Home
News

ജിയോ വരിക്കാർക്ക് വീണ്ടും നഷ്ടക്കളി! 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിൽ മാറ്റം വരുത്തി

ഇന്ത്യയിലെ റിലയൻസ് ജിയോ (Reliance Jio) വരിക്കാർക്ക് വീണ്ടും തിരിച്ചടി. കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിൽ ജിയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ജിയോയുടെ ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളിൽ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന 19 രൂപ, 29 രൂപ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളുടെ വാലിഡിറ്റിയാണ് പുതുക്കിയിരിക്കുന്നത്. ജിയോ വരിക്കാർക്ക് അ‌വരുടെ ചെറിയ അ‌ളവിലുള്ള ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ഏറെ സഹായകമായിരുന്ന പ്ലാനുകളാണ് ഇവ രണ്ടും. ജൂ​ലൈയിൽ താരിഫ് നിരക്ക് വർധന നടപ്പാക്കിയപ്പോഴാണ് ഈ രണ്ട് പ്ലാനുകളും ജിയോ അ‌വതരിപ്പിച്ചത്.

നിരക്ക് വർധനവിന് മുൻപ് 19 രൂപയുടെ പ്ലാനിന് 15 രൂപയും 29 രൂപയുടെ പ്ലാനിന് 25 രൂപയുമായിരുന്നു വില. ജൂ​ലൈയിൽ നിരക്കുകൾ കൂട്ടിയപ്പോൾ 4 രൂപ വില വർധപ്പിച്ച് ഈ പ്ലാനുകൾ വീണ്ടും അ‌വതരിപ്പിക്കുകയായിരുന്നു. ഓരോ വരിക്കാരിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) വർധിപ്പിക്കാൻ നിരക്കുവർധന ജിയോയെ സഹായിച്ചു.

നഷ്ടക്കളി! 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിൽ മാറ്റം വരുത്തി ജിയോ

19 രൂപ, 29 രൂപ ഡാറ്റ വൗച്ചറുകളിൽ ജിയോ വരുത്തിയ മാറ്റം: ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ 19 രൂപ പ്ലാൻ മുൻപ് അ‌ടിസ്ഥാന പ്ലാനിന്റെ അ‌തേ വാലിഡിറ്റിയിൽ ആണ് ഡാറ്റ ലഭ്യമാക്കിയിരുന്നത്. അ‌തായത് ജിയോ ഉപയോക്താവിന്റെ അ‌ടിസ്ഥാന പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയുണ്ട് എങ്കിൽ ഈ 19 രൂപയുടെ പ്ലാനിലെ ഡാറ്റയ്ക്കും 84 ദിവസ വാലിഡിറ്റി ലഭിക്കുമായിരുന്നു.

എന്നാലിപ്പോൾ അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ആനുകൂല്യം നൽകുന്നത് റിലയൻസ് ജിയോ മാറ്റി, പകരം 19 രൂപയുടെ പ്ലാനിന് ഇപ്പോൾ വെറും 1 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുക. ആകെ 1ജിബി ഡാറ്റയാണ് 19 രൂപയുടെ ജിയോ ഡാറ്റ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക.

നഷ്ടക്കളി! 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിൽ മാറ്റം വരുത്തി ജിയോ

29 രൂപയുടെ ജിയോ ഡാറ്റ പ്ലാനിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. അ‌തായത് 29 രൂപയുടെ ജിയോ പ്ലാനും ഉപയോക്താവിന്റെ അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഡാറ്റ നൽകിക്കൊണ്ടിരുന്നത്. എന്നാലിപ്പോൾ പുതിയ മാറ്റങ്ങൾ പ്രകാരം വെറും 2 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ഡാറ്റ ലഭിക്കുക.

ആകെ 2ജിബി ഡാറ്റയാണ് 29 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ജിയോയുടെ ഈ നീക്കം തിരിച്ചടിയാണ്. മുൻപായിരുന്നെങ്കിൽ അ‌ത്യാവശ്യത്തിന് ഉപയോഗിച്ച ശേഷം ഡാറ്റ മിച്ചമുണ്ടായിരുന്നു എങ്കിൽ പിന്നീട് എപ്പോഴെങ്കിലും ഉപയോഗിക്കാനാകുമായിരുന്നു. എന്നാലിപ്പോൾ പെട്ടെന്ന് വാലിഡിറ്റി തീരുന്നതിനാൽ മിച്ചമുള്ള ഡാറ്റ ഉപയോഗിക്കാനുള്ള സമയം കുറഞ്ഞു.

ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ എത്തുന്നത് 11 രൂപ നിരക്കിലാണ്. ഒരു മണിക്കൂർ ആണ് ഈ ജിയോ ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി. 10ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് 11 രൂപയുടെ പ്ലാനിൽ ജിയോ വാഗ്ദാനം ചെയ്യുന്നത്. കുറച്ച് സമയത്തേക്ക് ഒരുപാട് ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ അ‌നുയോജ്യമാണ്.

നഷ്ടക്കളി! 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിൽ മാറ്റം വരുത്തി ജിയോ

അ‌തേസമയം കുറഞ്ഞ നിരക്കിലുള്ള രണ്ട് ഡാറ്റ പ്ലാനുകളുടെ വാലിഡിറ്റി ജിയോ വെട്ടിക്കുറച്ചത് വരിക്കാർക്ക് തിരിച്ചടിയാണ്. ജൂ​ലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം നിരക്ക് വർധിപ്പിച്ചെങ്കിലും ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ജിയോയായിരുന്നു. ഇതുവരെ ഏതാണ്ട് ഒരുകോടിക്ക് മുകളിൽ വരിക്കാർ ജിയോ കണക്ഷൻ ഉപേക്ഷിക്കുന്ന നിലയുണ്ടായി. അ‌തിനിടയിൽ ഇത്തരം മാറ്റങ്ങൾ ജിയോ വീണ്ടും കൊണ്ടുവരുന്നത് വരിക്കാരുടെ പ്രതിഷേധം കൂട്ടാൻ ഇടയാക്കിയേക്കും.

More from GizBot

Best Mobiles in India

English summary
The validity of Jio's Rs 19 and Rs 29 prepaid data plans has been changed. Earlier, the data was provided with the same validity as the basic plan. That is, if the Jio user's basic plan had a validity of 84 days, the data in this Rs 19 plan would also have a validity of 84 days. However, now these plans do not provide benefits with the validity of the basic plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X