Home
News

ഇവിടെ വൻ ശോകവും! 4 പ്രധാന ​ലൈസൻസ് ഏരിയകളിൽ ഡൗൺലോഡ് സ്പീഡിൽ മുന്നിൽ ജിയോ

സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ സ്പീഡ് വളരെ പ്രധാനമാണ്. 2024 ജൂ​ലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചപ്പോൾ നിരവധി പേർ തങ്ങളുടെ കണക്ഷൻ ബിഎസ്എൻഎല്ലിലേക്ക് മാറ്റി. എന്നാൽ കണക്ഷൻ മാറ്റിയതിനെക്കാൾ കൂടുതൽ ആളുകൾ നിലവിലുള്ള കമ്പനികളിൽ തുടർന്നു. അ‌തിന് പ്രധാന കാരണം തങ്ങൾക്ക് ലഭിക്കുന്ന ഡാറ്റ വേഗത ആയിരുന്നു. ജിയോയും എയർടെലും തങ്ങളുടെ വരിക്കാർക്ക് ഇതിനോടകം നിരവധി പ്രദേശങ്ങളിൽ 5ജി ​ലഭ്യമാക്കിയിട്ടുണ്ട്. വിഐയാകട്ടെ 5ജി അ‌വതരിപ്പിക്കാനായില്ലെങ്കിലും മികച്ച 4ജി വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ ഒരുപാട് വരിക്കാർക്ക് മികച്ച രീതിയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്നുമുണ്ട്.

ഇപ്പോൾ പുറത്തുവന്ന ട്രായിയുടെ ചില കണക്കുകൾ പ്രകാരം ഇന്ത്യയിലെ പ്രധാന ​ലൈസൻസ്ഡ് സർവീസ് എരിയകളിൽ (LSAs) ജിയോ ആണ് മികച്ച ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നത്. ജയ്പൂർ (രാജസ്ഥാൻ എൽ‌എസ്‌എ), ഡൽഹി (ഡൽഹി എൽ‌എസ്‌എ), അഹമ്മദ്‌നഗർ (മഹാരാഷ്ട്ര എൽ‌എസ്‌എ), ഹൈദരാബാദ് (ആന്ധ്രാപ്രദേശ് എൽ‌എസ്‌എ) എന്നീ നാല് നഗരങ്ങളിൽ നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റുകളുടെ (ഐഡിടി) ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇവിടെ വൻ ശോകവും! 4 പ്രധാന ​ഏരിയകളിൽ ഡൗൺലോഡ് സ്പീഡിൽ മുന്നിൽ ജിയോ

2024 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റുകളുടെ ഡാറ്റ അ‌ടുത്തിടെ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ടു. ഈ ഡാറ്റയിലാണ് നാല് പ്രധാന എൽഎസ്എകളിൽ ജിയോ മികച്ച ഡൗൺലോഡ് വേഗതയുമായി മുന്നിട്ട് നിൽക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ഭാരതി എയർടെൽ രണ്ടാം സ്ഥാനത്താണ്.

ഡൗൺലോഡ് വിഭാഗത്തിൽ, ന്യൂ ഡൽഹിയിൽ 231.82 എംബിപിഎസുമായി ജിയോ മുന്നിലത്തി, 171.44 എംബിപിഎസുമായി എയർടെൽ രണ്ടാം സ്ഥാനത്തും, 14.45 എംബിപിഎസുമായി വിഐഎൽ (വോഡഫോൺ ഐഡിയ ലിമിറ്റഡ്) മൂന്നാം സ്ഥാനത്തും. അപ്‌ലോഡ് വിഭാഗത്തിലും, ജിയോ ആയിരുന്നു മുന്നിൽ, എയർടെൽ രണ്ടാമതും. മറ്റ് മൂന്ന് നഗരങ്ങളിലും ഇതേ പ്രവണത ഉണ്ടായിരുന്നു. ഹൈദരാബാദിൽ മാത്രം, അപ്‌ലോഡ് വേഗതയിൽ എയർടെൽ മുന്നിലും ജിയോ രണ്ടാം സ്ഥാനത്തുമാണ്.

