ദിവസവും 5 ജിബി ഡാറ്റ നൽകി ജിയോ! അതും 196 ദിവസത്തേക്ക്!

By Shafik
|

ജിയോ ഓഫറുകൾ അവസാനിക്കുന്നില്ല. ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവുമധികം സേവനങ്ങൾ നൽകി വീണ്ടും വീണ്ടും ഞെട്ടിക്കുന്ന ജിയോ ഇപ്പോഴിതാ പുതിയൊരു പ്ലാനുമായി എത്തിയിരിക്കുകയാണ്. എയർടെൽ, ബിഎസ്എൻഎൽ എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുമായാണ് ഈ ഓഫറുകൾ വരുന്നത്. മൊത്തം മൂന്ന് പ്ലാനുകൾ ആണ് പുതുതായി ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

JioLink

JioLink

JioLink എന്ന ഇൻഡോർ വൈഫൈ ഹോട്സ്പോട്ട് ആണ് സംഭവം. അതിവേഗ ഇന്റർനെറ്റും മികച്ച ഓഫറുകളുമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകൾ. വീട്, ഓഫീസ്, മാൾ, ഹോസ്റ്റൽ, സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടത്തും ഉപയോഗിക്കാവുന്ന അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഇത് ഔദ്യോഗികമായി ഉടൻ തന്നെ പുറത്തിറങ്ങും. ആദ്യഘട്ടം എന്ന നിലയിൽ ചില സ്ഥലങ്ങളിൽ ഇത് ഇറക്കിയിട്ടുണ്ട്. 2500 രൂപയാണ് വില വരുന്നത് എന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദിവസം 5 ജിബി ഡാറ്റ

ദിവസം 5 ജിബി ഡാറ്റ

ദിവസവും 5 ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്ലാനുകളാണ് ഈ JioLink വൈഫൈ ഹോട്സ്പോട്ടിന് വേണ്ടി ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 699, 2099, 4199 എന്നിങ്ങനെയാണ് മൂന്ന് പ്ലാനുകളുടെ നിരക്ക് വരുന്നത്. ഇതിൽ 699 രൂപയുടെ പ്ലാൻ പ്രകാരം 28 ദിവസത്തേക്ക് ദിനവും 5 ജിബി തോതിൽ ലഭ്യമാകും. 2099 രൂപയുടെ പ്ലാനിൽ 98 ദിവസത്തേക്ക് ദിനവും 5 ജിബി ലഭിക്കും. ഇനി 4199 രൂപയുടെ പ്ലാൻ ആണെങ്കിൽ 196 ദിവസത്തേക്ക് ദിനവും 5 ജിബി ഡാറ്റ ലഭ്യമാകും. ഈ ഓഫറുകളിൽ വോയിസ്, എസ്എംഎസ് സേവനം ഉണ്ടായിരിക്കില്ല. എന്നാൽ ജിയോയുടെ ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഈ പ്ലാനുകളിൽ എല്ലാം തന്നെ ലഭിക്കും.

ഇനി ജിയോയുടെ ദിവസവും 4.5 ജിബി കിട്ടുന്ന സിം ഓഫർ താഴെ പരിചയപ്പെടാം.

ദിവസം 4.5 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിച്ച് ജിയോ! അതും ഇത്രയും കുറഞ്ഞ തുകയ്ക്ക്!

ദിവസം 4.5 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിച്ച് ജിയോ! അതും ഇത്രയും കുറഞ്ഞ തുകയ്ക്ക്!

