ജിയോ ന്യൂ ഇയര്‍ ഓഫര്‍ തകര്‍ക്കും: വില കുറച്ചു, ഓഫറുകള്‍ കൂട്ടി

Posted By: Samuel P Mohan

ന്യൂ ഇയറില്‍ പുതിയ പ്ലാനുകളുമായി ജിയോ രംഗത്ത്. ജിയോയുടെ നിലവിലുളള 1ജിബി പ്ലാനുകള്‍ നവീകരിക്കുകയും 50% അധിക ഡാറ്റയും നല്‍കുന്നു. ജിയോയുടെ നിലവിലുളള പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രണ്ട് താരിഫ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോയുടെ രണ്ട് താരിഫ് പ്ലാനുകള്‍

199 രൂപ പ്ലാനില്‍ 1.2ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിലും, മറ്റൊന്ന് 299 രൂപ പ്ലാനില്‍ 2ജിബി 4ജി ഡാറ്റ് 28 ദിവസത്തെ വാലിഡിറ്റിയിലും.ടെലികോം മേഖലയിലെ ഏറ്റവും വില കുറഞ്ഞ താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യാന്‍ നിലവിലുളള 1 ജിബി പ്ലാനുകള്‍ക്ക് 50 ശതമാനം അധിക ഡാറ്റ അല്ലെങ്കില്‍ 50 രൂപ ഡിസ്‌ക്കൗണ്ട് നല്‍കാന്‍ തീരുമാനിച്ചു.

പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത്‌

ഉപഭോക്താക്കള്‍ക്ക് ജനുവരി 9 മുതല്‍ ഈ പുതുക്കിയ പദ്ധതികള്‍ ഉപയോഗിക്കാനാകും. ചുരുക്കി പറഞ്ഞാല്‍ ജിയോയുടെ നിവവിലുളള 1ജിബി 4ജി ഡാറ്റ പ്രതി ദിനം നല്‍കുന്ന പ്രീ പെയ്ഡ് പ്ലാനിന്റെ വിലകളാണ് കുറച്ചിരിക്കുന്നത്. അതായത് 1ജിബി 4ജി ഡാറ്റ ദിവസേന വാഗ്ദാനം ചെയ്യുന്ന 199 രൂപ പ്ലാനില്‍ ജനുവരി 9 മുതല്‍ 149 രൂപയാകും.

ഇതു കൂടാതെ ദിനം പ്രതി നല്‍കുന്ന 1ജിബി ഡാറ്റ പായ്ക്കുകള്‍ക്കും കൂടുതല്‍ ഡാറ്റകള്‍ നല്‍കും.വ്യക്തമായി പറഞ്ഞാല്‍ ഈ പ്ലാനുകള്‍ക്ക് 50% അധിക ഡാറ്റകള്‍ നല്‍കുന്നു. ഉദാഹരണം പറഞ്ഞാല്‍ നിലവില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി 4ജിബി ഡാറ്റ പ്രതിദിനം നല്‍കുന്ന പ്ലാനില്‍ ജനുവരി 9 മുതല്‍ 1.5ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നു, അതേ വാലിഡിറ്റിയില്‍.

ആധാര്‍ വിവരങ്ങള്‍ പൂര്‍ണ സുരക്ഷിതമെന്ന്‌ യുഐഡിഎഐ

ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍

ഹാപ്പി ന്യൂ ഇയര്‍ 2018 ബാനറിലാണ് ജിയോ രണ്ട് പുതിയ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇവയില്‍ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ 28 ദിവസം വാലിഡിറ്റിയില്‍ 1.2 ജിബി 4ജി ഡാറ്റ പ്രതി ദിനം നല്‍കുന്ന 199 രൂപയുടെ പ്ലാനാണ്.

രണ്ടാമത്തേത് 299 രൂപ പ്ലാനായിരുന്നു, ഇതില്‍ 2ജിബി 4ജി ഡാറ്റ പ്രതിദിനം ഇതേ വാലിഡിറ്റിയില്‍ നല്‍കുന്നു. ജിയോയുടെ 199 രൂപ പ്ലാന്‍ നിലവില്‍ 149 രൂപയായി മാറുകയും 28 ദിവസത്തേക്ക് 1ജിബി 3ജി ഡാറ്റ പ്രതി ദിനം നല്‍കുകയും ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 1ജിബി 4ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന അപ്‌ഡേറ്റ് റീച്ചാര്‍ജ്ജ് പായ്ക്കുകള്‍

# 149 രൂപ പായ്ക്ക്: 28ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

# 349 രൂപ പായ്ക്ക്: ആദ്യം 399 രൂപയായിരുന്നു, 70ജിബി ഡാറ്റ, 70 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

# 399 രൂപ പായ്ക്ക്: ആദ്യം 459 രൂപയായിരുന്നു. 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റി വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

# 449 രൂപ പായ്ക്ക്: ആദ്യം 499 രൂപയായിരുന്നു. 91 ജിബി ഡാറ്റ, 91 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

1.5ജിബി ഡാറ്റ പാക്കില്‍ 50% അധിക ബനിഫിറ്റ്

# 198 രൂപ പായ്ക്ക്: 42ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

# 398 രൂപ പായ്ക്ക്: 105ജിബി ഡാറ്റ, 70 ദിവസം വാലിഡിറ്റി

# 448 രൂപ പായ്ക്ക്: 126ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റി

# 498 രൂപ പായ്ക്ക്: 136ജിബി ഡാറ്റ, 91 ദിവസം വാലിഡറ്റി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
As part of its Happy New Year 2018 offer, Reliance Jio is offering 1GB data per day for Rs 149.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot