സമ്പന്നമായ 3 പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ; ഒന്നിൽ ഇഎംഐ ഓപ്ഷനും! 2024 അടിപൊളിയാകും
2024 അടിപൊളിയാക്കാൻ സഹായിക്കുന്ന കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കി റിലയൻസ് ജിയോ (JIO). ജിയോടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് പ്ലാനുകൾ 398 രൂപ, 1198 രൂപ, 4498 രൂപ നിരക്കുകളിലാണ് ലഭ്യമാകുക.
ഇതാദ്യമായാണ് ജിയോ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ ജിയോ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ, പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ പ്ലാനുകൾക്കൊപ്പം ബണ്ടിൽ ചെയ്തിരുന്ന ഒരു സൗജന്യ പതിപ്പ് മാത്രമേ ജിയോ ടിവിക്ക് ഉണ്ടായിരുന്നുള്ളൂ. ഒരൊറ്റ ലോഗിനിലൂടെ 14 ഓവർ-ദി-ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷൻ നേടാൻ ഈ സബ്സ്ക്രിപ്ഷൻ സഹായിക്കുന്നു.

ഇപ്പോൾ ഒടിടി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആളുകൾ കൂടുതലായി താൽപ്പര്യപ്പെടുന്നു. എന്നാൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾക്കായി വ്യത്യസ്ത നിരക്കുകളിൽ സബ്സ്ക്രിപ്ഷനുകൾ നേടേണ്ടിവരും. അതല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടിവരും. എന്നാൽ അപ്പോഴും എല്ലാ പ്ലാറ്റ്ഫോമുകളുടെയും സബ്സ്ക്രിപ്ഷൻ ലഭിക്കുന്നില്ല. എന്നാൽ ജിയോ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ 14 ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഒറ്റയടിക്ക് നൽകുന്നു.
ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്ന ജിയോ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അടങ്ങുന്ന മൂന്ന് പ്ലാനുകളും 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ, കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾക്ക് പുറമേയാണ് ഈ ഒടിടി സബ്സ്ക്രിപ്ഷനുകളും ലഭ്യമാകുന്നത്. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങളും ലഭ്യമാകുന്ന ഒടിടി പ്ലാറ്റ്ഫോമുകളും പരിചയപ്പെടാം.
ജിയോ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അടങ്ങുന്ന റീച്ചാർജ് പ്ലാനുകളിൽ ലഭ്യമാകുന്ന 14 ഒടിടി പ്ലാറ്റ്ഫോമുകൾ: ജിയോസിനിമ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, പ്രൈം വീഡിയോ(മൊബൈൽ), ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ഡോക്യുബെ, ഹോയ് ചോയ്, സൺ നെക്സ്റ്റ്, പ്ലാനെറ്റ് മറാത്തി, ചൗപൽ, എപ്പിക്ഓൺ, കാഞ്ചാ ലങ്ക.
ഇപ്പോൾ ജിയോ അവതരിപ്പിച്ചിട്ടുള്ള മൂന്ന് പ്ലാനുകളിൽ എതെങ്കിലും ഒന്ന് ഉപയോഗിച്ച് റീച്ചാർജ് ചെയ്ത് ആ മൊബൈൽ നമ്പർ വഴി ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്ഫോമുകളിലേക്ക് സൈൻഇൻ ചെയ്യാം. മുകളിൽ പറഞ്ഞ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ഉള്ളടക്കത്തിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന ഒരു ജിയോടിവി പ്രീമിയം ടാബ് അവിടെ ഉണ്ടാകും.
ഡിസ്നി + ഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ (മൊബൈൽ) എന്നിവ അതത് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകുമെന്ന കാര്യം ശ്രദ്ധിക്കുക. പ്രൈം വീഡിയോ ആക്ടിവേറ്റ് ചെയ്യാൻ ഉപയോക്താക്കൾ മൈജിയോ ആപ്പിൽ നിന്ന് ഒരു വൗച്ചർ നേടേണ്ടതുണ്ട്, കൂടാതെ ആപ്പിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാറും ആക്റ്റിവേറ്റ് ചെയ്യപ്പെടും.

ജിയോ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകളും അവയിലെ ആനുകൂല്യങ്ങളും - 398 രൂപ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ ലഭിക്കും. ഒപ്പം 28 ദിവസത്തേക്ക് ജിയോടിവി പ്രീമിയം (12 OTT) സബ്സ്ക്രിപ്ഷനും ലഭിക്കും.
1198 രൂപയുടെ ജിയോ പ്ലാൻ: 84 ദിവസ വാലിഡിറ്റിയിലാണ് 1198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം 84 ദിവസത്തേക്ക് ജിയോ ടിവി പ്രീമിയം (14 ഒടിടികൾ) സബ്സ്ക്രിപ്ഷൻ ആനുകൂല്യവും ആസ്വദിക്കാം.
4498 രൂപയുടെ ജിയോ പ്ലാൻ: ഒരു വർഷത്തേക്കുള്ള ജിയോ പ്ലാൻ ആണ് ഇത്. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. ഇതോടൊപ്പം ഒരു വർഷത്തേക്ക് ജിയോ ടിവി പ്രീമിയം (14 ഒടിടികൾ) സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങളും ലഭിക്കും.

ഒട്ടേറെ പ്രത്യേകതയുള്ള ഒരു പ്ലാൻ കൂടിയാണ് 4498 രൂപയുടേത്. ഈ പ്ലാനിനൊപ്പം പ്രയോറിറ്റി കസ്റ്റമർ കെയറും ഉൾപ്പെടുന്നു. കൂടാതെ 4498 രൂപയുടെ പ്ലാൻ ഇഎംഐ ഓപ്ഷനിലും ലഭ്യമാണ് എന്നതും ശ്രദ്ധേയം. ജിയോസിനിമ പ്രീമിയം കൂപ്പൺ മൈജിയോ ആപ്പ് വൗച്ചർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിലൂടെ ഉപയോക്താക്കൾക്ക് അത് റിഡീം ചെയ്യാം.
ഈമൂന്ന് പ്ലാനുകൾക്ക് പുറമേ, 148 രൂപയുടെ ഒരു ഡാറ്റ പ്ലാനും ജിയോ നൽകുന്നുണ്ട്. 28 ദിവസത്തേക്ക് 10GB ഡാറ്റയും ജിയോടിവി പ്രീമിയവും (12 OTT) ലഭിക്കുന്ന ഡാറ്റ ആഡ്-ഓൺ വൗച്ചറാണ് ഇത്. നിലവിൽ മറ്റ് പ്ലാനുകൾ ഉപയോഗിക്കുന്ന വരിക്കാർക്ക് കുറഞ്ഞ ചെലവിൽ അധിക ഡാറ്റയും ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷനും നേടാൻ ഈ പ്ലാൻ സഹായിക്കുന്നു.


Click it and Unblock the Notifications







