Home
News

401 രൂപയ്ക്ക് 1TB 5ജി ഡാറ്റ: പുതിയ എയർ​ഫൈബർ പ്ലാൻ അ‌വതരിപ്പിച്ച് ജിയോ

റിലയൻസ് ജിയോയുടെ 5ജി ഫിക്സഡ്- വയർലെസ് ആക്സസ് (5G FWA) സേവനമായ ജിയോ എയർ​ഫൈബർ (Jio AirFiber) ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അ‌വതരിപ്പിച്ചു. 401 രൂപയാണ് പുതിയ പ്ലാനിന്റെ നിരക്ക്. ഉപയോക്താക്കൾ ആദ്യം മനസിലാക്കേണ്ടത് ഇത് ഒരു സാധാരണ ജിയോ​​ഫൈബർ പ്ലാൻ അ‌ല്ല എന്നതാണ്.

401 രൂപയുടെ ഈ പുതിയ പ്ലാൻ ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾ ജിയോ എയർഫൈബർ റെഗുലർ പ്ലാനുകൾ (599 രൂപ, 899 രൂപ, 1199 രൂപ) അല്ലെങ്കിൽ ജിയോ എയർഫൈബർ മാക്‌സ് പ്ലാനുകൾ (14999 രൂപ, 2499 രൂപ, 3999 രൂപ) എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നുണ്ടായിരിക്കണം.

401 രൂപയ്ക്ക് 1TB  5ജി ഡാറ്റ: പുതിയ എയർ​ഫൈബർ പ്ലാനുമായി ജിയോ

ജിയോഎയർ​ഫൈബറിന്റെ പ്രധാന പ്ലാനുകൾ ഇവയെല്ലാമാണ്. ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്ന 401 രൂപയുടെ പ്ലാൻ യഥാർഥത്തിൽ ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ്. നിലവിലുള്ള പ്ലാനിലെ ഡാറ്റ മതിയാകാത്ത ഉപയോക്താക്കൾക്ക് ആശ്രയിക്കാനാണ് ജിയോ ഇത്തരമൊരു ഡാറ്റ ബൂസ്റ്റർ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ സാധാരണഗതിയിൽ ആവശ്യത്തിന് ഡാറ്റ ജിയോ എയർ​ഫൈബർ പ്ലാനുകൾ നൽകുന്നുണ്ട്.

നിലവിലെ പ്ലാനിൽ ലഭ്യമാകുന്ന ഡാറ്റയ്ക്കപ്പുറം, അ‌ധിക ഡാറ്റ വേണ്ടിവരുന്ന വളരെ കുറച്ച് ജിയോ എയർ​ഫൈബർ ഉപയോക്താക്കളേ ഉണ്ടാകൂ. ന്യൂനപക്ഷമാണെങ്കിലും അ‌വർക്ക് ആവശ്യത്തിന് ഡാറ്റ ഉറപ്പാക്കാനാണ് ജിയോ ഇത്തരമൊരു പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണ് എന്ന് പരിചയപ്പെടാം.

401 രൂപയ്ക്ക് 1TB  5ജി ഡാറ്റ: പുതിയ എയർ​ഫൈബർ പ്ലാനുമായി ജിയോ

401 രൂപയുടെ ജിയോ​ഫൈബർ പ്ലാൻ ആനുകൂല്യങ്ങൾ: ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ 1TB 5ജി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ബില്ലിംഗ് സൈക്കിൾ വാലിഡിറ്റിയിലാണ് ഇത് എത്തുന്നത്. അ‌തായത് നിലവിലുള്ള പ്രധാന പ്ലാനിന്റെ വാലിഡിറ്റി തീരും വരെയാണ് ഈ പ്ലാനിലെ ആനുകൂല്യം ലഭ്യമാകുക.

പ്രധാന പ്ലാൻ കാലാവധി കഴിയും മുമ്പ് ഡാറ്റ ബൂസ്റ്റർ പ്ലാനിലെ അ‌ധിക ഡാറ്റ ഉപയോഗിച്ച് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാക്കിയുള്ള ഡാറ്റ പാഴായിപ്പോകും. പുതിയ പ്ലാൻ റീച്ചാർജ് ചെയ്താൽ എക്സ്ട്രാ ഡാറ്റയ്ക്കായി വീണ്ടും ഡാറ്റ പ്ലാനിനെ ആശ്രയിക്കേണ്ടിവരികയും ചെയ്യും. ഈ വർഷം സെപ്റ്റംബറിലാണ് ജിയോ എയർ​ഫൈബർ സേവനം ആരംഭിച്ചത്.

കൂടിക്കുഴഞ്ഞുകിടക്കുന്ന വയറുകളുടെയും മറ്റും നൂലാമാലകൾ ഇല്ലാതെ വീടുകളിലെ ആവശ്യങ്ങൾക്ക് ബ്രോഡ്ബാൻഡ് സേവനങ്ങളെക്കാൾ മികച്ച വേഗത്തിൽ തടസമില്ലാത്ത 5ജി ഇന്റർനെറ്റ് നൽകാൻ ജിയോ എയർ​ഫൈബറിന് സാധിക്കും. ഈ ഫിക്സഡ് വയർലെസ് ആക്സസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

401 രൂപയ്ക്ക് 1TB  5ജി ഡാറ്റ: പുതിയ എയർ​ഫൈബർ പ്ലാനുമായി ജിയോ

പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർ​ഫൈബർ. എയർ​ഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും, ഇത് കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. സിം കാർഡ് കണക്ഷനെ ആശ്രയിക്കുന്നതിനാൽ, ആ പ്രദേശത്തെ 5ജി കവറേജിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് വേഗത.

സിം കാർഡുകൾ വഴിയുള്ള 5G കണക്ഷനുകളെ ആശ്രയിച്ചാണ് ഈ ഡി​വൈസ് പ്രവർത്തിക്കുന്നത്. അ‌തിനാൽത്തന്നെ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം അ‌വതരിപ്പിക്കാൻ ജിയേ എയർ​ഫൈബർ സേവനത്തിന് സാധിക്കും. കേരളം അ‌ടക്കം രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 494 നഗരങ്ങളിൽ ജിയോ എയർ​ഫൈബർ സേവനം ലഭ്യമായിട്ടുണ്ട്. മറ്റിടങ്ങളിലേക്ക് എയർ​ഫൈബർ സേവനം ജിയോ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോൾ എയർഫൈബർ ലഭ്യമായ നഗരങ്ങൾ ജിയോ വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോയുടെ പ്രധാന എതിരാളിയായ എയർടെലും എയർ​ഫൈബർ സേവനം ആരംഭിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന നഗരങ്ങളിൽ മാത്രമേ അ‌വരുടെ സേവനം ലഭ്യമായിട്ടുള്ളൂ. വരുംകാലത്ത് വീടുകളിൽ ബ്രോഡ്ബാൻഡ് കണക്ഷന് പകരം എയർ​ഫൈബർ കണക്ഷനുകളാകും ഇടംപിടിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Reliance Jio has launched a new plan for its 5G fixed-wireless access service Jio AirFiber users. 401 for the new plan. To avail this new Rs 401 plan, users must be using either Jio AirFiber Regular Plans or Jio AirFiber Max Plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X