Home
News

അ‌ംബാനിയാരാ മോൻ! 5G: എതിരാളി ഒരു മത്സരം ജയിച്ചു, ജിയോ ടൂർണ്ണമെന്റ് തന്നെ തൂക്കി

ഇന്ത്യൻ ടെലിക്കോം മേഖലയിൽ ജിയോയുടെ സർവാധിപത്യം തുടരുന്നു. മൊ​ബൈൽ നെറ്റ്വർക്ക് എക്സ്പീരീയൻസ് വിശകലനം ചെയ്യുന്ന സ്വതന്ത്ര ആഗോള അ‌നലിറ്റിക്സ് സ്ഥാപനമായ ഓപ്പൺ സിഗ്നൽ 2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 29 വരെയുള്ള 90 ദിവസത്തെ കാലയളവിൽ, ഇന്ത്യയിലെ നാല് പ്രധാന ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് വിലയിരുത്തി. അ‌തിൽ 5ജി സേവനങ്ങളുടെ കാര്യത്തിൽ എതിരാളിയായ എയർടെലിനെ ബഹുദൂരം പിന്നിലാക്കി റിലയൻസ് ജിയോ (Reliance Jio ) കപ്പടിച്ചു.

ഇന്ത്യയിൽ ഏറ്റവുമധികം പ്രദേശങ്ങളിൽ 5ജി ലഭ്യമാക്കിയിട്ടുള്ളത് ജിയോ ആണ്. കൂടാതെ, ഇന്ത്യയിലെ ഏറ്റവും സ്ഥിരതയുള്ള 5ജി ഇൻ്റർനെറ്റ് എക്സ്പീരീയൻസ് ആസ്വദിക്കാൻ സാധിക്കുന്നത് ജിയോ ഉപയോക്താക്കൾക്കാണ് എന്നും ഓപ്പൺസിഗ്നൽ റിപ്പോർട്ട് പറയുന്നു. 66.5 ശതമാനം സ്‌കോറോടെ "കോൺസിസ്റ്റൻ്റ് ക്വാളിറ്റി" അവാർഡ് ജിയോ നിലനിർത്തി. ഇത് എതിരാളിയായ എയർടെലിനേക്കാൾ 3.2 ശതമാനം കൂടുതലാണ്.

അ‌ംബാനിയാരാ മോൻ! 5G: ജിയോ ടൂർണ്ണമെന്റ് തന്നെ തൂക്കി

വീഡിയോ കോളിങ്, സോഷ്യൽ മീഡിയയിലേക്ക് ഒരു ചിത്രം അപ്‌ലോഡ് ചെയ്യൽ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന കാര്യങ്ങൾക്കായുള്ള മൊബൈൽ ആപ്ലിക്കേഷനുകളെ ജിയോ 5ജി മികച്ച രീതിയിൽ പിന്തുണയ്ക്കുന്നു. ലഭ്യത, 5G ലഭ്യത, കവറേജ് അനുഭവം എന്നിവ ഉൾപ്പെടുന്ന കവറേജ് വിഭാഗത്തിലെ എല്ലാ മെട്രിക്കുകളുടെയും ഏക വിജയിയായി ജിയോ തുടരുന്നെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലെ 5ജി അ‌ടിസ്ഥാനമാക്കിയുള്ള എക്സ്പീരിയൻസ് വിലയിരുത്തിയ ഓപ്പൺ സിഗ്നൽ മികച്ച 5ജി എക്സ്പീരിയൻസ് നൽകുന്ന കാര്യത്തിൽ എയർടെൽ മുന്നിലാണ് എന്ന് പറയുന്നു. എന്നാൽ മറ്റ് കാര്യങ്ങളിലെല്ലാം മുന്നിലെത്തി ജിയോ കപ്പ് തൂക്കി. ഇന്ത്യയിൽ 5ജി ലഭ്യതയുടെ കാര്യത്തിൽ ജിയോ 66.7 ശതമാനം സ്കോർ ചെയ്ത് വിജയിയായി. ഇത് എയർടെലിനേക്കാൾ 40 ശതമാനത്തിലധികം പോയിൻ്റ് കൂടുതലാണ്.

