Home
News

രാജ്യവ്യാപകമായി എംഎംവേവ് സ്പെക്‌ട്രത്തിൽ 5ജി അ‌വതരിപ്പിച്ച് ജിയോ; മിനിമം റോളൗട്ട് ബാധ്യത പൂർത്തിയാക്കി!

രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും എംഎംവേവ് (millimetre wavelength) സ്പെക്‌ട്രത്തിൽ 5ജി പുറത്തിറക്കിയതായി പ്രഖ്യാപിച്ച് റിലയൻസ് ജിയോ. 2022 ലെ ലേലത്തിൽ 5G സ്പെക്ട്രത്തിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) നിശ്ചയിച്ചിട്ടുള്ള മിനിമം റോൾഔട്ട് ബാധ്യതകൾ പൂർത്തീകരിക്കേണ്ട അ‌വസാന തീയതി 2023 ഓഗസ്റ്റ് 17 ആണ്.

നിശ്ചിത തീയതിക്കുള്ളിൽ തന്നെ 5ജി സ്പെക്ട്ര കരാർ പൂർത്തിയാക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. ഇപ്പോൾ 22 ലൈസൻസ് സേവന മേഖലകളിലെയും (LSA) ജിയോയുടെ എല്ലാ എന്റർപ്രൈസ് ഉപഭോക്താക്കൾക്കും എംഎംവേവ് 5G സ്പെക്‌ട്രം സേവനങ്ങൾ ഉപയോഗിക്കാനാകും. 5G യുടെ യഥാർത്ഥ ശക്തി അനുഭവിക്കാൻ സാധിക്കുക എംഎംവേവ് സ്പെക്ട്രത്തിലാണ്.

രാജ്യവ്യാപകമായി എംഎംവേവ് സ്പെക്‌ട്രത്തിൽ 5ജി അ‌വതരിപ്പിച്ച് ജിയോ

2022 ലെ സ്പെക്‌ട്രം ലേലത്തിൽ ഓരോ സർക്കിളിനും വേണ്ടി 26 GHz ബാൻഡിൽ 1000 MHz സ്പെക്‌ട്രം ആണ് ജിയോ സ്വന്തമാക്കിയത്. 5ജി ഏറ്റവും ഫലപ്രദമായി ലഭ്യമാകുക എംഎംവേവ് സ്പെക്ട്രത്തിൽ ആണെങ്കിലും ഇതിന് കഠിനമായ പതിമിതികളും ഉണ്ട്. 26 GHz സ്‌പെക്‌ട്രത്തിന് വളരെ ചെറിയ റേഞ്ച് കവറേജ് മാത്രമേ ഉണ്ടാകൂ എന്നതാണ് പ്രധാന പ്രശ്നം.

കവറേജ് കുറവായതിനാൽത്തന്നെ ചെറിയൊരു പ്രദേശത്ത് കവർ ചെയ്യുന്നതിന് തന്നെ ഇൻഫ്രാസ്ട്രക്ചറിനായി ടെലിക്കോം കമ്പനികൾ വലിയ തുക ചെലവഴിക്കേണ്ടിവരും. എന്നാ​ൽ ടെലിക്കോം കമ്പനികൾക്ക് ഉണ്ടാകുന്ന ഈ ചെലവ് ഒഴിച്ച് നിർത്തിയാൽ എംഎം വേവിന് ഒട്ടേറെ ഗുണങ്ങളുമുണ്ട്. എംഎംവേവ് 5G ഉപയോഗിച്ച്, വിതരണം ചെയ്യുന്ന ബാൻഡ്‌വിഡ്ത്ത് ഒന്നിലധികം ഗിഗാബൈറ്റുകളിൽ ആണ്.

കൂടാതെ എംഎംവേവിന് ലേറ്റൻസി വളരെ കുറവാണ്, ഇത് സീറോ ലാഗ് ഉറപ്പാക്കുന്നു. നൂതനവുമായ ആപ്ലിക്കേഷനുകൾ വിന്യസിക്കാൻ ആഗ്രഹിക്കുന്ന സംരംഭങ്ങൾക്ക് എംഎംവേവ് ഏറെ ഗുണം ചെയ്യുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. മുമ്പത്തെ വയർലെസ് നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യകളേക്കാൾ ഉയർന്ന വേഗതയും കുറഞ്ഞ ലേറ്റൻസിയും എംഎംവേവ് നൽകുംമെന്ന് അ‌ദ്ദേഹം ചൂണ്ടിക്കാട്ടി.

ജിയോ ഉപയോഗിക്കുന്ന എംഎംവേവ് സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. കൂടാതെ, ആഗോളതലത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി FR2 സ്റ്റാൻഡ് എലോൺ (SA) എംഎംവേവ് ടെക് റോൾഔട്ട് നടത്തി എന്ന നേട്ടവും ജിയോയ്ക്കുണ്ട്. ജിയോയുടെ എംഎംവേവ് 5ജി സേവനങ്ങൾക്ക് ഇതിനകം തന്നെ നിരവധി ഉപയോക്താക്കളുണ്ട്.

ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവയുൾപ്പെടെ അ‌തിവേഗ ഡാറ്റ ആവശ്യമുള്ള നിരവധി സംരംഭങ്ങൾ ഇതിനകം തന്നെ ജിയോയുടെ എംഎംവേവ് 5 ജിയുടെ ഉപയോക്താക്കളായി മാറിക്കഴിഞ്ഞു. എംഎംവേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് 2 ജിബിപിഎസ് വരെ വേഗത കൈവരിച്ചതായി ജിയോ പറയുന്നു.

രാജ്യവ്യാപകമായി എംഎംവേവ് സ്പെക്‌ട്രത്തിൽ 5ജി അ‌വതരിപ്പിച്ച് ജിയോ

ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ അ‌തിവേഗ കണക്ടിവിറ്റിയുടെ ലോകത്തേക്ക് ഉയർത്താൻ എംഎംവേവ് ടെക്നോളജിയിലൂടെ സാധിക്കുമെന്ന് ആകാശ് അംബാനി പറഞ്ഞു. ഈ സ്പെക്ട്രത്തിന് 2 ജിബിപിഎസ് വരെ അൾട്രാ-ഹൈ-സ്പീഡ് ബ്രോഡ്ബാൻഡ് നൽകാൻ കഴിയുമെന്നും അംബാനി കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വേഗമേറിയ 5G റോൾഔട്ടാണ് ജിയോ ഇന്ത്യയിൽ നടത്തുന്നത്.

ഈ വർഷം അ‌വസാനത്തോടെ ജിയോയുടെ 5ജി റോളൗട്ട് പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. അ‌തേസമയം, 5ജി വ്യാപനത്തിലും ടെലിക്കോം രംഗത്തും ജിയോയുടെ എതിരാളിയായ എയർടെലും സ്പെക്ട്രം കരാർ പ്രകാരമുള്ള മിനിമം 5ജി റോളൗട്ട് പൂർത്തിയാക്കിയിട്ടുണ്ട്. 22 ലൈസൻസ്ഡ് സർവീസ് ഏരിയകളിൽ (എൽഎസ്എ) മിനിമം റോൾ ഔട്ട് ബാധ്യതകൾ പൂർത്തിയാക്കിയതായി എയർടെൽ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
Reliance Jio has announced the launch of 5G in mmwave (millimetre wavelength) spectrum in all telecom circles of the country. All Jio's enterprise customers across 22 License Service Areas (LSA) can now use mmWave 5G spectrum services. The real power of 5G can be felt in the mmWave spectrum.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X