ഡാറ്റ വിപ്ലവത്തിന് ശേഷം 199 രൂപയുടെ അൺലിമിറ്റഡ് പോസ്റ്റ്പെയ്ഡ് പ്ലാനുമായി വീണ്ടും ഞെട്ടിക്കാൻ ജിയോ
ജിയോ പ്രീപെയ്ഡ് സിം വഴി ഇന്ത്യയിലാകമാനം ഡാറ്റ വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോ പുതിയ പോസ്റ്റ് പൈഡ് പ്ലാനുമായി എത്തിയിരിക്കുകയാണ്. ജിയോ 4ജി ഓഫറുകളിലൂടെ ഞെട്ടിച്ച ജിയോ ഇപ്പോൾ പോസ്റ്റ് പൈഡ് പ്ലാനുകളിലൂടെയും ഞെട്ടിക്കാൻ തന്നെ ഒരുങ്ങുകയാണ്. എന്താണ് ജിയോ പോസ്റ്റ് പൈഡ് പ്ലാൻ, എന്തൊക്കെ ഓഫർ പ്രകാരം ലഭ്യമാകും എന്ന് നോക്കാം.


ഇന്ത്യയിൽ ആദ്യമായി
വോയ്സ്, ഇന്റർനെറ്റ്, എസ്എംഎസ്, അന്തർദ്ദേശീയ കോളുകൾ എന്നിവപോലുള്ള എല്ലാം പ്ലാനിൽ ആദ്യമേ തന്നെ ഉൾപ്പെടുത്തിയ രീതിയിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് പൈഡ് പ്ലാൻ ആണ് ജിയോ അവതരിപ്പിക്കുന്നത്. ബിൽ കൂടി, അധിക ഉപയോഗത്തിന് വേറെ ചാർജ്ജുകൾ എടുത്തു എന്നിങ്ങനെയുള്ള പേടികളൊന്നും ഇനി വേണ്ടതില്ല. അതുപോലെ ബിൽ അടയ്ക്കുന്നതിനെ കുറിച്ചുള്ള ആശങ്കകളും ഇനി വേണ്ട. ഓട്ടോ പേ സൗകര്യമാണ് ജിയോ ഒരുക്കുന്നത്. ബില്ലുകൾ ഓൺലൈനായി പരിശോധിക്കാനും ഓരോ മാസവും ഇബിൽ നിങ്ങളുടെ മെയിൽ ഐഡിയിലേക്ക് വരുന്നതിനുമുള്ള സൗകര്യം ജിയോ നൽകുന്നുണ്ട്.

ഇന്ത്യക്കകത്തും പുറത്തും ഉപയോഗിക്കാവുന്ന മികച്ച താരീഫ്
ജിയോ പോസ്റ്റ് പൈഡ് പ്ലാൻ പ്രകാരം ഇന്ത്യക്കകത്തും പുറത്തും ഉപയോഗിക്കാൻ ഉതകുന്ന മികച്ച താരീഫ് ആണ് ജിയോ നൽകുന്നത്. 199 രൂപയ്ക്ക് അൺലിമിറ്റഡ് ഓഫറുകൾ ഇന്ത്യക്കുള്ളിൽ ജിയോ നൽകുമ്പോൾ അന്താരാഷ്‌ട്ര കോളുകൾ മിനിട്ടിന് 50 പൈസ മുതൽ തുടങ്ങുന്നു. അന്താരാഷ്ട്ര റോമിംഗ് സേവനങ്ങളും മികച്ച നിരക്കിൽ ജിയോ നൽകുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

ഐഎസ്ഡി വിളിക്കൽ ഇനി ഏറ്റവും എളുപ്പമാകും
പണ്ടൊക്കെ ഐഎസ്ഡി കോളുകൾ വിളിക്കണമെങ്കിൽ കസ്റ്റമർ കെയറിലേക്ക് വിളിക്കണം, ആക്റ്റീവ് ചെയ്യാൻ അപേക്ഷിക്കണം, അപേക്ഷിച്ചാൽ തന്നെ കോൾ നിരക്ക് കുറയ്ക്കാൻ വേറെ ഓഫർ ചെയ്യണം എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ ആ രീതിയിലുള്ള ഒരു പ്രശ്നവും റിലയൻസ് ജിയോയെ സംബന്ധിച്ച് ഇല്ല. സിം കാർഡിൽ ഐഎസ്ഡി ആക്റ്റീവ് ആയ രീതിയിൽ തന്നെയാണ് നമുക്ക് ലഭിക്കുക. ഓഫറുകൾക്കായി പ്രത്യേകം റേറ്റ് കട്ടറുകൾക്കും മറ്റുമായി വിളിച്ചു പറയേണ്ടതുമില്ല.

അന്താരാഷ്‌ട്ര റോമിംഗ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം
അന്താരാഷ്‌ട്ര റോമിംഗ് ഓഫറുകളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഓഫറുകളും സേവനങ്ങളുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക ചാർജ്ജുകളൊന്നും തന്നെയില്ലാതെ അന്താരാഷ്‌ട്ര റോമിങ് ഒറ്റ ക്ലിക്കിൽ തന്നെ ആക്റ്റീവ് ചെയ്യാം. ഉപയോഗിച്ചു തുടങ്ങുമ്പോൾ ഏറ്റവും ചെറിയ തോതിലുള്ള ചാർജ്ജുകൾ മാത്രമാണ് ഈടാക്കുക എന്നും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. റോമിംഗ് സമയത്ത് ഉപയോഗിക്കാവുന്ന വ്യത്യസ്ത ചാർജ്ജുകളുള്ള അൺലിമിറ്റഡ് ഡാറ്റ, കോൾ പാക്കുകളും ലഭ്യമാകും.

ജിയോ പോസ്റ്റ് പൈഡ് പ്ലാൻ എങ്ങനെ എന്ന് നോക്കാം.
താഴെ ടേബിളിൽ കൊടുക്കും വിധമാണ് ജിയോയുടെ പോസ്റ്റ് പൈഡ് പ്ലാൻ വരുന്നത്.

അന്താരാഷ്ട്ര കോളുകൾക്കുള്ള ചാർജ്ജുകൾ
താഴെ ടേബിളിൽ കൊടുക്കും വിധമാണ് ജിയോ പോസ്സ് പൈഡ് ഉപയോഗിച്ച് വിദേശത്തേക്ക് വിളിക്കുന്നതിനുള്ള ചാർജ്ജുകൾ

അന്താരാഷ്‌ട്ര റോമിംഗ് ( ഓഫറുകൾ ചെയ്യാത)
താഴെ ടേബിളിൽ കൊടുക്കും വിധമാണ് അന്താരാഷ്‌ട്ര റോമിങ്ങിൽ ഓഫറുകൾ ഒന്നും തന്നെ ചെയാതെ വരുന്ന ചാർജ്ജുകൾ

അന്താരാഷ്ട റോമിംഗ് ഓഫറുകൾ
താഴെ ടേബിളിൽ കൊടുക്കും വിധമാണ് അന്തർഷ്ട റോമിങ്ങിന് സഹായകമാകുന്ന ഓഫറുകൾ


Click it and Unblock the Notifications