ജിയോയുടെ നവരാത്രി പ്ലാനുകള്‍ തിരയേണ്ടതില്ല..!

|

ഉത്സവ സമയം എത്തിക്കഴിഞ്ഞാല്‍ ആദ്യം എല്ലാവരും തിരയുന്നത് ജിയോ പ്ലാനുകളെ കുറിച്ചാണ്. കാരണം ഉത്സവ സമയങ്ങളില്‍ വമ്പന്‍ ഓഫറുകളാണ് ജിയോ വാരിക്കോരി നല്‍കുന്നത്.

 
 ജിയോയുടെ നവരാത്രി പ്ലാനുകള്‍ തിരയേണ്ടതില്ല..!

ഈ പുതുവര്‍ഷത്തില്‍ ജിയോ അവതരിപ്പിച്ച പ്ലാനുകളാണ് ന്യൂ ഇയര്‍ പ്ലാന്‍, ക്രിക്കറ്റ് പ്ലാന്‍, ഹോളി പ്ലാന്‍ എന്നിവ. എന്നാല്‍ ഇന്നു വരെ ജിയോ 2018ലെ നവരാത്രി പ്ലാനുകളെ കുറിച്ച് ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.

അതിനാല്‍ നവരാത്രി ഓഫറിനെ കുറിച്ച് ഏതെങ്കിലും ലിങ്ക് ലഭിച്ചാല്‍ അത് ക്ലിക്ക് ചെയ്യാതിരിക്കുക. അത് തട്ടിപ്പ് സന്ദേശമോ അല്ലെങ്കില്‍ വ്യാജ വെബ്‌സൈറ്റോ ആകാം. ഇത് ചിലപ്പോള്‍ നിങ്ങളുടെ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറിനെ ഹാനീകരമാക്കും.

റിലയന്‍സ് ജിയോയുടെ ഏറ്റവും മികച്ച പദ്ധതികള്‍ ഇവിടെ കൊടുക്കുയാണ്. എന്നാല്‍ ഇത് 2018ലെ നവരാത്രി ഓഫര്‍ ആണെന്നു വിചാരിക്കരുത്.

ജിയോ 1.5ജിബി ഡേറ്റ പ്രതിദിനം

ജിയോ 1.5ജിബി ഡേറ്റ പ്രതിദിനം

ഈ പ്ലാന്‍ ആരംഭിക്കുന്നത് 149 രൂപ മുതലാണ്. എല്ലാ പ്ലാനുകളിലും എസ്എംഎസ്, ഫ്രീ കോളിംഗ് സൗകര്യം, ഡേറ്റ, ആക്‌സസ് ജിയോ ആപ്‌സ് എന്നിവ നല്‍കുന്നു. 149 രൂപ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. 349 രൂപ 70 ദിവസം, 399 രൂപ 84 ദിവസം, 449 രൂപ 91 ദിവസം എന്നിവയാണ് മറ്റു പദ്ധതികള്‍.

 

 

സാഷെ പാക്‌സ്

സാഷെ പാക്‌സ്

രണ്ട് സാഷെ പായ്ക്കറ്റുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് 19 രൂപ, അതില്‍ 0/15ജിബി ഡേറ്റ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. രണ്ടാമത്തേത് 52 രൂപയുടേതാണ്. ഇതില്‍ 1.05ജിബി ഡേറ്റ ഒരാഴ്ചത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാന്‍
 

ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാന്‍

ഒരേ ഒരു പ്ലാനാണ് ഈ വിഭാഗത്തില്‍ ജിയോ നല്‍കിയിരിക്കുന്നത്. അത് 98 രൂപയുടേതാണ്. ഇതില്‍ മൊത്തത്തില്‍ 2ജിബി ഡേറ്റയും അണ്‍ലിമിററ്റഡ് കോള്‍, എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 2ജിബി ഡേറ്റ പ്രതിദിനം

ജിയോ 2ജിബി ഡേറ്റ പ്രതിദിനം

2ജിബി ഡേറ്റ പ്രതിദിനമാണ് ഈ എല്ലാ പ്ലാനുകളിലും ജിയോ നല്‍കുന്നത്. അതായത് 198 രൂപ, 398 രൂപ, 448 രൂപ, 498 രൂപ എന്നിവയുടേത്. ഈ പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസം, 70 ദിവസം, 84 ദിവസം, 91 ദിവസം എന്നിവയാണ്.

ജിയോ 3ജിബി ഡേറ്റ പ്രതിദിനം

ജിയോ 3ജിബി ഡേറ്റ പ്രതിദിനം

ജിയോ 3ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന പ്ലാന്‍ വാലിഡിറ്റി 299 രൂപയാണ്. ഇതില്‍ മൊത്തത്തില്‍ 84 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 4ജിബി ഡേറ്റ പ്രതിദിനം

ജിയോ 4ജിബി ഡേറ്റ പ്രതിദിനം

ജിയോ 4ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന പ്ലാനിന്റെ വില 509 രൂപയാണ്. ഇതില്‍ മൊത്തത്തില്‍ 112 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 5ജിബി ഡേറ്റ പ്രതിദിനം

ജിയോ 5ജിബി ഡേറ്റ പ്രതിദിനം

പ്രതിദിനം 5ജിബി ഡേറ്റ നല്‍കുന്ന ജിയോ പ്ലാനിന്റെ വില 799 രൂപയാണ്. ഇതില്‍ മൊത്തത്തില്‍ 140 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ ദീര്‍ഘകാല പ്ലാനുകള്‍

ജിയോ ദീര്‍ഘകാല പ്ലാനുകള്‍

999 രൂപ മുതല്‍ 9999 രൂപ വരെയാണ് ജിയോ ദീര്‍ഘകാല പ്ലാനുകള്‍. ഇതില്‍ ഏറ്റവും കുറഞ്ഞ വാലിഡിറ്റി 90 ദിവസവും ഏറ്റവും കൂടിയ വാലിഡിറ്റി 360 ദിവസവും. ഡേറ്റ ആനുകൂല്യങ്ങള്‍ 60ജിബി, 125ജിബി, 350ജിബി, 750ജിബി  എന്നിങ്ങനെയാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Jio Navratri offer 2018: Jio is not giving any navratri-exclusive plans

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X