ഇനി ഒരു തിരിച്ചുപോക്ക് ഇല്ല! ജിയോ വരിക്കാർക്ക് 2025 അടിച്ചുപൊളിക്കാൻ ഈ രണ്ട് പ്ലാനുകൾ മതി
2024 ജൂലൈയിൽ റിലയൻസ് ജിയോ തങ്ങളുടെ മൊബൈൽ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചു. അതിനെത്തുടർന്ന് ജിയോയ്ക്ക് നിരവധി വരിക്കാരെ നഷ്ടമായി. എങ്കിലും ഇനി പഴയ നിരക്കുകളിൽ റീച്ചാർജ് ചെയ്യാനാകും എന്ന് ഒരു പ്രതീക്ഷയും വേണ്ട, കാരണം ജിയോ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. റീച്ചാർജ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം എപ്പോഴും വാർഷിക റീച്ചാർജ് പ്ലാനുകളാണ് ലാഭകരം. ജിയോ ഉപയോക്താക്കൾക്ക് 2025 ൽ അടിച്ചുപൊളിക്കാനായി രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്. അവ 3599 രൂപ, 3999 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്.
2025നെ വരവേൽക്കാൻ ജിയോ അടുത്തിടെ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. 2025ന്റെ പ്രതീകമായി 2025 രൂപ വിലയുള്ള പുതിയ ന്യൂ ഇയർ വെൽക്കം പ്ലാനാണ് ജിയോ കൊണ്ടുവന്നത്. എന്നാലിത് 200 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ജിയോയുടെ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു ആനുകൂല്യത്തിനും ബുദ്ധിമുട്ട് ഉണ്ടാകില്ല. കാരണം അൺലിമിറ്റഡ് കോളിങ്ങിന് പുറമേ ഇഷ്ടം പോലെ ഡാറ്റയും ഈ പ്ലാനുകളിൽ ജിയോ നൽകുന്നുണ്ട്. കൂടാതെ രണ്ട് ജിയോ വാർഷിക പ്ലാനുകളും അൺലിമിറ്റഡ് 5ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ജിയോ 3599 രൂപ വാർഷിക പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ വാർഷിക പ്ലാനിൽ പ്രധാന ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ വാർഷിക പ്ലാൻ ആണിത്.

അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ജിയോക്ലൗഡ്, ജിയോടിവി, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 299 രൂപ 91 പൈസയും പ്രതിദിനം 9 രൂപ 86 പൈസയുമാണ് ഈ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനിന് ചെലവാകുക.
ജിയോ 3999 രൂപ വാർഷിക പ്രീപെയ്ഡ് പ്ലാൻ: 2.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5G ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നു.
3599 രൂപയുടെ ജിയോ വാർഷിക പ്ലാനും 3999 രൂപയുടെ വാർഷിക പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം 3999 രൂപയുടെ പ്ലാനിൽ ഫാൻകോഡ് സബ്സ്ക്രിപ്ഷൻ അടങ്ങിയിരിക്കുന്നു എന്നതാണ്. ഈ ജിയോ വാർഷിക പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപ 95 പൈസയാണ്. അതേപോലെ ഇതിന്റെ പ്രതിമാസ ചെലവ് ഏകദേശം 333 രൂപ 25 പൈസ വരും.

ഇനി ഡാറ്റ ആനുകൂല്യം വേണ്ട, അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദീർഘകാല വാലിഡിറ്റിയുമാണ് വേണ്ടത് എങ്കിൽ ജിയോ വരിക്കാർക്ക് 1899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാം. 11 മാസത്തെ വാലിഡിറ്റിയിൽ (336 ദിവസ വാലിഡിറ്റി) അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, മൊത്തം 3600 എസ്എംഎസ് എന്നിവയാണ് 1899 രൂപയുടെ പ്ലാനിൽ ലഭ്യമാകുക.


Click it and Unblock the Notifications








