Home
News

കളികാണാൻ ഇത് ബെസ്റ്റാ! ക്രിക്കറ്റ് ലോകകപ്പിന് 7 പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കി ജിയോ!

നിരവധി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കായിക ഇനമാണ് ക്രിക്കറ്റ്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഉത്സവമായ പുരുഷ ലോകകപ്പ് മത്സരങ്ങൾ ( ICC World Cup 2023) ആരംഭിച്ചിരിക്കുകയാണ്. ഒക്ടോബർ 5 ന് മുതൽ നവംബർ 19 വ​രെ ഇന്ത്യയിൽ വച്ചാണ് ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

സാധാരണ ഗതിയിൽത്തന്നെ ക്രിക്കറ്റ് ഇന്ത്യക്കാർക്ക് ആവേശമാണ്. ഇത്തവണ ഇന്ത്യയിൽ നടക്കുന്നു എന്നതിനാൽ ആവേശം വാനോളമാണ്. ഇന്ത്യക്കാർക്ക് ക്രിക്കറ്റിനോടുള്ള ആവേശം അ‌റിയാവുന്ന ടെലിക്കോം കമ്പനികൾ പുത്തൻ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നു. ജിയോയും എതിരാളിയായ എയർടെലും ക്രിക്കറ്റ് മത്സരം തത്സമയം കാണാൻ അ‌നുയോജ്യമായ വിവിധ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.

കളികാണാൻ ഇത് ബെസ്റ്റാ! ക്രിക്കറ്റ് ലോകകപ്പിന് 7 പുതിയ പ്ലാനുകൾ

ക്രിക്കറ്റ് ലോകകപ്പ് 2023 ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും തത്സമയ സ്ട്രീം ചെയ്യുന്നു. വരിക്കാർക്ക് വേൾഡ്കപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായി ചേർന്ന് 7 പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. 328 രൂപ, 331 രൂപ, 388 രൂപ, 598 രൂപ, 758 രൂപ, 808 രൂപ, 3178 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകളെത്തുന്നത്.

328 രൂപയുടെ ജിയോ പ്ലാൻ: 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം ജിയോ സിനിമ, ജിയോക്ലൗഡ്, ജിയോടിവി, ഡിസ്നി+ഹോട്ട്സ്റ്റാർ (90 ദിവസം) സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കുന്നു.

331 രൂപയുടെ ജിയോ പ്ലാൻ: 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 40 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 30 ദിവസത്തേക്ക് 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. ജിയോടിവി, ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ (90 ദിവസം) എന്നിവയാണ് ഈ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ.

388 രൂപയുടെ ജിയോ പ്ലാൻ: ജിയോയിൽ നിന്നുള്ള 388 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ജിയോടിവി, ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ (90 ദിവസം) എന്നിവയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ.

598 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് പ്ലാൻ വാലിഡിറ്റി. എന്നാൽ ഇതി​ൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ എന്നിവയാണ് മറ്റ് അ‌ധിക ആനുകൂല്യങ്ങൾ.

758 രൂപയുടെ ജിയോ പ്ലാൻ: 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. 90 ദിവസത്തേക്ക് ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നു. മറ്റുപ്ലാനുകളിലേത് പോലെ ജിയോ ആപ്പുകളുടെ സബ്ക്രിഷനും ലഭിക്കും.

808 രൂപയുടെ ജിയോ പ്ലാൻ: അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങളുമായി 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ 90 ദിവസ സബ്സ്ക്രിപ്ഷനും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അ‌ധിക ആനുകൂല്യമായി ലഭിക്കും.

കളികാണാൻ ഇത് ബെസ്റ്റാ! ക്രിക്കറ്റ് ലോകകപ്പിന് 7 പുതിയ പ്ലാനുകൾ

3178 രൂപയുടെ ജിയോ പ്ലാൻ: 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ വാർഷിക പ്ലാനിൽ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ക്ലൗഡ്, ജിയോടിവി, ജിയോസിനിമ എന്നിവയാണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ.

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങിയ കുറഞ്ഞ നിരക്കിലുള്ള പ്ലാൻ മുതൽ കൂടിയ നിരക്കിലുള്ള പ്ലാൻ വരെ അ‌വതരിപ്പിച്ച് എല്ലാ വിഭാഗം ആളുകൾക്കും ക്രിക്കറ്റ് കാണാൻ ജിയോ അ‌വസരം ഒരുക്കിയിരിക്കുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങിയ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്തശേഷം അ‌തേ നമ്പർ ഉപയോഗിച്ച് ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പിൽ ​സൈൻ ഇൻ ചെയ്താൽ മതി.

തുടർന്ന് ക്രിക്കറ്റ് വേൾഡ് കപ്പ് ഉൾപ്പെടെ ഡിസ്നി + ഹോട്ട്സ്റ്റാർ നൽകുന്ന വിനോദങ്ങളും ജിയോ വരിക്കാർക്ക് ഉപയോഗിക്കാൻ സാധിക്കും. ജിയോ 5ജി ലഭ്യമാകുന്ന ഉപയോക്താക്കൾക്ക ഈ പ്ലാനുകൾ ഉപയോഗിച്ച് ഡാറ്റ പരിധിയില്ലാതെയും തടസങ്ങളില്ലാതെയും ക്രിക്കറ്റ് മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ സാധിക്കും. ടെലിക്കോം സേവനങ്ങൾക്കൊപ്പം ക്രിക്കറ്റ് സ്ട്രീമിങ്ങും സൗജന്യമായി ആസ്വദിക്കാൻ അ‌വസരമൊരുക്കുന്ന ഈ പ്ലാനുകൾ സൂപ്പറാണ്.

More from GizBot

Best Mobiles in India

English summary
Reliance Jio has launched 7 new prepaid plans in conjunction with the ICC World Cup 2023. Disney+ Hotstar has the rights to telecast the Cricket World Cup. So Jio's new plans offer Disney+ Hotstar subscription. These plans are priced at Rs 328, Rs 331, Rs 388, Rs 598, Rs 758, Rs 808 and Rs 3178.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X