അത്യുഗ്രന്‍ ഡാറ്റ/കോള്‍ ഓഫറുമായി ജിയോ വീണ്ടും, കുറഞ്ഞ വിലയില്‍ ആവോളം ആസ്വദിക്കാം

Posted By: Samuel P Mohan

അത്യുഗ്രന്‍ ഓഫറുമായി ജിയോ വീണ്ടും രംഗത്ത്. രാജ്യം ഒന്നടങ്കം മൊബൈല്‍ ഡാറ്റയോട് ഇത്രയേറെ ആകര്‍ഷിക്കുന്നതില്‍ ജിയോയുടെ പങ്ക് ചെറുതൊന്നുമല്ല.

അത്യുഗ്രന്‍ ഡാറ്റ/കോള്‍ ഓഫറുമായി ജിയോ വീണ്ടും, കുറഞ്ഞ വിലയില്‍ ആവോളം ആ

പിശുക്കി ഡാറ്റ ഉപയോഗിച്ച കാലം മറന്നു. ഇപ്പോള്‍ വളരെ ചെറിയ തുകയില്‍ തന്നെ അണ്‍ലിമറ്റഡ് ഡാറ്റ/കോള്‍ ഓഫറുകളാണ് ടെലികോം കമ്പനികള്‍ നല്‍കുന്നത്. രാജ്യത്തെ മിന്‍ നിര ടെലികോം സേവന ദാദാക്കളിലൊന്നായ റിലയന്‍സ് ജിയോ പുതുവത്സര സമ്മാനമായി നിലവിലെ നിരക്കുകള്‍ എല്ലാം തന്നെ കുത്തനെ കുറച്ചിരിക്കുകയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ വെട്ടിക്കുറച്ച നിരക്കുകള്‍!

1ജിബി ഡാറ്റ പ്ലാനുകളുടെ വിലയാണ് ജിയോ വെട്ടിക്കുറച്ചിരിക്കുന്നത്. അതായത് 149, 349, 399, 499 എന്നിവയാണ് പുതുക്കിയ പ്ലാനുകള്‍. 1ജിബി പ്ലാനുകളുടെ വിലയില്‍ 60 രൂപ വീതമാണ് കുറച്ചിരിക്കുന്നത്.

. 199 രൂപയായിരുന്ന പ്ലാന്‍ വില ഇപ്പോള്‍ 149 രൂപയാക്കി 1ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയും 100 എസ്എംഎസും നല്‍കുന്നു.

. 399 രൂപ പ്ലാന്‍ ഇപ്പോള്‍ 349 രൂപയാക്കി 1ജിബി ഡാറ്റയും 70 ദിവസം വാലിഡിറ്റിയും നല്‍കുന്നു.

. 459 രൂപ പ്ലാന്‍ ഇപ്പോള്‍ 399 രൂപയാക്കി 84 ജിബി ഡാറ്റയും 84 ദിവസം വാലിഡിറ്റിയും നല്‍കുന്നു.

. 499 രൂപ പ്ലാന്‍ 449 രൂപയാക്കി 91 ദിവസത്തെ വാലിഡിറ്റിയും 91 ജിബി ഡാറ്റയും നല്‍കുന്നു.

ജിയോയുടെ പുതിയ 1.5ജിബി പ്രതി ദിനം പ്ലാന്‍

പ്രതി ദിനം 1ജിബി തികയാത്ത ഉപഭോക്താക്കള്‍ക്ക് 1.5ജിബി ഡാറ്റ പ്രതിദിന പായ്ക്കുകളും നല്‍കുന്നു. അതായത് 198 രൂപ (28 ദിവസം വാലിഡിറ്റി), 398 രൂപ (70 ദിവസം വാലിഡിറ്റി), 448 രൂപ (84 ദിവസം വാലിഡിറ്റി), 498 (91 ദിവസം വാലിഡിറ്റി).

വെല്ലുവിളിയുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്, ജിയോ ഓഫറുകള്‍ ഇനിയും കുറയ്ക്കുമോ?

ജിയോ 509 രൂപ, 799 രൂപ പ്ലാന്‍

നേരത്തെ സൂചിപ്പിച്ചതു പോലെ ജിയോ 509 രൂപയ്ക്കും 799 രൂപയ്ക്കും കൂടുതല്‍ ഡാറ്റകള്‍ അവരുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. അതിനാല്‍ ഇപ്പോള്‍ 509 രൂപ പ്ലാനില്‍ 3ജിബി ഹൈ സ്പീഡ് ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിലും (ആദ്യം 2ജിബി ഡാറ്റ 49 ദിവസം വാലിഡിറ്റിയായിരുന്നു) 799 രൂപ പ്ലാനില്‍ 5ജിബി 4ജി ഡാറ്റയുമാണ് (നേരത്തെ 3ജിബി ഡാറ്റയായിരുന്നു) നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio will cut the prices of its plans with 1GB data per day by up to Rs. 60 as part of a new Happy New Year 2018 offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot