ഒറ്റ പ്ലാനിൽ ജിയോ തരും! 1Gbps സ്പീഡ്, 6600GB ഡാറ്റ, 1000+ ടിവി ചാനലുകൾ, നെറ്റ്ഫ്ലിക്സ്, ആമസോൺ, യൂട്യൂബ്...
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്തെ സജീവ സാന്നിധ്യമാണ്. ജിയോഹോം എന്ന പ്ലാറ്റ്ഫോമിന് കീഴിൽ ജിയോ ഫൈബർ, ജിയോഎയർഫൈബർ സേവനങ്ങൾ കമ്പനി നൽകിവരുന്നു. സാധാരണക്കാർക്ക് പ്രതിമാസ നിരക്കിൽ സ്വന്തമാക്കാവുന്ന ബ്രോഡ്ബാൻഡ് പ്ലാൻ മുതൽ അത്യാഢംബര ആനുകൂല്യങ്ങളാൽ നിറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകൾ വരെ റിലയൻസ് ജിയോയ്ക്ക് ഉണ്ട്. ജിയോയുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്ലാൻ ഏതാണ് എന്നും അതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും ഇവിടെ പരിചയപ്പെടാം.
പ്രതിമാസ പ്ലാനുകൾ, ത്രൈമാസ പ്ലാനുകൾ, അർദ്ധ വാർഷിക പ്ലാനുകൾ, വാർഷിക പ്ലാനുകൾ എന്നിങ്ങനെ വിവിധ വാലിഡിറ്റികളിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ ജിയോ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ഉയർന്ന വിലയിൽ ലഭ്യമായിട്ടുള്ളതും ഏറ്റവുമധികം ആനുകൂല്യങ്ങൾ ലഭ്യമാകുന്നതുമായ ജിയോ ബ്രോഡ്ബാൻഡ് പ്ലാനിന് 8,499 രൂപയാണ് വില.

ഒറ്റനോട്ടത്തിൽ ഒരു ഉപയോക്താവിന് അത്ര പെട്ടെന്ന് സ്വന്തമാക്കാവുന്ന ഒരു വിലയല്ല 8499 രൂപ എന്നത്. പക്ഷേ സാധ്യമായ ഏറ്റവും മികച്ച വേഗത, ലഭ്യമായ ജനപ്രിയ ഒടിടി പ്ലാനുകളുടെ സബ്സ്ക്രിപ്ഷനുകൾ, ടിവി ചാനലുകൾ വേണ്ടവർക്കായി ആയിരത്തിലധികം ടിവി ചാനലുകളുടെ പിന്തുണ, അൺലിമിറ്റഡ് കോളിങ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഈ 8499 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
8499 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
1Gbps ഡൗൺലോഡ്, അപ്‌ലോഡ് വേഗത ഈ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോ ഫൈബർ, ജിയോ എയർഫൈബർ വരിക്കാർക്ക് ഈ പ്ലാൻ ലഭ്യമാണ്. എന്നാൽ ഡാറ്റയുടെ അളവിൽ മാത്രം ചെറിയ വ്യത്യാസം ഉണ്ട്. ജിയോ ഫൈബർ വരിക്കാർക്ക് പ്രതിമാസം 6600GB അഥവാ 6.6TB ഡാറ്റ ഈ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് 1TB അല്ലെങ്കിൽ 1000GB പ്രതിമാസ ഡാറ്റയാണ് ഈ 8499 രൂപയുടെ പ്ലാനിൽ ലഭ്യമാകുക. ഇത് കൂടാതെ ഫ്രീ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺ ഡിമാൻഡ് ടിവി ചാനലുകളും ഇതിലുണ്ട്, അവയുടെ എണ്ണം 1000-ലധികം വരും.
നിരവധി ഒടിടി സബ്സ്ക്രിപ്ഷനുകൾ ലഭ്യമാകും എന്നതാണ് 8499 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാനിന്റെ മുഖ്യ ആകർഷണം, ഇത്ര ഉയർന്ന വില വരാനുള്ള ഒരു കാരണവും ഇതിലെ ഒടിടി പ്ലാനുകൾ തന്നെയാണ്. നെറ്റ്ഫ്ലിക്സ് (പ്രീമിയം), ആമസോൺ പ്രൈം ലൈറ്റ്, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്സ്റ്റാർ, സോണിലിവ് എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകൾ ഈ പ്ലാനിൽ ലഭ്യമാകും.
സീ5, സൺ നെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ടൈംസ്പ്ലേ, തരംഗ് പ്ലസ്, ഇറോസ് നൗ, ലയൻസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ, ഫാൻ കോഡ് (ജിയോടിവി പ്ലസ് വഴി) എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകളും 8499 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. FUP (ഫെയർ യൂസേജ് പോളിസി) ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, വേഗത 64 Kbps ആയി കുറയും.

ഇത്ര ഉയർന്ന വില മുടക്കാൻ സാധിക്കാത്തവർ നിരാശരാകേണ്ടതില്ല, 1 Gbps വേഗതയുള്ള ഫൈബർ പ്ലാനിന്റെ 3999 രൂപ വേരിയന്റും ജിയോയുടെ പക്കലുണ്ട്. ഈ പറഞ്ഞ എല്ലാ ഒടിടി ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാകും. പ്രധാന വ്യത്യാസം എന്താണെന്നാൽ ഡാറ്റയുടെ അളവാണ്. 3300GB അല്ലെങ്കിൽ 3.3TB പ്രതിമാസ ഡാറ്റയാണ് 3999 രൂപ പ്ലാനിൽ ലഭ്യമാകുക. ഈ രണ്ട് പ്ലാനുകളുടെയും അന്തിമ ബില്ലിംഗിൽ 18% GSTയും വരും.


Click it and Unblock the Notifications








