Home
News

കുറച്ച് കൂടുതൽ നൽകാമെന്ന് അംബാനി! 56 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ജിയോ പ്ലാനുകൾ ഇതാ...

റിലയൻസ് ജിയോ അതിൻ്റെ 470 ദശലക്ഷത്തിലധികം വയർലെസ് ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് റീചാർജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. എല്ലാ ഉപയോക്താക്കളും 28 ദിവസത്തെ അല്ലെങ്കിൽ വാർഷിക പ്ലാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല. ചിലർ 56 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ തിരഞ്ഞെടുത്തേക്കാം. ഇത്തരത്തിൽ ഉള്ള ഉപയോക്താക്കൾക്കായി, ജിയോ വ്യത്യസ്ത വില പോയിൻ്റുകളും ആനുകൂല്യങ്ങളും ഉള്ള റീചാർജ് ഓപ്ഷനുകൾ ആണ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബറിലേക്ക് പ്രവേശിക്കുമ്പോൾ 56 ദിവസത്തെ വാലിഡിറ്റി ഉള്ള എല്ലാ ജിയോ പ്രീപെയ്ഡ് പ്ലാനുകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

നിലവിൽ ഉള്ള ജിയോയുടെ വെബ്‌സൈറ്റ്/ ആപ്പ് വിവരങ്ങൾ അനുസരിച്ച്, ജിയോ അതിൻ്റെ പ്രീപെയ്ഡ് പോർട്ട്‌ഫോളിയോയിൽ രണ്ട് 56 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. നമുക്ക് അവയുടെ വിശദമായ വിവരങ്ങൾ നോക്കാം. ഏറ്റവും ഉയർന്ന വില ഉള്ളത് ആദ്യം പരിശോധിക്കാം.

56 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ജിയോ പ്ലാനുകൾ ഇതാ...

ജിയോ 629 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: 56 ദിവസത്തെ വാലിഡിറ്റി വിഭാഗത്തിലെ ഏറ്റവും ഉയർന്ന വില ഉള്ള ഓപ്ഷനാണ് 629 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു. മൊത്തം 112 ജിബി ഡാറ്റ ആണ് 56 ദിവസത്തെ വാലിഡിറ്റിയിൽ വരുന്നത്.

ഹൈ-സ്പീഡ് ഡാറ്റ പരിധിയിൽ എത്തിയതിന് ശേഷവും, ഉപയോക്താക്കൾക്ക് 64 Kbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ആക്സസ് ചെയ്യാൻ കഴിയും. കൂടാതെ, ഈ പ്ലാൻ ജിയോ ആപ്പുകൾ ആയ JioTV, JioCinema (നോൺ-പ്രീമിയം), JioCloud എന്നിവയുടെ സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് 5G ഡാറ്റയും നൽകുന്നു. കൂടാതെ ജിയോയുടെ ട്രൂ 5ജി അൺലിമിറ്റഡ് പ്ലാനുകളിൽ ഒന്നായി ഇത് തരംതിരിച്ചിരിക്കുന്നു.

ജിയോ 234 രൂപ ജിയോഭാരത് ഫോൺ പ്രീപെയ്ഡ് പ്ലാൻ: 56 ദിവസത്തെ വാലിഡിറ്റി സെഗ്‌മെൻ്റിൽ ലഭ്യമായ അടുത്ത ഓപ്ഷൻ ജിയോഭാരത് ഫോൺ പ്ലാനാണ്. ജിയോഫോൺ അല്ലെങ്കിൽ ജിയോ ഫോൺ പ്രൈമ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റി പ്ലാനുകളൊന്നുമില്ല. 234 രൂപയുടെ ജിയോഭാരത് ഫോൺ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ്, 28 ദിവസത്തേക്ക് 300 എസ്എംഎസ്, പ്രതിദിനം 0.5 ജിബി ഡാറ്റ, മൊത്തം 28 ജിബി, 56 ദിവസത്തെ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഹൈ-സ്പീഡ് ഡാറ്റ പരിധിയിൽ എത്തിയ ശേഷം, ഉപയോക്താക്കൾക്ക് 64 Kbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ആക്സസ് ചെയ്യാൻ കഴിയും. ഈ പ്ലാനിലും ജിയോ ആപ്പുകൾ ആയ ജിയോ ടിവി (JioTV), ജിയോ സിനിമ (JioCinema - നോൺ-പ്രീമിയം), ജിയോ സാവൻ (JioSaavn) എന്നിവയുടെ സബ്‌സ്‌ക്രിപ്ഷൻ ഉൾപ്പെടുന്നു.

ചുരുക്കത്തിൽ, ഈ വിവരങ്ങൾ അനുസരിച്ച്, 56 ദിവസത്തെ സാധുതയുള്ള രണ്ട് റീചാർജ് പ്ലാനുകൾ മാത്രമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒന്ന് ഓപ്പൺ പ്ലാനിന് കീഴിലും മറ്റൊന്ന് ജിയോഭാരത് ഫോൺ ഉപയോക്താക്കൾക്കും. നിങ്ങൾ 56 ദിവസത്തെ റീചാർജ് സൈക്കിളാണ് തേടുന്നതെങ്കിൽ, ഓപ്പൺ സെഗ്‌മെൻ്റിൽ ജിയോ 629 രൂപ പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് നിങ്ങളുടെ ഏക ഓപ്ഷൻ.

പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടുന്നുണ്ട് എങ്കിലും, അധിക ആനുകൂല്യങ്ങളൊന്നും ഇതിനൊപ്പം ബണ്ടിൽ ചെയ്തിട്ടില്ല. ജിയോയുടെ അഭിപ്രായത്തിൽ, യോഗ്യരായ വരിക്കാർക്ക് മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകൂ. അത് കൊണ്ട് തന്നെ 5 ജി ലഭിക്കാൻ അത്ര എളുപ്പം അല്ലെന്ന് അർത്ഥം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Jio offers recharge options with 56 days validity plans. One under open plan and another for JioBharat phone users. If you are looking for a 56-day recharge cycle, the Jio Rs 629 prepaid plan in the open segment is your only option. Although the plan includes unlimited 5G data, no additional benefits are bundled with it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X