5ജിയിൽ 'വിജയാരംഭം' കുറിക്കാൻ ജിയോ; 5ജി സേവനം വിജയദശമി ദിനത്തിൽ ആരംഭിക്കുന്നു

|

5ജിയിൽ വിജയം കാണാൻ വിജയദശമി ദിനം തെരഞ്ഞെടുത്ത് ജിയോ. ഒക്ടോബർ 5 മുതൽ തങ്ങളുടെ ട്രൂ 5ജി (true 5g) സേവനം മും​ബൈ, ഡൽഹി, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന കസ്റ്റമേഴ്സിന് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ജിയോ അ‌റിയിച്ചു. നേരത്തെ ദീപാവലിയോടെയാകും സേവനങ്ങൾ ആരംഭിക്കുക എന്നാണ് കമ്പനി അ‌റിയിച്ചിരുന്നത്. എന്നാൽ എയർടെൽ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ എത്രയും പെട്ടെന്ന് സേവനം ആരംഭിക്കാൻ ജിയോയും തീരുമാനിക്കുകയായിരുന്നു. അ‌തേസമയം, ജിയോ ട്രൂ 5ജിയുടെ ബീറ്റ ട്രയൽ ഉപഭോക്താക്കളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ് പരീക്ഷണാർഥം 5ജി ലഭ്യമാകുക.

ദസ്റ

പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടുള്ള ഉത്സവമാണ് ദസ്റ എന്നും അ‌തിനാൽ 5ജി ആരംഭിക്കാൻ ഏറ്റവും അ‌നുയോജ്യമായ ദിവസം ദസറ ആണെന്നും ജിയോ അ‌റിയിച്ചു. നേരത്തെ ​ഡൽഹി, മും​ബൈ, കൊൽക്കത്ത, ചെ​ന്നൈ എന്നീ നഗരങ്ങളിൽ ദീപാവലിക്ക് ആകും തങ്ങൾ 5ജി സേവനങ്ങൾ ആരംഭിക്കുക എന്നാണ് ജിയോ അ‌റിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പട്ടികയിൽ ചെ​ന്നൈയുടെ സ്ഥാനത്ത് വാരാണസിയാണ് ഇടം പിടിച്ചിരിക്കുന്നത്.

ട്രൂ 5ജി സേവനം

ട്രൂ 5ജി സേവനം ലഭ്യമാകുന്ന ഉപയോക്താക്കൾക്ക് ​സെക്കൻഡിൽ 1ജിബിപിഎസ് ഡാറ്റാ വേഗമാണ് ലഭിക്കുക. ഇന്ത്യയെന്ന വിശാലമായ രാജ്യത്തിനായി അ‌തീവവേഗതയേറിയ 5ജി പ്ലാൻ ആണ് തങ്ങൾ തയാറാക്കിയിരിക്കുന്നത് എന്നും പ്രീമിയം ക്ലാസിലുള്ളവർക്കോ ഏതെങ്കിലും പ്രത്യേക മേഖലയിൽ താമസിക്കുന്ന ഉന്നതർക്കോ മാത്രമായി ലഭിക്കുന്ന ഒരു വിശിഷ്ട സേവനമായല്ല, എല്ലാവർക്കും ഏതുപയോഗത്തിനും സാധിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാന് 5ജി ലഭ്യമാക്കാനായി തങ്ങൾ നടത്തുന്നത് എന്നും ജിയോ ​ചെയർമാൻ ആകാശ് അ‌ംബാനി പറഞ്ഞു.

എയർടെലിന്റെ വെടിക്ക് ജിയോയുടെ മറുപടി പീരങ്കിയോ? 5ജി പ്ലാനുകൾ സംബന്ധിച്ച സൂചനകൾ നൽകി ജിയോ ചെയർമാൻഎയർടെലിന്റെ വെടിക്ക് ജിയോയുടെ മറുപടി പീരങ്കിയോ? 5ജി പ്ലാനുകൾ സംബന്ധിച്ച സൂചനകൾ നൽകി ജിയോ ചെയർമാൻ

സ്റ്റാൻഡ്-എലോൺ

സ്റ്റാൻഡ്-എലോൺ ആർക്കിടെക്ചറിലാണ് തങ്ങളുടെ 5ജി എത്തുക. അ‌ത് 4ജി നെറ്റ്വർക്കിനെ ആശ്രയിക്കാതെ യഥാർഥ 5ജി സേവനമാണ് നൽകുന്നത്. മികച്ച ഇൻഡോർ 5G കവറേജ് വാഗ്ദാനം ചെയ്യുന്ന 700 MHz ലോ-ബാൻഡ് സ്പെക്‌ട്രം ഉള്ള ഒരേയൊരു ഓപ്പറേറ്റർ കൂടിയാണ് ജിയോ എന്നും കമ്പനി വ്യക്തമാക്കുന്നു. ഒരു നഗരത്തിലെ നെറ്റ്‌വർക്ക് കവറേജ് പൂർത്തിയാകുന്നതുവരെ ഉപയോക്താക്കൾക്കായി ബീറ്റ ട്രയൽ തുടരും. നിർമാണവും സജ്ജീകരണങ്ങളും പൂർത്തിയാകുന്ന മുറയ്ക്ക് 5ജി ബീറ്റ ട്രയൽ മറ്റ് ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അ‌ദ്ദേഹം വ്യക്തമാക്കി. മറ്റ് 5ജി സേവന ദാതാക്കൾ നൽകുന്ന പ്ലാനുകളെക്കാൾ നേട്ടമുള്ള പ്ലാനുകളാകും തങ്ങൾ നൽകുക എന്നും ജിയോ അ‌വകാശപ്പെടുന്നു.

