിയോ ദീപാവലി ധമാക്ക ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം. 899 രൂപയുടെയും 3599 രൂപയുടെയും പ്ലാനുകളിൽ ആണ് റിലയൻസ് ജിയോ ദീപാവലി ഓഫർ പ്രഖ്യാപിച്ചത്. 899 രൂപ പ്രീപെയ്ഡ് പ്ലാനിലെ ജിയോ വാഗ്ദാനം ചെയ്യുന്ന ദീപാവലി ഓഫർ ആദ്യം പരിചയപ്പെടാം.

എവിടെ തിരിഞ്ഞാലും ജിയോ ഡിസ്‌കൗണ്ടുമായി ദീപാവലി ധമാക്ക ഓഫർ

899 രൂപ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനിലെ ഉപഭോക്താക്കൾക്ക്, 90 ദിവസത്തേ വാലിഡിറ്റി ഉള്ള 20 ജിബി അധിക ബോണസ്, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്ക് ഒപ്പം 2 ജിബി പ്രതിദിന ഡാറ്റ ആണ് ജിയോ നൽകുന്നത്.

ഇനി 3599 രൂപ പ്ലാനിൽ എന്തൊക്കെ ഓഫർ ഉണ്ടെന്ന് നോക്കാം. 3599 രൂപ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാലിഡിറ്റിയിൽ ലഭ്യമാകും. ഈ ആനുകൂല്യങ്ങൾക്ക് പുറമെ, റിലയൻസ് ജിയോ ചില വൗച്ചറുകളും നൽകുന്നുണ്ട്.

അവ 899 രൂപ പ്ലാനിലും 3599 രൂപ പ്ലാനിലും ബാധകമാണ്. ഈസ് മൈ ട്രിപ്പ്, സ്വിഗ്ഗി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുമായി ഇത് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈസ് മൈ ട്രിപ്പ് ഹോട്ടലുകൾക്കും വിമാന യാത്രാ ബുക്കിംഗുകൾക്കും ബാധകമായ 3,000 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചർ നൽകുന്നു. അജിയോ 999 രൂപയ്ക്കും അതിനുമുകളിലുള്ള ഷോപ്പിങ്ങിന് 200 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. സ്വിഗ്ഗി ഭക്ഷണം ഓർഡർ ചെയ്യാൻ 150 രൂപ ഡിസ്‌കൗണ്ട് വൗച്ചർ നൽകുന്നു.

എന്നാൽ ജിയോ ദീപാവലി ധമാക്ക കൂപ്പണുകൾ എങ്ങനെ റെഡീം ചെയ്യാം എന്ന് നോക്കാം. റീചാർജ് ചെയ്ത ശേഷം, മൈജിയോ ആപ്പ് വഴി ഉപഭോക്താക്കൾക്ക് വൗച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയും. അതിനായി MyJioയിലെ "ഓഫറുകൾ" വിഭാഗം ഓപ്പൺ ആക്കുക. അതിൽ കാണുന്ന മൈ വിന്നിങ്സ് (My winnings) ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് ലഭ്യമായ കൂപ്പണുകൾ അവിടെ കാണുവാൻ സാധിക്കും. നിങ്ങക്ക് ആവശ്യമുള്ള കൂപ്പൺ കോഡ് തിരഞ്ഞെടുത്ത് കോപ്പി ചെയ്യുക. ക്യൂറേറ്റ് ചെയ്ത പാർട്ണർ ലിങ്ക് ഫോള്ളോ ചെയ്ത് പാർട്ണറിന്റെ (അതായത് സ്വിഗ്ഗി, അജിയോ, ഈസ് മൈ ട്രിപ്പ്) വെബ്‌സൈറ്റിൽ ചെക്ക്ഔട്ടിൽ കോഡ് ഉപയോഗിക്കാൻ സാധിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Jio has brought new offer plans in conjunction with Diwali. Along with its Rs 899 and Rs 3,599 prepaid recharge plans, it has introduced a new "Diwali Dhamaka" offer with exclusive benefits. As per the offer, customers who recharge using any plan between October 25 and November 5, 2024 can claim vouchers worth Rs 3,350 from brands like EaseMyTrip, Ajio and Swiggy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X