ജിയോയുടെ നവംബർ സമ്മാനങ്ങൾ! ഇഷ്ടം പോലെ ഡാറ്റയ്ക്കായി രണ്ട് കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ വളരെ പ്രധാനമാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി കിടിലൻ റീച്ചാർജ് പ്ലാനുകൾ ഡാറ്റ സഹിതം ലഭ്യമാക്കിയിട്ടുണ്ട്. പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ ഒരു മടിയും കാണിക്കാത്ത കമ്പനിയാണ് റിലയൻസ് ജിയോ. ഫെസ്റ്റിവലുകൾ കണക്കിലെടുത്ത് ദിവസങ്ങൾക്ക് മുന്നേ തന്നെ ജിയോ ഫെസ്റ്റിവൽ പ്ലാനുകൾ പുറത്തിറക്കാറുണ്ട്. അതു കൂടാതെയും നിരവധി പ്ലാനുകൾ ഉപയോക്താക്കളുടെ സൗകര്യം കൂടി കണക്കിലെടുത്ത് അവതരിപ്പിക്കുന്നു. കഴിഞ്ഞ മാസം അതായത് നവംബറിൽ മൊബൈൽ ഉപയോക്താക്കൾക്കായി ജിയോ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം ജിയോ അവതരിപ്പിച്ച ആ പ്ലാനുകളെപ്പറ്റി ഇതിനകം തന്നെ നമ്മൾ പറഞ്ഞിട്ടുള്ളതാണ്. എങ്കിലും അറിയാത്തവർക്കായി, ജിയോ നവംബറിൽ അവതരിപ്പിച്ച ആ പുതിയ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് ഇവിടെ വിശദീകരിക്കുന്നു. 11 രൂപയുടെ ഡാറ്റ പ്ലാനും 601 രൂപയുടെ 5ജി അപ്ഗ്രേഡുമാണ് അവ.

വളരെ കുറഞ്ഞ സമയത്തേക്ക് വളരെയധികം ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കായിട്ടാണ് ജിയോ 11 രൂപയുടെ ഡാറ്റ പ്രീപെയ്ഡ് പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്. ഉപയോക്താവിന് ആകെ 10ജിബി ഡാറ്റയാണ് 11 രൂപയുടെ ജിയോ ഡാറ്റ വൗച്ചർ വാഗ്ദാനം ചെയ്യുന്നത്. ഇത് 4ജി ഡാറ്റയാണ്. ഈ പ്ലാനിന്റെ വാലിഡിറ്റി ആകെ 1 മണിക്കൂർ മാത്രമാണ്.
ചില ഘട്ടങ്ങളിൽ ജിയോ ഉപയോക്താക്കൾക്ക് പ്രതിദിന പരിധിയിലും കവിഞ്ഞുള്ള ഡാറ്റ ആവശ്യമായി വരാറുണ്ട്. അത്തരം ഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ ആയിട്ടാണ് ജിയോ 11 രൂപയ്ക്ക് 10ജിബി ഡാറ്റ ലഭ്യമാക്കിയിരിക്കുന്നത്. ആക്ടീവ് വാലിഡിറ്റിയുള്ള ഒരു ജിയോ പ്രീപെയ്ഡ് ഉപയോഗിക്കുന്ന വരിക്കാർക്ക് മാത്രമാണ് 11 രൂപയുടെ ഈ ജിയോ ഡാറ്റ പ്ലാൻ പ്രയോജനപ്പെടുത്താൻ കഴിയുക.

11 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ മൈജിയോ ആപ്പിൽ ഡാറ്റ പായ്ക്കുകളുടെ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 11 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ 1ജിബി ഡാറ്റയ്ക്ക് ഏകദേശം 1 രൂപ 1 പൈസ മാത്രമാണ് ചെലവ് വരുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അടിയന്തര ഘട്ടങ്ങളിൽ ഇത്ര കുറഞ്ഞ തുകയ്ക്ക് ഡാറ്റ ലഭ്യമാകുന്നത് ഏറെ ഉപകാരപ്രദമാണ്.
601 രൂപയുടെ ജിയോ 5ജി അപ്ഗ്രേഡ് വൗച്ചർ: 51 രൂപ നിരക്കിൽ ജിയോ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി ഒരു 5ജി അപ്ഗ്രേഡ് ബൂസ്റ്റർ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. 51 രൂപയുടെ ഇത്തരം 12 5ജി അപ്ഗ്രേഡ് ബൂസ്റ്റർ ചേർന്നതാണ് 601 രൂപയുടെ ഗിഫ്റ്റ് വൗച്ചർ. ഇത് യഥാർഥത്തിൽ 51 രൂപയുടെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ 12 വ്യത്യസ്ത വൗച്ചറുകളാണ്.
51 രൂപയുടെ വൗച്ചർ MyJio ആപ്പിൽ ആക്ടിവേറ്റ് ചെയ്യാം. ഈ 12 വൗച്ചറുകൾ ഒരു വർഷം മുഴുവൻ 5G നെറ്റ്‌വർക്കുമായി ബന്ധം നിലനിർത്താൻ ജിയോ ഉപയോക്താക്കളെ സഹായിക്കും. 601 രൂപയുടെ ഈ ഗിഫ് റ്റ് വൗച്ചർ വേണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് മൈജിയോ അക്കൗണ്ടുകൾക്കിടയിൽ ട്രാൻസ്ഫർ ചെയ്യാം.

1.5GB പ്രതിദിന ഡാറ്റയുമായി വരുന്ന പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളിൽ 51 രൂപ വൗച്ചർ റിഡീം ചെയ്യാം. 601 രൂപയുടെ ജിയോ 5ജി അപ്ഗ്രേഡ് വൗച്ചർ ലഭിക്കാൻ ആദ്യം മൈജിയോ ആപ്പിൽ വൗച്ചറുകൾ എന്ന വിഭാഗത്തിലേക്ക് പോകുക. അവിടെ മൈ വൗച്ചേഴ്സ് എന്നതിൽ ക്ലിക്ക് ചെയ്താൽ അതിൽ ലിസ്റ്റ് ചെയ്തിരിക്കുന്നവയിൽ ആദ്യം കാണുക 601 രൂപയുടെ വൗച്ചർ ആണ്.
601 രൂപയുടെ വൗച്ചർ സെലക്ട് ചെയ്ത ശേഷം പ്രൊസീഡ് ചെയ്താൽ നമ്മുടെ സ്വന്തം നമ്പറിന് വേണ്ടിയാണോ മറ്റേതെങ്കിലും നമ്പറിന് വേണ്ടിയാണോ എന്ന് വ്യക്തമാക്കേണ്ട ഘട്ടമെത്തും. മറ്റുളളവർക്ക് വേണ്ടിയാണെങ്കിൽ അവരുടെ നമ്പർ അവിടെ നൽകണം. നമുക്കുവേണ്ടിയാണ് എങ്കിൽ പ്രൊസീഡ് എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ പേയ്മെന്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഈ വൗച്ചർ വാങ്ങാവുന്നതാണ്.


Click it and Unblock the Notifications








