Home
News

നീ തങ്കപ്പനല്ലടാ പൊന്നപ്പനാ! ഈ പഴയ വില കുറഞ്ഞ പ്ലാനുകൾ വീണ്ടും ഉപയോഗിക്കാൻ അവസരമൊരുക്കി ജിയോ

ജിയോയും രാജ്യത്തെ മറ്റ് സ്വകാര്യ ടെലികോം സേവന ദാതാക്കളും താരിഫ് വർദ്ധന പ്രഖ്യാപിച്ചു. ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പ്ലാനുകൾക്ക് 25 ശതമാനം വരെ വില കൂടും. എന്നിരുന്നാലും, മറ്റ് ടെലികോം കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, പ്ലാനുകൽ സ്റ്റാക്ക് അപ്പ് ചെയ്യാൻ ജിയോ ഉപയോക്താക്കളെ അനുവദിക്കുന്നു. അതായത്, ജൂലൈ 3ന് മുമ്പ് നിലവിലെ പ്ലാനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പറുകൾ റീചാർജ് ചെയ്യാൻ കഴിയും. നിലവിലെ പ്ലാൻ കാലഹരണപ്പെട്ടാൽ എല്ലാ ആനുകൂല്യങ്ങളോടും കൂടി ഇവ സജീവമാകും.

ജിയോ ഉപയോക്താക്കൾക്ക് 50 പ്ലാനുകൾ വരെ ക്യൂ ചെയ്യുവാൻ സാധിക്കും. അത് പ്രതിമാസമോ ക്വാട്ടേർലിയോ വാർഷികമോ ആകാം. അൺലിമിറ്റഡ് 5ജി ഡാറ്റയിലേക്കുള്ള ആക്‌സസ് ഉൾപ്പെടെ, അധിക പണം നൽകാതെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ജൂലൈ 3ന് മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട പ്ലാനുകൾ ആവർത്തിച്ച് റീചാർജ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ഈ പഴയ വില കുറഞ്ഞ പ്ലാനുകൾ വീണ്ടും ഉപയോഗിക്കാൻ അവസരമൊരുക്കി ജിയോ

കൂടാതെ, ജൂലൈ 3 മുതൽ, പ്രതിദിനം കുറഞ്ഞത് 2 ജിബി ഡാറ്റയുള്ള പ്ലാനുള്ള ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5ജി ഡാറ്റ ആക്കി നിയന്ത്രിച്ചിരിക്കുന്നു. സ്റ്റാക്ക് അപ്പ് ചെയ്യാൻ കഴിയുന്ന ജൂലായ് 3ന് കാലഹരണപ്പെടുന്ന അഞ്ച് പ്ലാനുകൾ ആണ് താഴെ നൽകിയിരിക്കുന്നത്. കൂടാതെ ധാരാളം പണം ലാഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

ജിയോ 155 രൂപ പ്ലാൻ: നിങ്ങൾക്ക് 4ജി ഫോൺ ഉണ്ടെങ്കിൽ, പരിമിതമായ ഡാറ്റയുള്ള ഒരു പ്ലാൻ (മുഴുവൻ കാലയളവിനും 2 ജിബി) വേണമെങ്കിൽ, പരിഗണിക്കേണ്ട ഒരു മികച്ച പ്ലാനാണിത്. ഒരു മാസത്തെ കാലാവധിയുള്ള ഏറ്റവും വില കുറഞ്ഞ പ്ലാൻ കൂടിയാണിത്. ഈ പ്ലാൻ ജൂലൈ 3 മുതൽ 189 രൂപയാകും.

ജിയോ 299 രൂപയുടെ പ്ലാൻ: പ്രതിദിനം 2 ജിബി 4ജി ഡാറ്റയുള്ള ഏറ്റവും താങ്ങാനാവുന്ന പ്ലാൻ ആണിത്. അൺലിമിറ്റഡ് 5ജി ആക്സസും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ജൂലൈ മൂന്നിന് ശേഷം ഇതേ പ്ലാനിന് 349 രൂപയാകും.

ജിയോ 533 രൂപ പ്ലാൻ: അൺലിമിറ്റഡ് 5ജി ആക്‌സസിനൊപ്പം 4ജി ഡാറ്റയിൽ പ്രതിദിനം 2 ജിബി ഡാറ്റ പരിധിയുള്ള 56 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാൻ. ഈ പ്ലാനിൻ്റെ വില ജൂലൈ 3 മുതൽ 629 രൂപയായി വർദ്ധിക്കും എന്നത് ശ്രധിക്കുക്ക.

ജിയോ 2999 രൂപയുടെ പ്ലാൻ: 365 ദിവസത്തെ വാലിഡിറ്റിയുള്ള ഏറ്റവും താങ്ങാനാവുന്ന വാർഷിക പ്ലാനായിരിക്കും ഇത്. അൺലിമിറ്റഡ് 5ജി ആക്‌സസിനൊപ്പം പ്രതിദിനം 2.5 ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിന് ഉടൻ തന്നെ 3599 രൂപ വില വരും. വിപുലീകൃത വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന നല്ലൊരു പ്ലാൻ ആണിത്.

വ്യത്യസ്‌ത ഉപയോഗ സാഹചര്യങ്ങൾ ഉള്ളത്കൊണ്ട് തന്നെ പല രീതിയിലും ഉപകാരപ്പെടുന്ന തരത്തിലുള്ള പ്ലാനുകൾ ആണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്. ഉപകാരപ്രദമായ മറ്റ് നിരവധി പ്ലാനുകളും ജിയോ ഉഓയോക്താക്കൾക്ക് നൽകുന്നുണ്ട്. അവ കൃത്യമായി നോക്കി നിങ്ങൾക്ക് ആവശ്യമുള്ള ആനുകൂല്യങ്ങൾ ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Effective July 3, the new plans will see a price hike of up to 25 percent. However, unlike other telcos, Jio allows users to stack up plans. That is, users can recharge their phone numbers using their current plans before July 3. These will be activated with all benefits once the current plan expires.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X