അ‌ംബാനിയാരാ മോൻ! 5G: ജിയോ ടൂർണ്ണമെന്റ് തന്നെ തൂക്കി

2023 ഒക്‌ടോബറിലെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ 5ജി ലഭ്യതയുടെ കാര്യത്തിൽ ജിയോയുടെ സ്‌കോർ എയർടെല്ലിനെക്കാൾ ഇരട്ടി മെച്ചപ്പെട്ടു എന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട് പറയുന്നു. ലഭ്യതയുടെ കാര്യത്തിയും ജിയോ തന്നെയാണ് മുന്നിൽ. ആളുകൾ താമസിക്കുന്ന, ജോലി ചെയ്യുന്ന, യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ മൊബൈൽ നെറ്റ്‌വർക്കുകളുടെ വ്യാപ്തി വിലയിരുത്തിയാണ് ഇത് കണക്കാക്കിയത്.

ലഭ്യതയുടെ കാര്യത്തിൽ 10-പോയിൻ്റ് സ്കെയിലിൽ ഒമ്പത് പോയിൻ്റ് നേടിയ ജിയോ കവറേജ് എക്‌സ്പീരിയൻസിൽ മുന്നിൽ നിൽക്കുന്നു. കൂടാതെ, മൊത്തത്തിലുള്ള ഡൗൺലോഡ് സ്പീഡ് എക്സ്പീരിയൻസിൽ, ശരാശരി 90 എംബിപിഎസ് വേഗതയുമായി ജിയോ മുന്നിലാണ്, ഇത് എയർടെലിനേക്കാൾ ഇരട്ടിയാണ്. അ‌തേസമയം അ‌പ്ലോഡ് വേഗതയിൽ എയർടെൽ ആണ് മുന്നിൽ. 23 എംബിപിഎസ് ആണ് എയർടെലിന്റെ 5G അപ്‌ലോഡ് സ്പീഡ്, ഇത് ജിയോയേക്കാൾ ഏകദേശം 83 ശതമാനം മുന്നിലാണ്.

ജിയോ ഇന്ത്യയിൽ 5ജി എസ്എ (സ്റ്റാൻഡലോൺ ആക്‌സസ് ആണ് അ‌വതരിപ്പിച്ചിട്ടുള്ളത്. അ‌തിൽ ഗ്രാമപ്രദേശങ്ങൾക്കായി 700 മെഗാഹെർട്‌സ് ബാൻഡും നഗര കേന്ദ്രങ്ങൾക്കായി 3.5 ജിഗാഹെർട്‌സ് ബാൻഡും ഉയർന്ന ശേഷിയുള്ള ആപ്ലിക്കേഷനുകൾക്കായി എംഎം വേവ് (26 ജിഗാഹെർട്‌സ്) നീക്കിവച്ചിരിക്കുന്നു. ഇന്ത്യയിലെ 5G കണക്ഷനുകളിൽ 16 ശതമാനവും ലോ-ബാൻഡ് (700MHz) സ്പെക്ട്രം ഉപയോഗിക്കുന്നു, ഇത് വലിയ ഏരിയ കവറേജ് വാഗ്ദാനം ചെയ്യുന്നു എങ്കിലും വേഗത കുറവായിരിക്കും.

അ‌ംബാനിയാരാ മോൻ! 5G: ജിയോ ടൂർണ്ണമെന്റ് തന്നെ തൂക്കി

ജിയോ ഇപ്പോഴും തങ്ങളുടെ 5ജി വ്യാപനം തുടർന്നുകൊണ്ടിരിക്കുകയാണ്. അ‌ടുത്തകാലത്തായി ജിയോയുടെയും
എയർടെല്ലിൻ്റെയും ശരാശരി 5G ഡൗൺലോഡ് വേഗത ഗണ്യമായി കുറഞ്ഞു എന്ന് ഓപ്പൺസിഗ്നൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം കൂടുതൽ പേർ 5ജി സേവനങ്ങളിലേക്ക് എത്തിയത് മൂലമുള്ള നെറ്റ്‌വർക്ക് തിരക്കും വർദ്ധിച്ച ഡാറ്റ ഉപഭോഗവും ആണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
OpenSignal reports that Jio users can enjoy the most stable 5G internet experience in India. Jio retained the "Consistent Quality" award with a score of 66.5 percent. This is 3.2 percent higher than rival Airtel. Jio is the sole winner of all metrics in the coverage category.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X