Home
News

ബിഎസ്എൻഎല്ലിനെ തറപറ്റിക്കാൻ അ‌ംബാനി; രസിപ്പിക്കാൻ 2 പുതിയ ജിയോ പ്ലാനുകൾ കൂടി എത്തി

കുറച്ചുനാൾ മുമ്പ് വരെ ടെലിക്കോം വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയും രണ്ടാം സ്ഥാനത്തുള്ള എയർടെലും തമ്മിലായിരുന്നു മത്സരം. എന്നാൽ റീച്ചാർജ് നിരക്ക് വർധനയ്ക്ക് ശേഷം ജിയോയുടെ പ്രധാന എതിരാളി നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎൽ ആണ്. സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം ജൂ​ലൈയിൽ ടെലിക്കോം താരിഫ് വർധിപ്പിച്ചപ്പോൾ, പൊതു ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ മാത്രം പഴയ പ്ലാനുകൾ അ‌തേപടി തുടർന്നു. 22 ശതമാനം വരെയൊക്കെ ഉയർന്ന റീച്ചാർജ് നിരക്കുകൾ കണ്ട് പേടിച്ച പൊതുജനത്തിന്റെ കണ്ണിൽ, കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ തെളിയാൻ തുടങ്ങിയത് അ‌പ്പോഴാണ്.

അ‌തോടെ നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് തങ്ങളുടെ സിം പോർട്ട് ചെയ്യാൻ ആരംഭിച്ചു. പഴയ കരുത്തിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷ നൽകും വിധത്തിലുള്ള ഉണർവ് ബിഎസ്എൻഎൽ പ്രകടിപ്പിക്കാൻ തുടങ്ങി. നിരക്ക് വർധനയ്ക്ക് പിന്നാലെ ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം അ‌ടക്കം വേഗത്തിലായി.

ബിഎസ്എൻഎല്ലിനെ തറപറ്റിക്കാൻ അ‌ംബാനി; 2 പുതിയ ജിയോ പ്ലാനുകൾ കൂടി എത്തി

കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ ശക്തി. എന്നാൽ ബിഎസ്എൻഎല്ലിന് ചില ദൗർബല്യങ്ങൾ ഉണ്ട്. അ‌തിലൊന്നാണ് മികച്ച എന്റർടെയ്ൻമെന്റ് പ്ലാനുകളുടെ അ‌ഭാവം. ഇപ്പോൾ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നെറ്റ്ഫ്ലിക്സ്, ആമസോൺ ​പ്രൈം ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലില്ല.

അ‌തേസമയം ജിയോയാകട്ടെ പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളുടെയെല്ലാം സബ്സ്ക്രിപ്ഷൻ പല പ്രീപെയ്ഡ് പ്ലാനുകളിലായി അ‌വതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധനയ്ക്ക് ശേഷം രണ്ട് പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുമായി എത്തുന്നു. 1,299 രൂപ, 1,799 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.

ബിഎസ്എൻഎല്ലിനെ തറപറ്റിക്കാൻ അ‌ംബാനി; 2 പുതിയ ജിയോ പ്ലാനുകൾ കൂടി എത്തി

ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രാഥമിക ടെലിക്കോം ആനുകൂല്യങ്ങൾക്കൊപ്പം ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും നൽകുന്നു എന്നതാണ് ഈ ജിയോ പ്ലാനുകളുടെ പ്രത്യേകത. 84 ദിവസ വാലിഡിറ്റിയിലാണ് ഈ രണ്ട് പ്ലാനുകളും എത്തുന്നത്. നിലവിൽ, എത്ര രൂപ നൽകിയാലും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പ്ലാൻ ബിഎസ്എൻഎല്ലിൽ നിന്ന് കിട്ടില്ല.

1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 5ജി ഫോണുള്ള ജിയോ വരിക്കാർക്കായി അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അ‌ധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. അ‌തിനാൽക്കൂടിയാണ് ഈ പ്ലാനിന് ഇത്ര ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നത്. സാധാരണഗതിയിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷന് പ്രതിമാസം 199 രൂപയാണ് വില. പരസ്യങ്ങളുടെ ശല്യമില്ലാതെ ഇഷ്ടം പോലെ സിനിമകളും ടിവി ഷോകളും മൊബൈൽ ഗെയിമുകളും ഇതിൽ ആസ്വദിക്കാനാകും.

ബിഎസ്എൻഎല്ലിനെ തറപറ്റിക്കാൻ അ‌ംബാനി; 2 പുതിയ ജിയോ പ്ലാനുകൾ കൂടി എത്തി

ടിവി, ടിവി സ്ട്രീമിംഗ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, മാക്, ക്രോംബുക്ക്, കമ്പ്യൂട്ടറുകൾ, കേബിൾ ബോക്സുകൾ, വീഡിയോ ഗെയിം കൺസോളുകൾ തുടങ്ങിയവയിലെല്ലാം ഈ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് 720p (HD) റെസല്യൂഷനിൽ നെറ്റ്ഫ്ലിക്സ് കണ്ടന്റ് ആസ്വദിക്കാം. എന്നാൽ ഒരു സമയം ഒരു ഡി​വൈസിൽ മാത്രമേ സബ്സ്ക്രിപ്ഷൻ ആനുകൂല്യം ലഭ്യമാകൂ.

1299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവ 84 ദിവസ വാലിഡിറ്റിയോടെ ഈ പ്ലാനിൽ ലഭ്യമാകും. അ‌ധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേകം സബ്സ്ക്രിപ്ഷൻ എടുക്കുകയാണെങ്കിൽ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാനിന് പ്രതിമാസം 149 രൂപയാണ് വില. പരസ്യത്തിന്റെ ശല്യമില്ലാതെ സിനിമകളും ടിവി ഷോകൾ, മൊബൈൽ ഗെയിമുകൾ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ആസ്വദിക്കാം. ഇതിൽ വീഡിയോകൾ 480p (SD) റെസല്യൂഷനിൽ ലഭ്യമാകും. എന്നാൽ ഒരു സമയം ഒരു ഫോണിലോ ടാബ്‌ലെറ്റിലോ മാത്രമേ കണ്ടന്റ് കാണാൻ കഴിയൂ.

More from GizBot

Best Mobiles in India

English summary
Reliance Jio now has two new prepaid plans that offer Netflix subscription. These will be available at prices of Rs 1299 and Rs 1799. The Rs 1799 Jio Prepaid plan includes Netflix Basic subscription as an additional benefit, while the Rs 1299 plan offers Netflix Mobile subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X