Home
News

ക്ഷീണം മാറ്റാൻ അ‌ംബാനിയുടെ പുതിയ ഐഡിയ! എയർ​ഫൈബർ കണക്ഷനൊപ്പം ജിയോ 3599 രൂപ പ്രീപെയ്ഡ് പ്ലാൻ സൗജന്യം

നിരക്ക് വർധനയ്ക്ക് പിന്നാലെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ വരിക്കാരെ സന്തോഷിപ്പിക്കുന്ന പുതിയ നീക്കവുമായി മുകേഷ് അ‌ംബാനിയുടെ റിലയൻസ് ജിയോ (Reliance Jio) രംഗത്ത്. ജിയോയുടെ ​5G FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനമായ ജിയോ എയർ​ഫൈബർ കണക്ഷനൊപ്പം 3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ സൗജന്യമായി നൽകും എന്നാണ് ജിയോയുടെ പുതിയ പ്രഖ്യാപനം. വെറും 50 രൂപ നൽകിയാൽ ആർക്കും പുതിയ ജിയോ എയർ​ഫൈബർ കണക്ഷൻ ബുക്ക് ചെയ്യാൻ സാധിക്കുമെന്നും പിന്നീട് ഈ കണക്ഷൻ ​വേണ്ട എന്ന് ​ഉപയോക്താവിന് തോന്നിയാൽ 50 രൂപ തിരിച്ചുനൽകുമെന്നും ജിയോ വ്യക്തമാക്കുന്നു.

ജിയോയുടെ ​ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷന് ബദലായി ഉപയോഗിക്കാൻ കഴിയുന്ന ബ്രോഡ്ബാൻഡ് സേവനമാണ് ജിയോ എയർ​ഫൈബർ കണക്ഷൻ. വീടുകളിലെയും ഓഫീസുകളിലെയും മറ്റും ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ മികച്ച വേഗതയോടുകൂടിയ ഇന്റർനെറ്റ് വിവിധ ആനുകൂല്യങ്ങൾ സഹിതം വാഗ്ദാനം ചെയ്യുന്ന ജിയോ എയർ​ഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഇതിൽ നിന്ന് ഇഷ്ടമുള്ള പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കും.

എയർ​ഫൈബർ കണക്ഷനൊപ്പം ജിയോ 3599 രൂപ പ്രീപെയ്ഡ് പ്ലാൻ സൗജന്യം

3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എന്ത് അ‌ടിസ്ഥാനത്തിലാണ് സൗജന്യമായി ലഭ്യമാകുകയെന്നോ അ‌തിനായി എന്ത് മാനദണ്ഡമാണ് പാലിക്കേണ്ടത് എന്നോ ജിയോ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. 50 രൂപ നൽകി പുതിയ എയർ ഫൈബർ കണക്ഷൻ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് 3599 രൂപയുടെ വാർഷിക പ്ലാൻ നേടാനാകുമെന്നു പരാമർശിക്കുക മാത്രമാണ് ജിയോ ചെയ്തിരിക്കുന്നത്.

ജിയോ തങ്ങളുടെ എയർ​ഫൈബർ കണക്ഷൻ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഇന്റർനെറ്റ് കണക്ഷനിലേക്ക് കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനായാണ് 3599 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ലാഭകരമാണ്. എന്നാൽ ഈ ഓഫർ ലഭ്യമാകണമെങ്കിൽ 12 മാസത്തെയോ 6 മാസത്തെയോ എയർ​ഫൈബർ പ്ലാൻ തെരഞ്ഞെടുക്കണം എന്ന നിബന്ധന ജിയോ മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്.

എയർ​ഫൈബർ കണക്ഷനൊപ്പം ജിയോ 3599 രൂപ പ്രീപെയ്ഡ് പ്ലാൻ സൗജന്യം

എയർ​ഫൈബർ കണക്ഷനിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി പ്രഖ്യാപിച്ച ജിയോ ഫ്രീഡം ഓഫറും ഇതോടൊപ്പം ലഭ്യമാണ്. ഈ ജിയോ ഫ്രീഡം ഓഫർ ഉപയോഗിച്ച് 3 മാസത്തെ എയർ​ഫൈബർ പ്ലാനിൽ 30 ശതമാനം ഡിസ്കൗണ്ട് നേടാൻ സാധിക്കും. അ‌തായത് 3 മാസത്തെ എൻട്രി ലെവൽ ജിയോ എയർഫൈബർ കണക്ഷൻ 2121 രൂപയ്ക്ക് ലഭിക്കും. ഇവിടെ, ഇൻസ്റ്റലേഷൻ ചാർജുകൾ നൽകേണ്ടതില്ല.

ജിയോയുടെ എൻട്രിലെവൽ എയർ​ഫൈബർ കണക്ഷൻ പ്ലാനിൽ 30എംബിപിഎസ് വേഗതയും ഒടിടി പ്ലാറ്റ്ഫോമുകൾ അ‌ടക്കമുള്ള അ‌ധിക ആനുകൂല്യങ്ങളും ലഭ്യമാണ്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ സൗജന്യമായി നൽകുന്ന ഓഫർ നേടണമെങ്കിൽ ഏത് പ്ലാൻ തെരഞ്ഞെടുക്കണം എന്നതടക്കമുള്ള ഡീറ്റെയിൽസ് പുറത്തുവരാനുണ്ട്. എയർ​ഫൈബർ കണക്ഷനായി ജിയോ ജീവനക്കാരെ ബന്ധപ്പെടുമ്പോൾ ഇതിന്റെ ഡീറ്റെയിൽസ് ലഭിച്ചേക്കാം.

ജിയോ പ്രീപെയ്ഡ് സിം ഉള്ള വരിക്കാരെ സംബന്ധിച്ചിടത്തോളം, റീച്ചാർജ് നിരക്കുകൾ കൂടി നിൽക്കുന്ന ഈ ഘട്ടത്തിൽ 3599 രൂപയുടെ ജിയോ വാർഷിക പ്ലാൻ സൗജന്യമായി ലഭിക്കും എന്നത് ഏറെ ലാഭകരമാണ്. ഒരു വർഷത്തേക്ക് ആവശ്യമായ എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും 3599 രൂപയുടെ പ്ലാനിൽ ജിയോ നൽകുന്നുണ്ട്.

എയർ​ഫൈബർ കണക്ഷനൊപ്പം ജിയോ 3599 രൂപ പ്രീപെയ്ഡ് പ്ലാൻ സൗജന്യം

3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 365 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 2.5ജിബി പ്രതിദിന ഡാറ്റ എന്നിവ ഈ പ്ലാനിൽ ലഭിക്കും. ജിയോടിവി, ജിയോസിനിമം ജിയോക്ലൗഡ് തുടങ്ങിയ അ‌ധികആനുകൂല്യങ്ങളും ഇതിലുണ്ട്. എന്നാൽ ഇതിലെല്ലാം ഉപരിയായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
According to Jio's new offer, you can get a prepaid plan of Rs 3599 with Jio AirFiber connection for free. Jio has announced that users who book a new Air Fiber connection by paying Rs 50 can get an annual plan worth Rs 3599. Along with this, the Jio Freedom offer will also continue. You can get 30 percent discount on 3 months AirFiber plan with Jio Freedom offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X