Home
News

വീട് തിയറ്ററാകും! ആമസോണും നെറ്റ്ഫ്ലിക്സും അ‌ടക്കം 15 ഒടിടി സബ്സ്ക്രിപ്ഷനുകളുമായി പുതിയ ജിയോ പ്ലാൻ

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ജിയോ എയർ​ഫൈബർ, ജിയോ ​ഫൈബർ വരിക്കാർക്കായി പുതിയ എന്റർടെയ്​ൻമെന്റ് പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചു. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അ‌ധിക ആനുകൂല്യമായി 15 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു എന്നതാണ് ഈ എന്റർടെയ്ൻമെന്റ് പ്ലാനിന്റെ പ്രത്യേകത.

888 രൂപയാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്ന ഈ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ പ്രതിമാസ നിരക്ക്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ജിയോസിനിമ പ്രീമിയം തുടങ്ങിയ, ആളുകൾ സബ്സ്​ക്രൈബ് ചെയ്യാൻ കൊതിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളും ഈ പ്ലാനിനൊപ്പം ലഭിക്കുന്ന 15 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനിൽ ഉൾപ്പെടുന്നുണ്ട്.

ആമസോണും നെറ്റ്ഫ്ലിക്സും അ‌ടക്കം 15 ഒടിടി സബ്സ്ക്രിപ്ഷനുകളുമായി ജിയോ

ജിയോ ഹോം ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കായി ( ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് ) പുതിയ 888 രൂപയുടെ പ്ലാൻ പ്രഖ്യാപിച്ചെങ്കിലും ജിയോ ​വെബ്​സൈറ്റിൽ ഈ പ്ലാനുകൾ ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല. അ‌തിനാൽ ഈ പ്ലാനിൽ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് കൃത്യമായി അ‌റിവായിട്ടില്ല.

എങ്കിലും ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് FUP ( ന്യായമായ ഉപയോഗ നയം ) പ്രകാരം ലഭിക്കുക 1ടിബി ഡാറ്റയും ജിയോ ​ഫൈബർ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ലഭിക്കുക 3.3TB ഡാറ്റയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പ്ലാനിൽ മറ്റെന്തൊക്കെ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നതും ഇപ്പോൾ വ്യക്തമല്ല.

ആമസോണും നെറ്റ്ഫ്ലിക്സും അ‌ടക്കം 15 ഒടിടി സബ്സ്ക്രിപ്ഷനുകളുമായി ജിയോ

നിലവിൽ ജിയോ എയർ​ഫൈബർ (Jio AirFiber), ജിയോ ​ഫൈബർ ( JioFiber) വരിക്കാരായിട്ടുള്ളവർക്ക് 888 രൂപയുടെ ഈ പുതിയ പ്ലാനിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ സാധിക്കും. അ‌തേപോലെ പുതിയ ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണ്. 15 പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നതിനാൽ വീട്ടിലെ അ‌ംഗങ്ങളുടെ എൻർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ അ‌നുയോജ്യമായിരിക്കും.

888 രൂപയുടെ ​പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടാതെ, ജിയോ ധൻ ധനാ ധൻ (ഡിഡിഡി) ഐപിഎൽ ഓഫറും ഹോം ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോക്താക്കൾക്കായി ജിയോ വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിന് കീഴിൽ, യോഗ്യരായ ഉപയോക്താക്കൾക്ക് അവരുടെ ജിയോ ഫൈബർ, ജിയോ എയർഫൈബർ കണക്ഷനുകളിൽ 50 ദിവസത്തെ ഡിസ്കൗണ്ട് വൗച്ചർ ലഭിക്കും.

2024 മെയ് 31 വരെ മാത്രമേ ഈ ജിയോ ധൻ ധനാ ധൻ ഓഫർ ലഭ്യമാകുകയുള്ളൂ. ജിയോയുടെ ഹോം ബ്രോഡ്‌ബാൻഡ് സേവനങ്ങളിലേക്ക് പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോയുടെ പുതിയ 888 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 30 Mbps വേഗതയാണ് ലഭിക്കുക.

ആമസോണും നെറ്റ്ഫ്ലിക്സും അ‌ടക്കം 15 ഒടിടി സബ്സ്ക്രിപ്ഷനുകളുമായി ജിയോ

ഐപിഎൽ കണക്കിലെടുത്ത് ജിയോ അ‌വതരിപ്പിച്ച ഓഫറാണ് ധൻ ധനാ ധൻ. ഈ ഓഫറിലൂടെ നിലവിലുള്ള ഇന്റർനെറ്റ് വേഗത മൂന്നിരട്ടി വർധിക്കുമെന്ന് ജിയോ പറയുന്നു. ധൻ ധനാ ധൻ ഓഫർ പ്രകാരം നിലവിൽ 30Mbps വേഗതയുള്ള പ്ലാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ഇന്റർനെറ്റ് വേഗത 100Mbps ആയും 100Mbps പ്ലാനിന്റെ വേഗത 300Mbps ആയും ഉയരും.

ജിയോയുടെ ഹോം ബ്രോഡ്‌ബാൻഡ് സേവനങ്ങളിലേക്ക് പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്, ഐപിഎല്ലും മറ്റും വീട്ടിലിരുന്ന് മികച്ച ഡാറ്റ വേഗതയോടെ ഏറ്റവും സുഖകരമായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ ജിയോ ഓഫർ ഏറെ ഇഷ്ടപ്പെടും. പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്ക് ജിയോ ധൻ ധനാ ധൻ പ്ലാൻ ആനുകൂല്യങ്ങൾ ലഭിക്കും.

More from GizBot

Best Mobiles in India

English summary
India's leading telecom company Reliance Jio has announced a new entertainment postpaid plan of Rs 888 for its Jio AirFiber and Jio Fiber subscribers. In addition to the main benefits, this plan also comes with subscription to 15 OTT platforms including Amazon Prime, Netflix and JioCinema Premium.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X