251 രൂപക്ക് 102 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിക്കാൻ ജിയോ

Written By:

ജിയോ വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ വരിക്കാരെ പിടിച്ചുനിർത്താനും മറ്റുള്ളവരെ ആകർഷിക്കാനായി അനവധി ഓഫറുകളാണ് ജിയോ ഓരോ തവണയും നല്കികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ ഓഫറും എത്തിയിരിക്കുകയാണ്. 251 രൂപയുടെ 102 ജിബി എന്ന ഓഫറാണ് ജിയോ നൽകിയിരിക്കുന്നത്.

251 രൂപക്ക് 102 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിക്കാൻ ജിയോ

ക്രിക്കറ്റ് സീസൺ റീചാർജ്ജ് എന്നാണ് ഈ പുതിയ ഓഫറിന്റെ പേര്. ഇത് പ്രകാരം 251 രൂപയ്ക്ക് റീചാർജ്ജ് ചെയ്യുമ്പോൾ 51 ദിവസത്തെ കാലാവധിയിൽ 102 രൂപയുടെ ഡാറ്റ ലഭ്യമാകും. ഒപ്പം ഈ ക്രിക്കറ്റ് സീസൺ ആഘോഷമാക്കാൻ നിരവധി സമ്മാനങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ലൈവ് ക്രിക്കറ്റ് ഗെയിം, ക്രിക്കറ്റ് കോമഡി ഷോ എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികൾ ജിയോ സംഘടിപ്പിക്കും. ഏപ്രിൽ ഏഴു മൂത്ത ജിയോ ഷാൻ ധനാ ധൻ എന്ന ലൈവ് പ്രോഗ്രാം മൈ ജിയോ ആപ്പിലൂടെ ലഭ്യമാകും. സുനിൽ ഗോവർ, സമീർ കൊച്ചാർ, കപിൽ ദേവ്, വിരേന്ദ്ര സേവാഗ് എന്നിവർ പരിപാടിയിൽ അണിനിരക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് ഏഴരക്കാണ് പരിപാടി ഉണ്ടാവുക.

നമ്മിൽ പലരും കരുതിപ്പോരുന്ന 4 ഗമണ്ടൻ അന്ധവിശ്വാസങ്ങൾ

English summary
Jio new data offer gives you 102gb data at rs 251

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot