Home
News

സത്യത്തിൽ സ്പീഡ് 'കുറഞ്ഞു'! 5G ലഭ്യതയിലും ക്വാളിറ്റിയിലും മുന്നിൽ ജിയോ; ഡൗൺലോഡിൽ പുലി എയർടെൽ

ഇന്ത്യയിൽ 5ജി ലഭ്യതയിലും ക്വാളിറ്റിയിലും ജിയോ മുന്നിലെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്. 2025 ഫെബ്രുവരി 1 മുതൽ മെയ് 1 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി സ്വതന്ത്ര അ‌നലിറ്റിക്സ് കമ്പനിയായ ഓപ്പൺസിഗ്നൽ ജൂണിൽ പ്രസിദ്ധീകരിച്ച മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ പറഞ്ഞ കാലയളവിൽ വിവിധ മെട്രിക്സുകളിലായി ഇന്ത്യയിലെ പ്രധാന മൊബൈൽ ടെലിക്കോം കമ്പനികളുടെ പെർഫോമൻസ് അ‌വലോകനം ചെയ്യുന്ന റിപ്പോർട്ട് ആണ് ഇത്. അ‌തേസമയം ലഭ്യതയിലും ക്വാളിറ്റിയിലും ജിയോ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ വീഡിയോ എക്സ്പീരിയൻസ്, ലൈവ് വീഡിയോ എക്സ്പീരിയൻസ്, ഗെയിംസ് എക്സ്പീരിയൻസ് എന്നിവയിൽ മുന്നിൽ എയർടെലാണ്.

ഓപ്പൺ സിഗ്നൽ റിപ്പോർട്ട് ജൂൺ 2025 (Opensignal June 2025 Mobile Network Experience report) പ്രകാരം, ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളും തങ്ങളുടെ ഡൗൺലോഡ് എക്സ്പീരിയൻസ് സ്കോറുകളിൽ ഇരട്ട അക്ക വളർച്ചാ ശതമാനം കൈവരിച്ചു. 5ജി ലഭ്യത വിഭാഗത്തിൽ, നെറ്റ്‌വർക്കുകളുടെ മൊത്തത്തിലുള്ള ലഭ്യതയിലും 5G ലഭ്യതയിലും ജിയോ വിജയിയായി.

5G ലഭ്യതയിലും ക്വാളിറ്റിയിലും മുന്നിൽ ജിയോ; ഡൗൺലോഡിൽ പുലി എയർടെൽ

അ‌തേസമയം, 5G എക്സ്പീരിയൻസിൽ 5G വീഡിയോ എക്സ്പീരിയൻസ്, 5G ലൈവ് വീഡിയോ അനുഭവം, 5G ഗെയിംസ് അനുഭവം, 5G ഡൗൺലോഡ് വേഗത, 5G അപ്‌ലോഡ് വേഗത എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിൽ എയർടെൽ വിജയിച്ചു. ജിയോ, എയർടെൽ എന്നീ രണ്ട് കമ്പനികളും രണ്ട് വ്യത്യസ്ത സ്ട്രാറ്റജിയാണ് 5ജി വ്യാപനത്തിൽ പിന്തുടരുന്നത്.

ഓപ്പൺ സിഗ്നൽ റിപ്പോർട്ടിലുള്ള ശ്രദ്ധേയമായ ഒരു കാര്യം, ഇന്ത്യയിലെ മിക്ക മേഖലകളിലും മൊബൈൽ നെറ്റ്‌വർക്കുകൾ മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും എയർടെല്ലിന്റെയും ജിയോയുടെയും 5G ഡൗൺലോഡ് വേഗത ചെറുതായി കുറഞ്ഞു എന്നതാണ്. കൂടുതൽ ആളുകൾ 5G സേവനങ്ങൾ ആസ്വദിക്കാൻ തുടങ്ങുകയും 5ജി ഡാറ്റ ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ഉണ്ടാകുന്ന ഉയർന്ന നെറ്റ്‌വർക്ക് തിരക്കാണ് ഈ ചെറിയ വേഗതക്കുറവിന് കാരണമെന്ന് കരുതുന്നു.

5G ലഭ്യതയിലും ക്വാളിറ്റിയിലും മുന്നിൽ ജിയോ; ഡൗൺലോഡിൽ പുലി എയർടെൽ

ആളുകൾ 5ജിയിയേക്ക് മാറുന്നതിന്റെ മറ്റൊരു വശം കൂടി ഇതോടൊപ്പം പറയേണ്ടിയിരിക്കുന്നു, കൂടുതൽ ഉപയോക്താക്കൾ 5G നെറ്റ്‌വർക്കുകളിലേക്ക് മാറുമ്പോൾ, 4G-യിലെ ലോഡ് കുറയുകയും ഇതുമൂലം 4G ഉപയോക്താക്കൾക്കുള്ള എക്സ്പീരിയൻസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് അ‌ത്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്ത്യയിലെ കൂടുതൽ ഇടങ്ങളിൽ 5ജി എത്തിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു എന്നതാണ്.

ജിയോയുടെ 5G ലഭ്യത സ്കോർ അടുത്തിടെ 70% കവിഞ്ഞു, ഇത് എയർടെല്ലിന്റെ സ്കോറിനേക്കാൾ ഇരട്ടിയാണ്. ഗ്രാമപ്രദേശങ്ങളിൽ ലോ-ബാൻഡ് സ്പെക്ട്രവും (700MHz) നഗരങ്ങളിൽ മിഡ്-ബാൻഡ് (3.5GHz) സംയോജിപ്പിച്ച്, ഉയർന്ന ശേഷിയുള്ള ഉപയോഗങ്ങൾക്ക് mmWave (26GHz) റിസർവ് ചെയ്യുന്ന, സ്റ്റാൻഡ്‌എലോൺ (SA) 5G സാങ്കേതികവിദ്യയാണ് ജിയോ 5ജി സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്.

എയർടെൽ കൂടുതലും നഗരങ്ങൾ കേന്ദ്രീകരിച്ചാണ് 5ജി വ്യാപനം നടത്തുന്നത്. കൂടുതൽ നഗരങ്ങളിൽ വേഗത്തിൽ 5ജി എത്തിക്കുക എന്നതാണ് എയർടെലിന്റെ തന്ത്രം. നിലവിലുള്ള 4G കോറിൽ എയർടെൽ നോൺ-സ്റ്റാൻഡ്എലോൺ (NSA) 5G ഉപയോഗിക്കുന്നു. ജിയോയുടെയും എയർടെലിന്റെയും മത്സരിച്ചുള്ള 5ജി വ്യാപനം ഇന്ത്യയിലെ 5ജി ലഭ്യത വളരെ വേഗത്തിൽ വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

5G ലഭ്യതയിലും ക്വാളിറ്റിയിലും മുന്നിൽ ജിയോ; ഡൗൺലോഡിൽ പുലി എയർടെൽ

ഓപ്പൺ സിഗ്നൽ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ ദേശീയ സ്കോർ: വീഡിയോ എക്സ്പീരിയൻസിൽ ജിയോ, എയർടെൽ, വിഐ എന്നിവ "Good" കാറ്റഗറിയിൽ ഉൾപ്പെടുന്നു (സ്കോറുകൾ 58-68), അതേസമയം ബിഎസ്എൻഎൽ "Poor" (48 ന് താഴെ) കാറ്റഗറിയിലാണ് ഉള്ളത്. ഇവിടെ ഗുഡ് റേറ്റിംഗ് എന്നാൽ ഉപയോക്താക്കൾക്ക് സാധാരണയായി സ്വീകാര്യമായ ലോഡിംഗും കുറഞ്ഞ സ്റ്റാലിംഗും ഉള്ള 720p അല്ലെങ്കിൽ മികച്ച വീഡിയോ സ്ട്രീം ചെയ്യുന്നു എന്നാണ്.

അപ്‌ലോഡ് വേഗത എക്സ്പീരിയൻസിൽ എയർടെല്ലിന്റെ 9.0Mbps നെ അപേക്ഷിച്ച് 9.1Mbps എന്ന ശരാശരി അപ്‌ലോഡ് വേഗതയോടെ ജിയോ എയർടെല്ലിനെ മറികടന്നു. വീഡിയോ എക്സ്പീരിയൻസിൽ 100 പോയിന്റ് സ്കെയിലിൽ എയർടെൽ 66 പോയിന്റുമായി മുന്നിലാണ്, ജിയോയേക്കാൾ (65.7) അല്പം മുന്നിലാണ്. Vi 62.7 സ്കോർ ചെയ്തു, BSNL 42.1 ൽ പിന്നിലായി. മുൻ റിപ്പോർട്ടിനെ അ‌പേക്ഷിച്ച് എല്ലാ കമ്പനികളും മെച്ചപ്പെട്ടിട്ടുണ്ട്.

ഡൗൺലോഡ് വേഗതയിൽ നാല് കമ്പനികളും ഇരട്ട അക്ക ശതമാനം വളർച്ച കൈവരിച്ചു. ജിയോ ആദ്യമായി 100Mbps ശരാശരി ഡൗൺലോഡ് വേഗത മറികടന്നു. സ്ഥിരമായ ഗുണനിലവാരം, ഡൗൺലോഡ് വേഗത, അപ്‌ലോഡ് വേഗത എന്നിവയിൽ ബിഎസ്എൻഎൽ മുൻപത്തെക്കാൾ ഏറെ മെച്ചപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ടെലിക്കോം കമ്പനികൾക്കിടയിൽ മത്സരം കടുക്കുന്നത് ഇന്ത്യയിൽ മികച്ച 5G കവറേജും നെറ്റ്‌വർക്ക് ഗുണനിലവാരവും ഉറപ്പാക്കുമെന്ന് ഓപ്പൺസിഗ്നൽ പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
OpenSignal report says Jio is ahead in 5G availability and quality, while Airtel is ahead in download speeds. This was revealed in the Mobile Network Experience Report published in June by independent analytics company OpenSignal, based on data collected from February 1 to May 1, 2025.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X