ഡബിൾ ഡാറ്റ ഓഫർ

ഈ അടുത്തിടെയാണ് ജിയോ ഡബിള്‍ ഡേറ്റ ഓഫര്‍ പ്രഖ്യാപിച്ചത്. ഈ പരിമിതമായ ഓഫറിന്റെ കീഴില്‍ 149 രൂപയ്ക്കും 399 രൂപയ്ക്കും 3ജിബി ഡേറ്റ പ്രതിദിനം നല്‍കിയിരുന്നു. ജിയോ ഇപ്പോള്‍ തങ്ങളുടെ 299 രൂപ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്, അതായത് ഇതില്‍ 1.5ജിബി 4ജി ഡേറ്റ അധികം നല്‍കുന്നു. വോയിസ് കോളും പ്രതിദിനം 100 എസ്എംഎസും ഉള്‍പ്പെടെ 3ജിബി ഡേറ്റയായിരുന്നു ആദ്യം ഇതില്‍ നല്‍കിയിരുന്നത്.

4.5ജിബി ഡേറ്റ പ്രതിദിനം

4.5ജിബി ഡേറ്റ പ്രതിദിനം

ഇനി ജൂണ്‍ 30നുളളില്‍ 299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 4.5ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതിനോടൊപ്പം ജിയോ ടിവി ഉള്‍പ്പെടുന്ന ജിയോ ആപ്ലിക്കേഷനുകളും സൗജന്യമായി ലഭ്യമാക്കാന്‍ പ്ലാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ 2018 ഫിഫ ലോകകപ്പ് സൗജന്യമായി നിങ്ങള്‍ക്കു കാണാം.

മറ്റു പ്രധാന ഓഫറുകൾ

മറ്റു പ്രധാന ഓഫറുകൾ

ജിയോയുടെ 149 രൂപ പ്ലാനില്‍ 3ജിബി ഡേറ്റ പ്രതി ദിനം, ഫ്രീ വോയിസ് കോള്‍, ജിയോ ആപ്‌സ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ജിയോയുടെ 399 രൂപ പ്ലാനിലും ഇതേ ആനുകൂല്യങ്ങള്‍ തന്നെയാണ്, എന്നാല്‍ വാലിഡിറ്റി 84 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

മുഴുവൻ ഓഫറുകൾ

മുഴുവൻ ഓഫറുകൾ

ജിയോ അപ്‌ഡ്രേഡ് ചെയ്ത പ്ലാനുകള്‍ ഇവയൊക്കെയാണ്, ജൂണ്‍ 30നു മുന്‍പ് ഇവ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

#. ജിയോ 149, 349, 399, 449 രൂപ പ്ലാനുകള്‍: 1.5ജിബി 4ജി ഡേറ്റയില്‍ നിന്നും ഇപ്പോള്‍ 3ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു.

#. ജിയോ 198, 398, 448, 498 രൂപ പ്ലാനുകള്‍: 2ജിബി ഡേറ്റയില്‍ നിന്നും ഇപ്പോള്‍ 3.5ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു.

#. ജിയോ 299 രൂപ പ്ലാന്‍: പ്രതിദിനം 3ജിബി ഡേറ്റയില്‍ നിന്നും ഇപ്പോള്‍ 4.5ജിബി ഡേറ്റയാക്കി ഉയത്തിയിരിക്കുന്നു.

#. ജിയോ 509 രൂപ പ്ലാന്‍: പ്രതിദിനം 4ജിബി ഡേറ്റയില്‍ നിന്നും ഇപ്പോള്‍ 5.5ജിബി ഡേറ്റയാക്കി ഉയര്‍ത്തിയിരിക്കുന്നു.

#. ജിയോ 799 രൂപ പ്ലാന്‍: പ്രതിദിനം 5ജിബി ഡേറ്റയില്‍ നിന്നും 6.5ജിബി ഡേറ്റയായി ഉയര്‍ത്തിയിരിക്കുന്നു.

 

ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?

ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?