ഔദ്യോഗികമായി ഉദ്ഘാടനം

ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിനോട് അ‌നുബന്ധിച്ച് ഒക്ടോബർ 1 ന് ആണ് രാജ്യത്ത് 5ജി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഈ ദിവസം തന്നെ 5ജി ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ജിയോയുടെ മുഖ്യ എതിരാളിയായ എയർടെൽ ഏവരെയും ഞെട്ടിച്ചിരുന്നു. എട്ട് നഗരങ്ങളിൽ ആണ് 5ജി സേവനം നൽകിത്തുടങ്ങുന്നതായി എയർടെൽ പ്രഖ്യാപിച്ചത്. ജിയോ ആകട്ടെ ദീപാവലിക്ക് നാല് നഗരങ്ങളിൽ 5ജി സേവനം ആരംഭിക്കുമെന്നാണ് ഈ ഘട്ടങ്ങളിൽ വ്യക്തമാക്കിയിരുന്നത്.

ഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽ

ജിയോയുടെ മറുപടി

എയർടെൽ നടത്തിയ ഈ അ‌പ്രതീക്ഷിത നീക്കത്തിനുള്ള ജിയോയുടെ മറുപടി ജിയോയുടെ 5ജി പ്ലാനുകളിലും 5ജി ഔദ്യോഗിക ഉദ്ഘാടനത്തിലും പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ആദ്യം സേവനം നൽകി എയർടെൽ ചരിത്രം സൃഷ്ടിച്ചപ്പോൾ കാഴ്ചക്കാരായി നിന്ന് ​കൈയടിക്കാനേ ജിയോയ്ക്ക് സാധിച്ചുള്ളു. 5ജിയുടെ ഔദ്യോഗിക ലോഞ്ച് നടന്നെങ്കിലും സ്റ്റാൻഡ് എലോൺ 5ജിയുമായി എത്തുന്ന ജിയോയുടെ വരവ് ഒരു ​മാസ് എൻട്രിതന്നെ ആകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ആർക്കൊക്കെ ജിയോ 5ജി ലഭിക്കും

ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി പരിധികളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ജിയോ 5ജി ആദ്യഘട്ടത്തിൽ ലഭിക്കുക. നിങ്ങൾ ഈ നഗരങ്ങളിൽ റോമിംഗിലാണെങ്കിൽ, നിങ്ങൾക്ക് ജിയോയിൽ നിന്ന് 5G ക്ഷണം ലഭിക്കില്ല. നിങ്ങളുടെ സിം മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും നഗരങ്ങളിൽ നിന്ന് വാങ്ങിയിരിക്കണം. ഈ സംസ്ഥാനങ്ങളിലെ ഉപയോക്താക്കളെ മാത്രമേ റിലയൻസ് ജിയോയുടെ ട്രൂ 5G സേവനങ്ങൾക്ക് തെരഞ്ഞെടുക്കൂ.

ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്

ലക്ഷ്യമിടുന്നത്

നമ്മൾക്ക് താൽപര്യമുണ്ട് എന്നു കരുതി ​ജിയോ നമ്മളെ ട്രൂ 5ജി സേവനങ്ങൾക്കായി തെരഞ്ഞെടുക്കില്ല. ജിയോ ആണ് അ‌ത് തെരഞ്ഞെടുക്കുക. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ആളുടെ മൊ​ബൈലിലേക്ക് റിലയൻസ് ജിയോ 5ജി ആസ്വദിക്കാൻ ക്ഷണിച്ചുകൊണ്ട് ജിയോയുടെ ഒരു എസ്എംഎസ് ലഭിക്കും. ജിയോയുടെ 5G നെറ്റ്‌വർക്കിനായുള്ള ബീറ്റാ ട്രയൽ ആണിത്. ടെലികോം ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് നേടാനും ആവശ്യമെങ്കിൽ മെച്ചപ്പെടുത്താനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...

Best Mobiles in India

English summary
Jio said that Dussehra is a festival of overcoming adversity and, therefore, Dussehra is the most auspicious day to launch 5G. Earlier, Jio had announced that Delhi, Mumbai, Kolkata, and Chennai would start 5G by Diwali. But now Varanasi has taken the place of Chennai in the list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X