ഈ ഫോണുകള്‍ക്ക് ജിയോയുടെ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു

Posted By: Samuel P Mohan

ജിയോ വീണ്ടും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിക്കഴിഞ്ഞു. 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ മാത്രമല്ല ലഭിക്കുന്നത്, ഇതിനോടൊപ്പം ജിയോ കണക്ഷനും ഫ്രീയായി നല്‍കും. അങ്ങനെ ജിയോ വരിക്കാരും കൂടും.

ഈ ഫോണുകള്‍ക്ക് ജിയോയുടെ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭി

'ജിയോ ഫുഡ്‌ബോള്‍' എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഏത് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ ആദ്യം ജിയോ കണക്ഷന്‍ തന്നെ എടുക്കണം എന്നതിനെ ടാര്‍ഗറ്റ് ചെയ്താണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

198 രൂപ, 299 രൂപ റീച്ചാര്‍ജ്ജില്‍

198 രൂപ, 299 രൂപ എന്നീ തുകകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് 2,200 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഈ ക്യാഷ്ബാക്ക് മൈജിയോ അക്കൗണ്ടില്‍ എത്തുന്നതാണ്. 50 രൂപയുടെ 44 വ്വൗച്ചറുകളായാണ് ക്യാഷ്ബാക്ക് തുക അക്കൗണ്ടില്‍ ക്രഡിറ്റാകുന്നത്.

ഓഫര്‍ തീയതികള്‍

ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 31 വരെയാണ് ജിയോ ഫുഡ്‌ബോള്‍ ഓഫര്‍. ഈ തീയതിക്കുളളില്‍ പുതിയ ഫോണ്‍ വാങ്ങുന്ന ജിയോയുടെ പുതിയ വരിക്കാര്‍ക്കും പഴയ വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്. ഏകദേശം 20 കമ്പനി ഫോണുകള്‍ക്കാണ് ജിയോ ഈ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്.

വാട്ട്‌സാപ്പിന്റെ 'ഡിലീറ്റ് ഫോള്‍ ഓള്‍' സവിശേഷത ഈ ഒറ്റ കേസില്‍ പ്രവര്‍ത്തിക്കില്ല !!

ജിയോ ഫുഡ്‌ബോള്‍ ഓഫറിന് അര്‍ഹാമയ സ്മാര്‍ട്ട്‌ഫോണുകള്‍

ലൈഫ്, സാംസങ്ങ്, ഷവോമി, മോട്ടോറോള, മൈക്രോമാക്‌സ്, ഹുവായ്, നോക്കിയ, ബ്ലാക്ക്‌ബെറി, അസ്യൂസ്, പാനസോണിക്, എല്‍ജി, ഇന്‍ടെക്‌സ്, അല്‍കാടെല്‍, കോമിയോ, ജിവി, സ്വയിപ്, സെന്‍, സിയോക്‌സ്, സെല്‍കോണ്‍, ഇവോമി, സെന്‍ട്രിക് എന്നീ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കാണ് ജിയോ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is offering up to Rs 2,200 cashback in its latest 'Football Offer' for a list of new smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot