സ്ഥലം നമുക്കൊരു പ്രശ്നം അല്ലന്നേ! 21 ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിൽ പുതിയ ISD പായ്ക്കുകളുമായി ജിയോ
റിലയൻസ് ജിയോ അതിൻ്റെ ഉപയോക്താക്കൾക്കായി പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് എന്നിങ്ങനെ 21 ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്ക് ഡിസ്‌കൗണ്ട് കോളിംഗ് ആസ്വദിക്കാൻ പുതിയ ഐഎസ്‌ഡി പായ്ക്കുകൾ അവതരിപ്പിച്ചു. നേരത്തെ, സെപ്റ്റംബറിൽ, ജിയോയ്ക്ക് 501 രൂപ വിലയുള്ള ഒരു ഗ്ലോബൽ ഐഎസ്‌ഡി പായ്ക്ക് ഉണ്ടായിരുന്നു. അത് 424.58 രൂപ വിലയും 5 അന്താരാഷ്ട്ര എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്ന പ്ലാൻ ആയിരുന്നു. ഇപ്പോൾ, 21 രാജ്യങ്ങളെ ലക്ഷ്യമിട്ട് ഏഴ് പുതിയ ഐഎസ്ഡി പാക്കുകളാണ് ജിയോ അവതരിപ്പിച്ചത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ജിയോ നമ്പറുകൾക്ക് ബാധകമായ പുതുതായി സമാരംഭിച്ച എല്ലാ ISD പാക്കുകളും നോക്കാം.
ജിയോ 99 രൂപ ISD പായ്ക്ക്: യുഎഇ, സൗദി അറേബ്യ, തുർക്കി, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഈ പ്ലാൻ 99 രൂപയുടെ ഐഎസ്ഡി പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 10 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. യുഎഇ, സൗദി അറേബ്യ, തുർക്കി, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ISD കോളുകൾ ചെയ്യാൻ മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാനാകൂ എന്നത് ശ്രദ്ധിക്കുക.

ജിയോ 89 രൂപ ISD പായ്ക്ക്: 89 രൂപയുടെ ഐഎസ്ഡി പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 17 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. ചൈന, ജപ്പാൻ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്ക് ISD കോളുകൾ ചെയ്യാൻ മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാനാകൂ.
ജിയോ 79 രൂപ ISD പായ്ക്ക്: 79 രൂപയുടെ ഐഎസ്ഡി പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 10 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലേക്ക് ISD കോളുകൾ ചെയ്യാൻ മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാനാകൂ.
ജിയോ 69 രൂപ ISD പായ്ക്ക്: 69 രൂപയുടെ ഐഎസ്ഡി പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 15 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും ഐഎസ്‌ഡി കോളുകൾ ചെയ്യാൻ മാത്രമേ ഈ പ്ലാൻ ഉപയോഗിക്കുവാൻ സാധിക്കു എന്നത് ഓർമ്മയിൽ വെയ്ക്കുക.
ജിയോ 59 രൂപ ISD പായ്ക്ക്: 59 രൂപയുടെ ഐഎസ്ഡി പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 15 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്ക് ISD കോളുകൾ ചെയ്യാൻ മാത്രമേ ഉപയോഗിക്കാനാകൂ.
ജിയോ 49 രൂപ ISD പായ്ക്ക്: 49 രൂപയുടെ ഐഎസ്ഡി പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 20 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം ആണ് വാഗ്ദാനം ചെയ്യുന്നത്. ബംഗ്ലാദേശിലേക്ക് ഐഎസ്ഡി കോളുകൾ ചെയ്യാൻ മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാനാകൂ എന്നത് ശ്രദ്ധിക്കുക.
ജിയോ 39 രൂപ ISD പായ്ക്ക്: 39 രൂപയുടെ ഐഎസ്ഡി പായ്ക്ക് ആയി വരുന്ന ഈ പ്ലാൻ 7 ദിവസത്തെ വാലിഡിറ്റിയിൽ 30 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. യുഎസ്എയിലേക്കും കാനഡയിലേക്കും ഐഎസ്ഡി കോളുകൾ ചെയ്യാൻ മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കു.
ജിയോ പറയുന്നത് സമർപ്പിത ISD മിനിറ്റുകളുള്ള ഈ പായ്ക്കുകൾ ഏറ്റവും താങ്ങാനാവുന്ന നിരക്കിൽ പണത്തിന് മൂല്യം നൽകുന്നു എന്നാണ്. പ്രധാന രാജ്യങ്ങളിലെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താൻ ഉപഭോക്താക്കൾക്ക് ഈ പായ്ക്കുകൾ എത്ര തവണ വേണമെങ്കിലും റീചാർജ് ചെയ്യാം. കാരണം നിങ്ങൾക്ക് വേണ്ട സ്ഥലങ്ങളിൽ ബന്ധപ്പെടാൻ ജിയോയിലൂടെ സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.
കൂടാതെ , ബംഗ്ലാദേശ്, യുണൈറ്റഡ് കിംഗ്ഡം, സൗദി അറേബ്യ, നേപ്പാൾ, സിംഗപ്പൂർ, ചൈന, ജർമ്മനി, നൈജീരിയ, പാകിസ്ഥാൻ, ഖത്തർ, ന്യൂസിലാൻഡ്, ശ്രീലങ്ക, സ്വിറ്റ്സർലൻഡ്, സ്പെയിൻ, ഇന്തോനേഷ്യ എന്നിവ ഉൾപ്പെടെ ഉള്ള പ്രധാന രാജ്യങ്ങളുടെ ISD പേ-യു-ഗോ നിരക്കുകൾ പരിഷ്കരിച്ചതായി ജിയോ അറിയിച്ചു.
മൊത്തം 14,694 കോഡുകളിൽ 5,668 കൺട്രി ഏരിയ കോഡുകൾക്ക് യുഎസ്ഡി പേ-യു-ഗോ നിരക്കുകൾ പരിഷ്കരിച്ചതായി ജിയോ പരാമർശിക്കുന്നു. 5,668 ഒഴികെയുള്ള കൺട്രി ഏരിയ കോഡുകൾക്കുള്ള ISD നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു എന്നാണ് ഇതിനർത്ഥം. കൂടാതെ, 42 പുതിയ ISD കോഡുകൾ ചേർത്തു.
ജിയോയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ജിയോ ഇൻ്റർനാഷണൽ സർവീസ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 14,736 കൺട്രി ഏരിയ കോഡുകളിലൂടെ (സെപ്റ്റംബറിൽ 14,693 കൺട്രി ഏരിയ കോഡുകളിൽ നിന്ന്) 230 രാജ്യങ്ങളിലേക്ക് ഐഎസ്‌ഡി കോളുകൾക്ക് മികച്ച നിരക്കുകൾ ആസ്വദിക്കാനാകും. മുമ്പ്, മുകളിൽ ചർച്ച ചെയ്തതുപോലെ ഒരു ഗ്ലോബൽ ISD പായ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോൾ, ഡിസ്കൗണ്ട് കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം രാജ്യങ്ങൾക്കായി അവരുടെ പ്രദേശങ്ങൾക്ക് അനുസരിച്ച് സെറ്റുകളിൽ ISD പാക്കുകൾ ജിയോ അവതരിപ്പിച്ചു. ഈ പുതിയ ISD പാക്കുകളും നിരക്ക് പരിഷ്‌ക്കരണങ്ങളും 2024 ഒക്ടോബർ 10ന് സജീവമായി. ജിയോ പറയുന്നത് അനുസരിച്ച്, സ്റ്റാൻഡേർഡ് ബേസ് റേറ്റ്, ഗ്ലോബൽ ISD 501 പായ്ക്ക്, ഫൈബർ ISD 501 പായ്ക്ക്, എൻ്റർപ്രൈസ് ബേസ് റേറ്റ് കട്ടർ പ്ലാൻ എന്നിവയ്ക്ക് നിരക്ക് പരിഷ്കരണം ബാധകമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