ടെലികോം വിപണിയും കടന്ന് ഇപ്പോള്‍ ജിയോ ഹോം ടിവിയിലേക്കും ലക്ഷ്യം വച്ചിരിക്കുകയാണ്. ഔദ്യോഗികമായി ജിയോ ഇതിനെ കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ മേഘലയില്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് ജിയോ എന്ന വാര്‍ത്തയാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്

നിമിഷ നാള്‍ കൊണ്ടാണ് ജിയോ ടെലികോം രംഗത്ത് തരംഗം സൃഷ്ടിച്ചത്. ഇത് ഏവര്‍ക്കും അറിയാവുന്നൊരു കാര്യമാണ്. ഇപ്പോള്‍ രാജ്യത്തെ ഡിറ്റിഎച്ച്, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയെ വെല്ലുവിളിക്കുന്ന ടെക്‌നോളജിയാണ് ജിയോ ഹോം ടിവിയില്‍ എത്തുന്നത്. അതിനാല്‍ നിലവിലെ എല്ലാ ഡിറ്റിഎച്ച്/ കേബിള്‍ പൂട്ടേണ്ടി വരുമോ എന്നും ചിന്തിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.

 

500ൽ അധികം ചാനലുകൾ

500ൽ അധികം ചാനലുകൾ

500ല്‍ ഏറെ ചാനലുകള്‍ക്ക് 100 മുതല്‍ 200 രൂപ വരെയയിരിക്കും. എന്നാല്‍ എച്ച്ഡി ചാനലുകള്‍ക്ക് പ്രതിമാസം 300 മുതല്‍ 400 രൂപ വരേയും ഈടാക്കുന്നു. എന്നാല്‍ തുടക്കത്തിലെ കുറച്ചു മാസങ്ങളില്‍ ഇത് സൗജന്യമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്‍ഹാന്‍സ്ഡ് മള്‍ട്ടിമീഡിയ ബ്രോഡ്കാസ്റ്റ് മള്‍ട്ടികാസ്റ്റ് സര്‍വ്വീസ് (eMBMS) സംവിധാനത്തിലൂടെ ആയിരിക്കും ജിയോ ഹോം ടിവി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ജിയോ ടിവി ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ജിയോ ഹോം ടിവി.

നിരക്കുകൾ

നിരക്കുകൾ

ജിയോ ടിവിയുടെ നിരക്കുകള്‍, ചാനലുകള്‍ എന്നിവയെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. ടെലികോം വിപണി പിടിച്ചടക്കിയ ജിയോ നിലവിലെ ഡിറ്റിഎച്ച്, കേബിള്‍ നെറ്റ്വര്‍ക്കുകളെ കടത്തിവെട്ടുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ജിയോ സ്ക്രീൻ

ജിയോ സ്ക്രീൻ

ഇതു കൂടാതെ ഇപ്പോള്‍ ജിയോ സ്‌ക്രീനും വരുന്നു. ജിയോ സ്‌ക്രീനിലൂടെ പ്രേക്ഷകനും ബ്രോഡ്കാസ്റ്റും തമ്മില്‍ കൂടുതല്‍ സംവേദനം സാധ്യമാക്കാനാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിയോ സ്‌ക്രീന്‍ വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരിക്കും പുതിയ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്.

ഉടൻ പ്രതീക്ഷിക്കാം

ഉടൻ പ്രതീക്ഷിക്കാം

ജിയോ സ്‌ക്രീന്‍സ് റിച്ച് ഡേറ്റ റിപ്പോര്‍ട്ടിംഗ് പിന്തുണയ്ക്കുന്നു. അതായത് ഇതിലൂടെ ഓരോ ഉപയോക്താവിനും വേണ്ടി പ്രൊഫൈലുകള്‍ സൃഷ്ടിക്കാനും അതിലൂടെ ഉപയോക്താക്കളുടെ ഇഷ്ടമറിഞ്ഞ് പരസ്യങ്ങള്‍ എത്തിക്കാനും വിപണിക്ക് സാധിക്കും.

പരിഷ്‌കരിച്ച വോഡാഫോണിന്റെ 399 രൂപ, 499 രൂപ റെഡ് പ്ലാനുകള്‍ അറിയാംപരിഷ്‌കരിച്ച വോഡാഫോണിന്റെ 399 രൂപ, 499 രൂപ റെഡ് പ്ലാനുകള്‍ അറിയാം

Best Mobiles in India

Read more about:
English summary
Jio New Daily 5 GB JIolink Offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X