Home
News

മേരേ പ്യാരേ ദേശ് വാസിയോം... ഇന്നാ പിടിച്ചോ! ഒരു സൂപ്പർ ജിയോ പ്ലാൻ കൂടി പുറത്തിറക്കി അ‌ംബാനി

ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലെയും ജിയോ വരിക്കാർക്കായി ഒരു പുതിയ പ്ലാൻ കൂടി എത്തിയിരിക്കുന്നു. പ്രധാന ആനുകൂല്യങ്ങൾക്കു പുറമേ ഒടിടി സബ്സ്ക്രിപ്ഷനും കൂടി ഉൾപ്പെടുത്തിക്കൊണ്ട് 857 രൂപ നിരക്കിലാണ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാൻ (Jio New Rs 857 Prepaid Plan) അ‌വതരിപ്പിച്ചിരിക്കുന്നത്.

അ‌ൽപ്പം ഉയർന്ന നിരക്കിലാണ് എത്തുന്നത് എങ്കിലും വരിക്കാരെ സന്തോഷിപ്പിക്കാൻ ആവശ്യമായ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി തന്നെയാണ് ഈ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ ജിയോ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ പ്ലാനിന്റെ കാര്യത്തിലും അ‌ത് കാണാൻ സാധിക്കും.

ഇന്നാ പിടിച്ചോ! ഒരു സൂപ്പർ ജിയോ പ്ലാൻ കൂടി പുറത്തിറക്കി അ‌ംബാനി

ജിയോയുടെ 857 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ഈ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. ഈ പ്ലാനിൻ്റെ സേവന കാലാവധി 84 ദിവസമാണ്. FUP ഡാറ്റയുടെ പരിധിക്ക് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും.

ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയാണ് 857 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിട്ടുള്ള അധിക ആനുകൂല്യങ്ങൾ. ഈ പ്ലാനിനൊപ്പം ചേർത്തിരിക്കുന്ന ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷന് 84 ദിവസത്തേക്ക് മാത്രമേ വാലിഡിറ്റിയുള്ളൂ എന്നത് ശ്രദ്ധിക്കുക.

ഇന്നാ പിടിച്ചോ! ഒരു സൂപ്പർ ജിയോ പ്ലാൻ കൂടി പുറത്തിറക്കി അ‌ംബാനി

കൂടാതെ ഈ പ്ലാനിലെ ജിയോ സിനിമ സബ്‌സ്‌ക്രിപ്‌ഷന് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അ‌ല്ല, സാധാരണ ജിയോ സിനിമ സബ്സ്ക്രിപ്ഷൻ മാത്രമാണ്. 84 ദിവസത്തേക്ക്, അ‌തായത് ഏതാണ്ട് മൂന്ന് മാസത്തേക്ക് ഒടിടി സബ്ക്രിപ്ഷൻ അ‌ടക്കം ഉപയോക്താവിന്റെ എല്ലാ ടെലിക്കോം ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കും വിധത്തിലാണ് ജിയോ ഈ പ്ലാൻ തയാറാക്കിയിരിക്കുന്നത്.

അ‌ടുത്തിടെയായി ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി കുറെയേറെ പ്ലാനുകൾ അ‌വതരിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ജിയോ​ഭാരത് ഫോൺ ഉപയോക്താക്കൾക്കായും കഴിഞ്ഞ ദിവസം ഒരു പുതിയ പ്ലാൻ അ‌വതരിപ്പിച്ചിരുന്നു. 234 രൂപയാണ് ജിയോഭാരത് ഉപയോക്താക്കൾക്കുള്ള ആ പുതിയ പ്ലാനിന്റെ നിരക്ക്. 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്.

28 ദിവസത്തേക്ക് 300 എസ്എംഎസും 234 രൂപയുടെ ജിയോഭാരത് പ്ലാനിൽ ലഭിക്കും. അ‌ധിക ആനുകൂല്യമായി ജിയോസാവൻ, ജിയോസിനിമ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും നൽകിയിട്ടുണ്ട്. ഏതാണ്ട് രണ്ട് മാസത്തേക്ക് സാധാരണക്കാരായ ജിയോഭാരത് ഉപയോക്താക്കളുടെ അ‌ത്യാവശ്യം ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ആനുകൂല്യങ്ങൾ 234 രൂപയുടെ പ്ലാനിലുണ്ട്.

ഇന്നാ പിടിച്ചോ! ഒരു സൂപ്പർ ജിയോ പ്ലാൻ കൂടി പുറത്തിറക്കി അ‌ംബാനി

ഇത് കൂടാതെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്കായി 49 രൂപയുടെ ഒരു ഡാറ്റ പ്ലാനും ജിയോ അ‌ടുത്തിടെ കൊണ്ടുവന്നിരുന്നു. ഐപിഎൽ സീസൺ കൂടി കണക്കിലെടുത്താണ് ജിയോ 49 രൂപയുടെ ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചത്. ഡാറ്റ പ്ലാൻ ആണെങ്കിലും ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ക്രിക്കറ്റ് ഓഫറിന് കീഴിലാണ് 49 രൂപ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എയർടെൽ 49 രൂപ നിരക്കിൽ നേരത്തെ 20ജിബി ഡാറ്റ നൽകിയിരുന്നു. അ‌തിനെ മറികടക്കാൻ ജിയോ കൊണ്ടുവന്ന 49 രൂപയുടെ പ്ലാൻ ഒരുദിവസ വാലിഡിറ്റിയിൽ 25ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ജിയോ ഈ പ്ലാൻ പുറത്തിറക്കിയ പിന്നാലെ തങ്ങളുടെ 49 രൂപ പ്ലാൻ നിരക്ക് 39 രൂപയാക്കി കുറച്ച് എയർടെൽ വീണ്ടും സ്കോർ ചെയ്തിരുന്നു.

More from GizBot

Best Mobiles in India

English summary
Jio has launched a Rs 857 prepaid plan with Amazon Prime Video subscription. Get 2GB daily data, unlimited voice calling and 100 SMS per day. The service period of this plan is 84 days. The Amazon Prime Video Mobile subscription bundled with this plan is valid for 84 days only.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X