Home
News

എതിരാളികൾക്ക് അ‌ംബാനിയുടെ പുതിയ പരീക്ഷ! 19 രൂപ, 29 രൂപ നിരക്കുകളിൽ പുതിയ ഡാറ്റ പ്ലാനുമായി ജിയോ

അ‌ധിക ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കായി രണ്ട് പുത്തൻ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അ‌വതരിപ്പിച്ച് റിലയൻസ് ജിയോ. ഏറ്റവും കുറഞ്ഞ നിരക്കിൽ ഉൾപ്പെടെ മികച്ച മൂല്യമുള്ള പ്ലാനുകൾ നൽകുന്നതിൽ ഏറ്റവും മുന്നിലുള്ള സ്വകാര്യ ടെലിക്കോം കമ്പനി എന്ന പേര് ജിയോ ഇതിനോടകം നേടിയെടുത്തിട്ടുണ്ട്.

മികച്ച പ്ലാനുകൾ അ‌വതരിപ്പിച്ച് നേടിയെടുത്ത ജിയോയുടെ സൽപ്പേര് നിലനിർത്തുന്നവയാണ് പുതിയ പ്ലാനുകൾ. 19 രൂപ, 29 രൂപ നിരക്കുകളിലാണ് ജിയോയുടെ പുതിയ ഡാറ്റ പ്ലാനുകൾ എത്തിയിരിക്കുന്നത്. മത്സരം ശക്തമായ ടെലിക്കോം മേഖലയിൽ കുറഞ്ഞ നിരക്കിൽ എത്തിയിരിക്കുന്ന ഈ പ്ലാനുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഈ പ്ലാനുകളെ പരിചയപ്പെടാം.

19 രൂപ, 29 രൂപ നിരക്കുകളിൽ പുതിയ ഡാറ്റ പ്ലാനുമായി ജിയോ

റിലയൻസ് ജിയോയുടെ 19 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പായ്ക്ക്: 19 രൂപയുടെ പുതിയ ജിയോ ഡാറ്റാ ബൂസ്റ്റർ പായ്ക്ക് 1.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താവിന്റെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയിൽ ഈ ഡാറ്റ ലഭ്യമാകും. ജി​യോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാൻ 15 രൂപയുടേതാണ്.

15 രൂപയുടെ ഡാറ്റ പ്ലാനിനെക്കാൾ ഏറെ ലാഭം 19 രൂപയുടെ പ്ലാനിൽ ജിയോ നൽകുന്നു. 15 രൂപയുടെ ജിയോ ഡാറ്റ പ്ലാനിൽ 1ജിബി ഡാറ്റ ആണ് ലഭിക്കുക. കൂടുതൽ ഡാറ്റ വേണ്ടവർക്ക്, നാലുരൂപ മാത്രം അ‌ധികം നൽകുന്നതിലൂടെ, 19 രൂപയുടെ പ്ലാനിൽ 500എംബി അധിക ഡാറ്റ ലഭിക്കുന്നു.

റിലയൻസ് ജിയോയുടെ 29 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ: ആകെ 2.5 ജിബി ഡാറ്റയാണ് 29 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുക. ഈ പ്ലാനിലെ ആനുകൂല്യവും ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റികാലയളവിലാണ് ലഭ്യമാകുക. ഇതിനോടകം തന്നെ 25 രൂപയുടെ ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ജിയോ നൽകുന്നുണ്ട്.

25 രൂപയുടെ ഡാറ്റ പ്ലാനിനെക്കാൾ കുറച്ചുകൂടി കൂടുതൽ അ‌ളവിൽ ഡാറ്റ വേണ്ടവർക്ക് ഉപയോഗിക്കാവുന്ന ഒരു ഓപ്ഷനായാണ് ജിയോ 29 രൂപയുടെ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. 25 രൂപയുടെ പ്ലാനിൽ ആകെ 2ജിബി ഡാറ്റയാണ് ലഭിക്കുക. 4 രൂപകൂടി അ‌ധികം നൽകിയാൽ 500 എംബികൂടി അ‌ധികമായി ലഭിക്കുന്നതിനാൽ 29 രൂപയുടെ പ്ലാൻ കൂടുതൽ ലാഭകരമായി മാറുന്നു.

പുതിയ 19 രൂപ, 29 രൂപ ഡാറ്റ ബൂസ്റ്റർ പ്ലാനുകളിലൂടെ കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാവുന്ന കൂടുതൽ ഡാറ്റ പ്ലാനുകൾ ജിയോ ഉപയോക്താക്കൾക്ക് നൽകുന്നു. ഓരോ ഉപയോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം ചെറിയതോതിൽ വർധിപ്പിക്കാൻ ഈ പുതിയ പ്ലാനുകൾ സഹായിക്കും എന്നാണ് ജിയോയുടെ കണക്കുകൂട്ടൽ.

19 രൂപ, 29 രൂപ നിരക്കുകളിൽ പുതിയ ഡാറ്റ പ്ലാനുമായി ജിയോ

മുകളിൽ പറഞ്ഞ 15 രൂപ, 25 രൂപ പ്ലാനുകളും, പുതിയ 19 രൂപ, 29 രൂപ പ്ലാനുകളും കൂടാതെ മറ്റ് മൂന്ന് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ കൂടി ജിയോ നൽകുന്നുണ്ട്. 61 രൂപ, 121 രൂപ, 222 രൂപ എന്നീ നിരക്കുകളിലാണ് ഈ ഡാറ്റ പ്ലാനുകൾ ലഭ്യമാകുക.

61 രൂപയുടെ പ്ലാനിൽ ആകെ 6 ജിബി ഡാറ്റയാണ് ലഭിക്കുക. 121 രൂപയുടെ ഡാറ്റ പ്ലാനിൽ ആകെ 12 ജിബി ഡാറ്റ ലഭ്യമാകും. ഏറ്റവുമധികം ഡാറ്റ ലഭിക്കുന്ന ജിയോ ബൂസ്റ്റർ പ്ലാൻ ആണ് 222 രൂപയുടേത്. 50 ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഈ പ്ലാനുകളുടെയെല്ലാം വാലിഡിറ്റി ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിതന്നെയാണ്.

More from GizBot

Best Mobiles in India

English summary
Reliance Jio has introduced two new data booster plans at Rs 19 and Rs 29 for users who need more data. The new Rs 19 Jio data booster pack offers 1.5 GB data. This data will be available during the validity of the user's existing prepaid plan. A total of 2.5 GB data is available in the Rs 29 prepaid plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X