തോറ്റാലും തലകുനിക്കില്ല! ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ജിയോ റീച്ചാർജ് പ്ലാൻ
ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. തങ്ങളുടെ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്കായി 2.5 ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്ലാനുകളും ഉൾപ്പെടുന്നു. ഇപ്പോൾ 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ അളവ് നോക്കാതെ ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ അതിന് 5ജി ഫോൺ ഉണ്ടാകണം. മാത്രമല്ല, പ്രദേശത്ത് ജിയോ 5ജി ലഭ്യമായിരിക്കുകയും വേണം.
ഇപ്പോഴും 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. ദിവസവും ധാരാളം ഡാറ്റ ഉപയോഗിക്കുന്ന 4ജി സ്മാർട്ട്ഫോണുള്ള ജിയോ വരിക്കാർക്ക് പ്രതിമാസ അടിസ്ഥാനത്തിൽ ഒരു പ്ലാൻ ജിയോ ലഭ്യമാക്കിയിട്ടുണ്ട്. 399 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ധാരാളം യാത്രകളും മറ്റും നടത്തുന്ന 5ജി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഈ പ്ലാൻ അനുയോജ്യമാണ്. കാരണം 5ജി ലഭ്യമല്ലാത്ത ഇടങ്ങളിലും മികച്ച വേഗതയിൽ ആവശ്യത്തിന് ഡാറ്റ ഉറപ്പാക്കാൻ ഈ പ്ലാൻ സഹായിക്കും.

റിലയൻസ് ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് 399 രൂപയുടെ ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാനിൻ്റെ വാലിഡിറ്റി 28 ദിവസമാണ്.
പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അധിക ആനുകൂല്യമായി ഈ പ്രീപെയ്ഡ് പ്ലാനിൽ ജിയോ വാഗ്ദാനം ചെയ്യുണ്ട്. കൂടാതെ 5ജി ഫോൺ ഉള്ള വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫും ഈ പ്ലാനിൽ ലഭ്യമാണ്.

ജിയോയുടെ 5G ഇപ്പോൾ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ്. 2.5 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റി മാത്രമേ നൽകുന്നുള്ളൂ. അതിൽ കൂടുതൽ കാലയളവിലേക്ക് 2.5ജിബി പ്രതിദിന ഡാറ്റ വേണം എങ്കിൽ അതിന് അനുയോജ്യമായ പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
399 രൂപ കഴിഞ്ഞാൽ 2.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാനുകൾ 3599 രൂപ, 3999 രൂപ നിരക്കുകളിലാണ് എത്തുന്നത്. ഇവ രണ്ടും വാർഷിക പ്ലാനുകളാണ് എന്ന പ്രത്യേകതയുണ്ട്. 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും അടക്കം വാഗ്ദാനം ചെയ്യുന്നു.
3999 രൂപയുടെ പ്ലാനിൽ ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷനുണ്ട്. 3599 രൂപയുടെ ജിയോ വാർഷിക പ്ലാൻ ഇപ്പോൾ ജിയോ ദീപാവലി ധമാക്ക ഓഫർ സഹിതമാണ് എത്തുന്നത്. ഇതിന്റെ ഭാഗമായി അധിക ആനുകൂല്യമെന്ന നിലയിൽ EaseMyTrip, Swiggy എന്നിവയിൽ നിന്നുള്ള കൂപ്പണുകൾ ഈ പ്ലാനിനൊപ്പം ലഭിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ രണ്ട് പ്ലാനുകളിലും ഉണ്ട്.

2024 ജൂലൈയ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടവയാണ് ഈ ജിയോ പ്ലാനുകൾ. കാരണം ജൂലൈയിൽ ജിയോ നിരക്ക് വർധന നടപ്പിലാക്കി. പുതിയ നിരക്കുകൾ പ്രകാരം അവതരിപ്പിക്കപ്പെട്ട റീച്ചാർജ് പ്ലാനുകളാണ് ഇപ്പോൾ ജിയോ ആപ്പിലും വെബ്സൈറ്റിലും കാണുന്നത്. നിരക്ക് വർധന ജിയോയ്ക്ക് വരുമാനത്തിൽ വർധനവുണ്ടാക്കിയെങ്കിലും വരിക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. നിരവധി വരിക്കാർ നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ജിയോ ഉപേക്ഷിച്ചു. എങ്കിലും പ്രതിഷേധങ്ങളിൽ ഭയക്കാതെ ജിയോ പുതിയ നിരക്കുമായി മുന്നോട്ട് പോകുന്നു.


Click it and Unblock the Notifications