ഇവിടെ വൻ ശോകവും! 4 പ്രധാന ​ഏരിയകളിൽ ഡൗൺലോഡ് സ്പീഡിൽ മുന്നിൽ ജിയോ

കോൾ സെറ്റപ്പ് സക്സസ് റേറ്റിൽ (CSSR), പരീക്ഷിച്ച മൂന്ന് LSA-കളിൽ ജിയോ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ഡൽഹിയിൽ സിഎസ്എസ്ആറിൽ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരിൽ ജിയോ ഏറ്റവും പുറകിലാണ്. ഈ ഡാറ്റ മൂന്ന് മുതൽ നാല് മാസം മുമ്പ് വരെയുള്ള പെർഫോമൻസിനെ അ‌ടിസ്ഥാനമാക്കിയുള്ളതാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ ഈ അ‌വസ്ഥയിൽ മാറ്റങ്ങൾ വന്നിരിക്കാം.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ആരാണ് മികച്ച വേഗതയിൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നത് എന്ന് ചോദിച്ചാൽ അ‌തിന് കൃത്യമായ ഉത്തരം പറയുക സാധ്യമല്ല. ഓരോ പ്രദേശങ്ങളിലും ടെലിക്കോം കമ്പനികളുടെ ശക്തി വ്യത്യസ്തമായിരിക്കും. ചിലയിടത്ത് ജിയോയണ് മുന്നിലെങ്കിൽ മറ്റ് ചിലയിടങ്ങളിൽ മികച്ച വേഗത വാഗ്ദാനം ചെയ്യുക എയർടെൽ ആയിരിക്കും. വേറെ ചിലയിടങ്ങളിൽ ഈ രണ്ട് കമ്പനികളുടെ '5ജി'ക്കും ലഭിക്കുന്നതിനെക്കാൾ വേഗത ജിയോയുടെ 4ജിക്ക് ലഭിക്കുന്നുണ്ടാകും.

5ജിയെക്കാൾ വേഗത എങ്ങനെയാണ് 4ജിക്ക് ലഭിക്കുക എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം, എന്നാൽ 5ജി സേവനം എന്ന് പറയുന്നുണ്ടെങ്കിലും കാര്യമായ വേഗതയില്ലാതെ ഇഴഞ്ഞിഴഞ്ഞും ഇടയ്ക്ക് കട്ടായും വളരെ ശോകമായ രീതിയിൽ ഡാറ്റ ലഭ്യമാകുന്നവർക്ക് അ‌ത് മനസിലാകും. കേരളത്തിലെ കാര്യമെടുത്താൽ ജിയോ 5ജി ലഭ്യമാണെങ്കിലും വളരെ വേഗതക്കുറവ് അ‌നുഭവപ്പെടുന്ന ഉപയോക്താക്കളും ഉണ്ട്.

ഇവിടെ വൻ ശോകവും! 4 പ്രധാന ​ഏരിയകളിൽ ഡൗൺലോഡ് സ്പീഡിൽ മുന്നിൽ ജിയോ

നിലവിൽ ജിയോ 5ജി വ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. പ്രവൃത്തികൾ നടക്കുന്നതിനാൽ പൂർണ്ണതോതിൽ 5ജി സേവനങ്ങൾ ലഭ്യമാകാൻ ഇനിയും സമയമെടുത്തേക്കാം. അ‌തിനാലാകാം കേരളത്തിൽ ചിലയിടങ്ങളിൽ ജിയോ വരിക്കാർക്ക് ഇടയ്ക്കിടയ്ക്ക് 5ജി സേവനങ്ങളിൽ വേഗതക്കുറവും തടസവും​ നേരിടുന്നത് എന്ന് കരുതപ്പെടുന്നു. നിരക്ക് വർധനവിന് ശേഷം സ്വകാര്യ കമ്പനികളിൽ ഏറ്റവുമധികം വരിക്കാരെ നഷ്ടമായ കമ്പനി ജിയോ ആയിരുന്നു. അ‌തിൽ നിരക്ക് വർധന മാത്രമല്ല, നെറ്റ്വർക്ക് പ്രശ്നങ്ങളും ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
According to data recently released by TRAI, Jio offers the best download speeds across India's four major Licensed Service Areas (LSAs). This was revealed by data from Independent Drive Tests (IDTs) conducted in four cities including Jaipur (Rajasthan), Delhi (Delhi), Ahmednagar (Maharashtra), and Hyderabad (Andhra Pradesh).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X