പരിചയം തോന്നും പക്ഷേ ആ പ്ലാനല്ല, ഈ പ്ലാൻ! വീണ്ടും പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ച് ജിയോ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി നിശബ്ദമായി പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു, 999 രൂപയാണ് പുതിയ പ്ലാനിന്റെ നിരക്ക്. ഹീറോ 5ജി എന്ന പ്രത്യേക ബ്രാൻഡിങ്ങോട് കൂടിയാണ് ജിയോ ആപ്പിലും ജിയോ വെബ്സൈറ്റിലും ഈ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധനയ്ക്ക് മുൻപ് ജിയോയ്ക്ക് 999 രൂപ വിലയുള്ള ഒരു റീച്ചാർജ് പ്ലാൻ ഉണ്ടായിരുന്നു. അതിനാൽ ഈ പ്ലാനിന്റെ തുക കാണുമ്പോൾ ആ പഴയ പ്ലാൻ തന്നെയാണോ ഇത് എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം.
നിരക്ക് വർധനയ്ക്ക് മുൻപ് ലഭ്യമായിരുന്ന 999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനും ഇപ്പോൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനും രണ്ടാണ്. നിരക്ക് വർധന വന്നപ്പോൾ 999 രൂപയുടെ പഴയപ്ലാൻ 1199 രൂപയുടെ പുതിയ പ്ലാനായി മാറി. പഴയ പ്ലാനിൽ നിന്ന് ഏറെ വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് പുതിയ 999 രൂപ പ്ലാനിൽ ലഭിക്കുക.

999 രൂപയുടെ പഴയ ജിയോ പ്രീപെയ്ഡ് പ്ലാൻ (ഇപ്പോഴത്തെ 1199 രൂപയുടെ പ്ലാൻ) വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 3ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസമാണ് വാലിഡിറ്റി. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ലഭ്യമാകും.
999 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 999 രൂപയുടെ പുതിയ പ്ലാൻ 98 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ആയതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഈ പുതിയ 999 രൂപ പ്ലാനിലും ലഭിക്കും. പഴയ 999 രൂപ പ്ലാനും പുതിയ 999 രൂപ പ്ലാനും തമ്മിൽ പ്രധാനമായും രണ്ട് വ്യത്യാസങ്ങളാണ് ഉള്ളത്. അവ വാലിഡിറ്റി, പ്രതിദിന ഡാറ്റ എന്നിവയുടെ കാര്യത്തിലാണ്.
പഴയ 999 രൂപയുടെ പ്ലാനിൽ പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കുമായിരുന്നു. എന്നാൽ പുതിയ 999 രൂപ പ്ലാനിൽ 2ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുക. എന്നാൽ പഴയ പ്ലാനിനെക്കാൾ വാലിഡിറ്റി പുതിയ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻപ് ഈ തുകയുടെ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയാണ് ലഭിച്ചിരുന്നത്. എന്നാലിപ്പോൾ 98 ദിവസ വാലിഡിറ്റി ലഭിക്കുന്നുണ്ട്.
നിരക്ക് വർധനയ്ക്ക് മുൻപ് 999 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 11.89 രൂപയായിരുന്നു. അത് അൽപ്പം കൂടുതലായി തോന്നാം. എന്നാൽ ശരാശരി ഡാറ്റയുടെ വില വളരെ കുറവായിരുന്നു - ഓരോ ജിബിക്കും 3.96 രൂപ. പുതിയ പ്ലാനിൽ കാര്യങ്ങൾ നേരേ തിരിച്ചാണ്.

പുതിയ 999 രൂപയുടെ പ്ലാനിൽ വാലിഡിറ്റി 98 ദിവസമായി ഉയർത്തിയതോടെ, ശരാശരി പ്രതിദിന ചെലവ് മുൻപത്തെ അപേക്ഷിച്ച് കുറഞ്ഞു. എന്നാൽ ഡാറ്റയുടെ നിരക്ക് കൂടി. പുതിയ 999 രൂപ പ്ലാനിൽ 1ജിബി ഡാറ്റയ്ക്ക് 10.40 രൂപ ദിവസം ചെലവാകും. ഇത് മുൻപത്തെ ചെലവിനെക്കാൾ 160% കൂടുതലാണ് (ഏകദേശ കണക്ക്, യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കും).


Click it and Unblock the Notifications








