ജിയോ മെഗാ ഓഫര്‍: 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയില്‍!

Written By:

ജിയോ വീണ്ടും പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. കൂടാതെ പഴയ നിരക്കുകള്‍ പുതുക്കുകയും ചെയ്തു. 99 രൂപ മുതല്‍ 9999 രൂപ വരെയാണ് ജിയോ പ്ലാനുകള്‍.

ജിയോ മെഗാ ഓഫര്‍: 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയില്‍!

ഏപ്രിലില്‍ തുടങ്ങിയ ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ മൂന്നു മാസമാണ്. ഈ ഓഫര്‍ ജൂലൈ 15ന് അവസാനിക്കും.

ജിയോയുടെ പുതിയ പ്ലാനുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

399 രൂപയുടെ പ്ലാന്‍

ഈ പ്ലാനില്‍ ആദ്യം 28 ജിബി ഡാറ്റയായിരുന്നു. എന്നാല്‍ പുതുക്കിയ താരിഫ് പ്ലാനില്‍ 84 ദിവസം വാലിഡിറ്റിയാണ് നല്‍കിയിരിക്കുന്നത്. പ്രതിദിനം 1ജിബി ഡാറ്റ, അങ്ങനെ മൊത്തം 84 ജിബി ഡാറ്റ. ഇതില്‍ അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസും ചെയ്യാം.

309 രൂപയുടെ പുതുക്കിയ പ്ലാന്‍

309 രൂപയുടെ പ്ലാനില്‍ 1ജിബി ഡാറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, എസ്എംഎസ് എന്നിവയാണ്. എന്നാല്‍ ഇതിന്റെ വാലിഡിറ്റി 28 ദിവസത്തില്‍ നിന്നും 56 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്.

509 രൂപയുടെ പുതുക്കിയ പ്ലാന്‍

ഇതില്‍ 4ജിബി ഡാറ്റ ക്യാപ്പ്, അണ്‍ലിമിറ്റഡ് ഡാറ്റ എസ്എംഎസ് എന്നിവയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന്‍ വാലിഡിറ്റി 309 രൂപയുടെ പ്ലാനിനെ പോലെ 28 ദിവസത്തില്‍ നിന്നും 56 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്.

349 രൂപ (പുതിയ പ്ലാന്‍)

349 രൂപയാണ് ജിയോയുടെ പുതിയ പ്ലാനുകളില്‍ ഒന്ന്. ഇതില്‍ 20ജിബി 4ജി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതിലും അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍, എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

399 രൂപയുടെ പ്ലാന്‍

309 രൂപയുടെ പ്ലാനും 399 രൂപയുടെ പ്ലാനും ഡാറ്റയുടെ കാര്യത്തില്‍ ഒരു പോലെയാണ്. എന്നാല്‍ 399 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസവുമാണ്. ഇതില്‍ അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് എന്നിവയും ഉള്‍പ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio New Mega Offer: 84 GB for 84 days validity: Details here

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot