പിശുക്കി റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാരൻ ആണോ? എങ്കിൽ ഇന്നാപിടി 3 പ്ലാനുകൾ
ഇന്ത്യയിൽ ഏറ്റവുമധികം മൊബൈൽ ഉപയോക്താക്കൾ ഉപയോഗിക്കുന്നത് റിലയൻസ് ജിയോയുടെ സിം ആണ്. തങ്ങളുടെ വരിക്കാർക്കായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുമുണ്ട്. മികച്ച ആനുകൂല്യങ്ങൾ വേണമെങ്കിൽ നിരക്ക് കൂടും. എന്നാൽ, എല്ലാ ജിയോ വരിക്കാരും ഉയർന്ന തുകയുടെ പ്ലാനുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നവരല്ല. ഇടത്തരം ഉപയോക്താക്കൾക്കായി കുറഞ്ഞ അളവിൽ ഡാറ്റയുള്ള പ്ലാനുകൾ ജിയോ നൽകുന്നു. അതിൽ ഏറ്റവും മികച്ചത് 1.5ജിബി പ്രതിദിന ഡാറ്റയുമായി വരുന്ന പ്ലാനുകളാണ്. എന്നാൽ ഈ പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടില്ലെന്നകാര്യം പ്രത്യേകം ഓർക്കണം. കാരണം, 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകളിലാണ് 5ജി ഡാറ്റ ഓഫർ ലഭിക്കുക.
ഉയർന്ന അളവിൽ ഡാറ്റ വേണമെങ്കിൽ ജിയോ വരിക്കാർക്ക് 350 രൂപയ്ക്കടുത്ത് പ്രതിമാസം ചെലവഴിക്കേണ്ടിവരും. എന്നാൽ ഡാറ്റ ഉപയോഗത്തിന്റെ കാര്യത്തിൽ അൽപ്പം പിശുക്കിന് തയാറാണ് എങ്കിൽ 300 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ഉപയോഗിച്ച് മുന്നോട്ട് പോകാനാകും.

ഒരു സാധാരണ സ്മാർട്ട്ഫോൺ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ദിവസം 1.5ജിബി പ്രതിദിന ഡാറ്റ മതിയാകും. ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ 300 രൂപയിൽ താഴെ വിലയിൽ 1.5ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്നുണ്ട്. 199 രൂപ, 239 രൂപ, 299 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്ക്.
നിരക്ക് കുറവാണ് എന്നതിനാൽ തന്നെ ഈ റീച്ചാർജ് പ്ലാനുകളിൽ അധികം വാലിഡിറ്റി പ്രതീക്ഷിക്കരുത്. ഈ പ്ലാനുകളുടെ ഒരു പ്രധാന നേട്ടം എന്തെന്നാൽ റീച്ചാർജിനായി ഉയർന്ന തുക കൈയിലെടുക്കാൻ ഇല്ലാത്ത അവസരങ്ങളിൽ അൺലിമിറ്റഡ് കോളിങ്, 1.5ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന കുറഞ്ഞ വിലയുടെ ഈ പ്ലാനുകൾ ഉപകാരപ്പെടും.

199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ഈ പ്ലാനിൻ്റെ സേവന വാലിഡിറ്റി 18 ദിവസമാണ്, ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ദിവസം 100 എസ്എംഎസും ഇതിൽ ലഭിക്കും. നിശ്ചിത ഡാറ്റയുടെ ഉപയോഗ ശേഷം ഡാറ്റ വേഗത 64 Kbps ആയി കുറയുന്നു.
199 രൂപയുടെ ജിയോ പ്ലാനിൻ്റെ അധിക ആനുകൂല്യങ്ങളിൽ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ്, എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചെലവ് ഏകദേശം 11 രൂപ 05 പൈസയാണ്. റീച്ചാർജ് പ്ലാനുകളുടെ പ്രതിദിന ചെലവ് കുറയ്ക്കണം എങ്കിൽ ഉയർന്ന വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കണം.
239 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: 22 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംസ് എന്നീ ആനുകൂല്യങ്ങൾ ഈ ജിയോ പ്ലാൻ നൽകുന്നു. അതേപോലെ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളുമുണ്ട്. 10 രൂപ 86 പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 28 ദിവസത്തെ വാലിഡിറ്റിയിൽ 1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംസ് എന്നീ ആനുകൂല്യങ്ങൾ ഈ ജിയോ പ്ലാൻ നൽകുന്നു. അതേപോലെ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അധിക ആനുകൂല്യമായുണ്ട്. 10 രൂപ 67 പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.


Click it and Unblock the Notifications








