Home
News

കടലിന്നക്കരെ പോണോരേ... കാണാപ്പൊന്നിന് പോണോരേ...! പുത്തൻ ഐആർ പ്ലാനുകളുമായി ജിയോ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി പുതിയ ഇന്റർനാഷണൽ റോമിങ് (IR) പ്ലാനുകൾ പുറത്തിറക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ, യൂറോപ്പിലെയും കരീബിയൻ ദ്വീപുകളിലെയും നിരവധി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര പോകുന്നവർക്കായാണ് പുതിയ​ റോമിങ് പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ പ്ലാനുകളിലൂടെ കരീബിയൻ ദ്വീപുകളിലെ 24 രാജ്യങ്ങളിലും 32 യൂറോപ്യൻ രാജ്യങ്ങളിലും ജിയോ തങ്ങളുടെ കവറേജ് വ്യാപിപ്പിക്കുന്നു. ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി കാണും എന്നാണല്ലോ വയ്പ്പ്. ഈ രാജ്യങ്ങളിലേക്ക് പോകാനൊരുങ്ങുന്ന മലയാളികൾക്കും ഈ പ്ലാനുകൾ ഏറെ ഉപകാരപ്പെടും.

വിവിധ രാജ്യങ്ങൾക്ക് ​വേണ്ടിയുള്ള ജിയോയുടെ പുതിയ ഇന്റർനാഷണൽ റോമിങ് പ്ലാനുകളും അ‌വ നൽകുന്ന ആനുകൂല്യങ്ങളും എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം. യുഎഇ യാത്രക്കാർക്കായി ജിയോ മൂന്ന് പ്ലാനുകളാണ് അ‌വതരിപ്പിച്ചിട്ടുള്ളത്. ഇവ 898 രൂപ, 1598 രൂപ, 2998 രൂപ നിരക്കുകളിൽ എത്തുന്നു. 898 രൂപയുടെ പ്ലാൻ 7 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

കടലിന്നക്കരെ പോണോരേ..! പുത്തൻ ഐആർ പ്ലാനുകളുമായി ജിയോ

898 രൂപയുടെ ഐആർ പ്ലാനിൽ 100 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ+ ഇന്ത്യയിലേക്കുള്ള കോളുകൾ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 1ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. 1598 രൂപയുടെ പ്ലാനിൽ 150 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ+ ഇന്ത്യയിലേക്കുള്ള കോളുകൾ), 150 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 3ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. 14 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

2998 രൂപയുടെ ജിയോ ഐആർ പ്ലാൻ 21 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. ഈ പ്ലാനിൽ 250 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ+ ഇന്ത്യയിലേക്കുള്ള കോളുകൾ), 250 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 7ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. ഒരു രാജ്യത്ത് മാത്രമാണ് ഈ പ്ലാൻ ലഭ്യമാകുക.

ജിയോ സൗദി അ‌റേബ്യ ഐആർ പായ്ക്ക്: 891 രൂപയുടെ സൗദി ഐആർ പായ്ക്കിൽ ജിയോ 100 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ + ഇന്ത്യയിലേക്കുള്ള കോളുകൾ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 1ജിബി ഡാറ്റ, 20 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു, 7 ദിവസമാണ് വാലിഡിറ്റി.

1291 രൂപയുടെ സൗദി ജിയോ ഐആർ പ്ലാനിൽ 100 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ+ ഇന്ത്യയിലേക്കുള്ള കോളുകൾ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 2ജിബി ഡാറ്റ, 50 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. 14 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 2891 രൂപയുടെ സൗദി പ്ലാനിൽ 150 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ+ ഇന്ത്യയിലേക്കുള്ള കോളുകൾ), 150 മിനിറ്റ് ഇൻകമിംഗ് കോൾ, 2ജിബി ഡാറ്റ, 50 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു.

കാനഡയ്ക്കായുള്ള ജിയോയുടെ ഐആർ പ്ലാൻ: 1691 രൂപയുടെ ജിയോ കാനഡ ഐആർ പ്ലാനിൽ 100 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ + ഇന്ത്യയിലേക്കുള്ള കോളുകൾ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 5ജിബി ഡാറ്റ, 50 എസ്എംഎസ് എന്നിവ 14 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്നു.

കടലിന്നക്കരെ പോണോരേ..! പുത്തൻ ഐആർ പ്ലാനുകളുമായി ജിയോ

2881 രൂപ നിരക്കിലും ജിയോ കാനഡയ്ക്കായുള്ള ഐആർ പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 150 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ + ഇന്ത്യയിലേക്കുള്ള കോളുകൾ), 150 മിനിറ്റ് ഇൻകമിംഗ് കോൾ, 10ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. 30 ദിവസമാണ് പ്ലാൻ വാലിഡിറ്റി.

യൂറോപ്പിനായുള്ള ജിയോ ഐആർ പ്ലാൻ: 2899 രൂപയുടെ ഒരു പ്ലാനാണ് യൂറോപ്പിനായി ജിയോ ഇപ്പോൾ ഇറക്കിയിട്ടുള്ളത്. ഇതിൽ 100 മിനിറ്റ് ഔട്ട്ഗോയിങ് (ലോക്കൽ+ ഇന്ത്യയിലേക്കുള്ള കോളുകൾ), 100 മിനിറ്റ് ഇൻകമിംഗ് കോൾ, 5ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. 30 ദിവസമാണ് പ്ലാൻ വാലിഡിറ്റി. 32 യൂറോപ്യൻ രാജ്യങ്ങളിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാകും.

തായ്ലൻഡിനായുള്ള ജിയോ ഐആർ പ്ലാനുകൾ 1551 രൂപ, 2851 രൂപ എന്നീ നിരക്കുകളിൽ എത്തുന്നു. 100മിനിറ്റ് ഇൻകമിങ്, ഔട്ട്ഗോയിങ് ആനുകൂല്യങ്ങൾക്ക് പുറമേ, 6ജിബി ഡാറ്റ, 50 എസ്എംഎസ് എന്നിവ 14 ദിവസ വാലിഡിറ്റിയിൽ നൽകും. കരീബിയൻ ദ്വീപുകൾക്കായുള്ള ജിയോ പ്ലാനുകൾ 1671 രൂപ, 3851 രൂപ നിവക്കുകളിൽ എത്തുന്നു.

കടലിന്നക്കരെ പോണോരേ..! പുത്തൻ ഐആർ പ്ലാനുകളുമായി ജിയോ

1671 രൂപയുടെ കരീബിയൻ പ്ലാൻ 150മിനിറ്റ് ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ 1ജിബി ഡാറ്റ, 50 എസ്എംഎസ്, സൗജന്യ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങൾ എന്നിവ 14 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. 3851 രൂപയുടെ പ്ലാനിൽ 200 മിനിറ്റ് ഇൻകമിങ്/ ഔട്ട്ഗോയിങ് കോളുകളും 4ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളും 30 ദിവസ വാലിഡിറ്റിയും ലഭിക്കും. 24 ദ്വീപുകളിൽ ഈ പ്ലാനിന് കവറേജ് ലഭിക്കും.

ഈ ജിയോ ഐആർ പ്ലാനുകളുടെ പിൻബലമുണ്ടെങ്കിൽ ഏത് രാജ്യത്തുനിന്നും ഇൻകമിംഗ് കോളുകൾ സ്വീകരിക്കാം, അത്തരം കോളുകൾക്ക് Wi-Fi കോളിംഗ് പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, ഔട്ട്‌ഗോയിംഗ് ലോക്കൽ, ഇൻ്റർനാഷണൽ കോളുകളും വൈഫൈ വഴിയുള്ള എസ്എംഎസുകളും ഈ പാക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ലിസ്റ്റിലെ എല്ലാ രാജ്യങ്ങൾക്കും അ‌ൺലിമിറ്റഡ് ഇൻകമിങ് എസ്എംഎസ് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio has launched new IR plans for travelers to UAE, Canada, Thailand, Saudi Arabia, Europe and Caribbean Islands. Jio has introduced three plans for UAE travelers. These are priced at Rs 898, Rs 1598 and Rs 2998. The Rs 898 plan offers 7 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X