Home
News

അ‌ംബാനിക്കൊരു സലാം കൊട്! വിലകൂടിയ ഒടിടി സബ്സ്ക്രിപ്ഷൻ ചീപ് റേറ്റിൽ കിട്ടുന്ന 2 ജിയോ പ്ലാനുകൾ

ലോക്ക്ഡൗൺ കാലഘട്ടത്തിന് ശേഷം ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾ വൻ ജനപ്രീതിയാണ് ​കൈവരിച്ചത്. ഇന്ന് കേബിൾ ടിവി കണക്ഷനുകളെക്കാൾ യുവതലമുറയ്ക്ക് താൽപര്യം ഒടിടി സബ്സ്ക്രിപ്ഷനുകളാണ്. അ‌തിനാൽത്തന്നെ ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്താൻ തുടങ്ങി. ആമസോൺ ​പ്രൈം, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ജനപ്രിയ ​ഒടിടി പ്ലാറ്റ്ഫോമുകളെല്ലാം ഇപ്പോൾ ഇത്തരത്തിൽ ആസ്വദിക്കാൻ സാധിക്കും. ഏറ്റവുമധികം വരിക്കാരുമായി ഇന്ത്യയിലെ ​ഒന്നാം നമ്പർ ടെലിക്കോം കമ്പനി എന്ന സ്ഥാനം അ‌ലങ്കരിക്കുന്ന റിലയൻസ് ജിയോ തങ്ങളുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ നേരിട്ട് സ്വന്തമാക്കണമെങ്കിൽ നല്ലൊരു തുക ചെലവാകും. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ തന്നെ രണ്ട് വിധത്തിലുണ്ട്. നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനും. നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷന് സാധാരണയായി മാസം 199 രൂപയാണ് നിരക്ക്. അ‌തേപോലെ നെറ്റ്ഫ്ലിക്സ് മൊ​ബൈൽ സബ്സ്ക്രിപ്ഷന് മാസം 149 രൂപയാണ് വില.

വിലകൂടിയ ഒടിടി സബ്സ്ക്രിപ്ഷൻ ചീപ് റേറ്റിൽ കിട്ടുന്ന 2 ജിയോ പ്ലാനുകൾ

തുകയിൽ വ്യത്യാസമുണ്ട് എന്നതുപോലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളിലും വ്യത്യാസങ്ങളുണ്ട്. നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനുണ്ടെങ്കിൽ പരസ്യങ്ങളുടെ ശല്യമില്ലാതെ ടിവി, ടിവി സ്ട്രീമിംഗ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, മാക്, ക്രോംബുക്ക്, കമ്പ്യൂട്ടറുകൾ, കേബിൾ ബോക്സുകൾ, വീഡിയോ ഗെയിം കൺസോളുകൾ തുടങ്ങിയവയിലെല്ലാം 720p (HD) റെസല്യൂഷനിൽ കണ്ടന്റ് ആസ്വദിക്കാം. എന്നാൽ ഒരു സമയം ഒരു ഡി​വൈസിൽ മാത്രമേ സബ്സ്ക്രിപ്ഷൻ ആനുകൂല്യം ലഭ്യമാകൂ.

അ‌തേസമയം നെറ്റ്ഫ്ലിക്സ് മൊ​ബൈൽ സബ്സ്ക്രിപ്ഷനാണെങ്കിൽ വീഡിയോകൾ 480p (SD) റെസല്യൂഷനിൽ ആണ് കാണാനാകുക. ഒരു സമയം ഒരു ഫോണിലോ ടാബ്‌ലെറ്റിലോ മാത്രമേ കണ്ടന്റ് കാണാനാകൂ. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രാഥമിക ടെലിക്കോം ആനുകൂല്യങ്ങൾക്കൊപ്പം വലിയ ചെലവില്ലാതെ നെറ്റ്ഫ്ലിക്സ് കണ്ടന്റുകൾ ആസ്വദിക്കാം എന്നതാണ് ഈ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ജിയോ പ്ലാനുകൾ കൊണ്ടുള്ള നേട്ടം.

വിലകൂടിയ ഒടിടി സബ്സ്ക്രിപ്ഷൻ ചീപ് റേറ്റിൽ കിട്ടുന്ന 2 ജിയോ പ്ലാനുകൾ

1799 രൂപ, 1299 എന്നീ നിരക്കുകളിൽ ലഭ്യമാകുന്ന ജിയോ പ്ലാനുകളിലാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നത്.
ജിയോയുടെ ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ 1799 രൂപയുടെ പ്ലാൻ​ നെറ്റ്ഫ്ലികസ് ബേസിക് സബ്സ്ക്രിപ്ഷൻ സഹിതവും 1299 രൂപയുടെ പ്ലാൻ നെറ്റ്ഫ്ലിക്സ് മൊ​ബൈൽ സബ്സ്ക്രിപ്ഷൻ സഹിതവും എത്തുന്നു.

1299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും കുറഞ്ഞ വിലയിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും അ‌ധിക ആനുകൂല്യമായി 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനും 1299 രൂപയുടെ ഈ ജിയോ പ്ലാനിൽ ഉ​ൾപ്പെടുത്തിയിരിക്കുന്നു. ഇതിനെല്ലാം പുറമേ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്. പ്രതിദിനം 15.46 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

വിലകൂടിയ ഒടിടി സബ്സ്ക്രിപ്ഷൻ ചീപ് റേറ്റിൽ കിട്ടുന്ന 2 ജിയോ പ്ലാനുകൾ

1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്നതാണ് ഈ ജിയോ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5G ഡാറ്റ, 84 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളും ഇതിൽ അ‌ടങ്ങുന്നു.

1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്നതാണ് ഈ ജിയോ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5G ഡാറ്റ, 84 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളും ഇതിൽ അ‌ടങ്ങുന്നു. പ്രതിദിനം 21.41 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

More from GizBot

Best Mobiles in India

English summary
Jio Rs 1799 and Rs 1299 prepaid plans offer Netflix subscription at an affordable price. Jio's two prepaid plans come with Netflix Basic subscription in the Rs 1799 plan and Netflix Mobile subscription in the Rs 1299 plan. These plans offer OTT subscription with a validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X