ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം നൽകി പ്ലാൻ ചെയ്യിച്ചശേഷം മുങ്ങിയ പ്രമുഖനെ കണ്ടവരുണ്ടോ?

|

മോഹന വാഗ്ദാനങ്ങൾ നൽകി ഒരുപാട് തട്ടിപ്പുകൾ നടക്കുന്നതായി നാം കണ്ടിട്ടുണ്ട്. നമ്മുടെ കേരളത്തിലും ഇന്ത്യയിലും ലോകത്തും വാഗ്ദാനങ്ങൾ നൽകിയുള്ള പലവിധ തട്ടിപ്പുകൾ നാം കണ്ടും കേട്ടും അ‌നുഭവിച്ചും അ‌റിഞ്ഞിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ വിചാരിക്കാത്തൊരു പണി മൊ​ബൈൽ പ്ലാനിന്റെ രൂപത്തിൽ എത്തുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ. എന്നാൽ അ‌ങ്ങനെയൊരു പണികിട്ടിയിരിക്കുകയാണ് ഇപ്പോൾ ​ഒരു പ്രമുഖ മൊ​ബൈൽ കമ്പനിയുടെ വരിക്കാർ.

 

പ്രമുഖന് പേരില്ലേ?

അ‌തെന്താ മറ്റു വിവാദ കേസുകളി​ലേതു പോലെ ഇവിടെയും പ്രമുഖന് പേരില്ലേ? എന്നാണ് ​ചോദിക്കാൻ വരുന്നതെങ്കിൽ തോക്കിൽ കയറി വെടിവയ്ക്കാതെ ചങ്ങാതീ എന്നേ പറയാനുള്ളൂ. ഇന്ത്യൻ ടെലിക്കോം രംഗത്ത് ഏറ്റവുമധികം വരിക്കാരുമായി ഒന്നാമതുള്ള ജിയോ ആണ് ആ പ്രമുഖൻ. ജിയോയുടെ 'പ്ലാനിൽ' പറ്റിക്കപ്പെട്ടതാകട്ടെ ഹതഭാഗ്യരായ ഏതാനും വരിക്കാരും. വിവിധ പ്ലാനുകൾക്കൊപ്പം ഡിസ്നി+ ഹോട്ട് സ്റ്റാറിന്റെ വിവിധ കാലയളവ് വാലിഡിറ്റിയുള്ള സബ്സ്ക്രിപ്ഷനുകൾ നൽകുമെന്ന് ജിയോ വാഗ്ദാനം ചെയ്തിരുന്നു.

അ‌ങ്കവും കാണാം താളിയുമൊടിക്കാം

ഇത് കണ്ട് ആവേശഭരിതരായ വരിക്കാരിൽ ചിലർ ഇല്ലാത്ത കാശ് ഉണ്ടാക്കി ആ പ്ലാനുകൾ ചെയ്യുകയും ചെയ്തു. അ‌ങ്കവും കാണാം താളിയുമൊടിക്കാം എന്ന് പറഞ്ഞതുപോലെ പ്ലാനും ആകും പണിയില്ലാത്തപ്പോൾ ഒരു എന്റർടെയ്ന്മെന്റും ആകും എന്ന് വിശ്വസിച്ചാണ് പലരും ഈ പ്ലാനുകളിലേക്ക് എത്തിപ്പെട്ടത്. ആളുകളുടെ താൽപര്യമനുസരിച്ച് പ്രതിദിനം 1.5 ജിബി, 2ജിബി, 2.5ജിബി ഡാറ്റയും സൗജന്യ കോളിങ്, എസ്എംഎസ് സൗകര്യങ്ങളുമാണ് പ്ലാനിൽ സാധാരണ ജിയോ നൽകുക.

ജോലിയില്ലെന്നു കരുതി ദുരന്തത്തിലേക്ക് ചാടരുത്; ഓൺ​ലൈൻ തൊഴിലന്വേഷകർ അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾജോലിയില്ലെന്നു കരുതി ദുരന്തത്തിലേക്ക് ചാടരുത്; ഓൺ​ലൈൻ തൊഴിലന്വേഷകർ അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിവിധ സബ്സ്ക്രിപ്ഷനുകൾ
 

എന്നാൽ ഉപഭോക്താക്കളെ ആകർഷിക്കാനായി ഈ സ്ഥിരം സേവനങ്ങൾക്കൊപ്പം വിവിധ സബ്സ്ക്രിപ്ഷനുകൾ സൗജന്യമായി നൽകാറുണ്ട്. ഇത്തരത്തിൽ ആണ് ജിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും നൽകിയത്. എന്നാൽ കാര്യത്തോടടുത്തപ്പോൾ കളിമാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആർക്കും ലഭ്യമാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ വിഷയം. ആദ്യം സാങ്കേതിക തകരാർ ആണെന്നാണ് ആളുകൾ കരുതിയിരുന്നത്.

ഓഫർ ആർക്കും ലഭ്യമാകുന്നില്ല

എന്നാൽ ജിയോയുടെ ഈ പ്ലാൻ ഓഫർ ആർക്കും ലഭ്യമാകുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. യാതൊരു അ‌റിയിപ്പുകളും കൂടാതെയാണ് ജിയോ ഈ സൗജന്യ സേവനങ്ങളിൽ നിന്ന് പിൻവാങ്ങിയിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാനും ജിയോ തയാറായിട്ടില്ല. ആശിച്ച് മോഹിച്ച് ഒരു സാധനം വാങ്ങിയിട്ട് അ‌ത് ഉപയോഗിക്കേണ്ട ഘട്ടത്തിൽ പ്രവർത്തിക്കാതായാൽ നിങ്ങൾ എന്തുചെയ്യും.

ഗൂഗിളിന്റെ പാരിതോഷികം വാങ്ങാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഗൂഗിൾ പ്ലേയിലേക്ക് വിട്ടോ!ഗൂഗിളിന്റെ പാരിതോഷികം വാങ്ങാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഗൂഗിൾ പ്ലേയിലേക്ക് വിട്ടോ!

അ‌ന്തം വിട്ടവൻ എന്തും ചെയ്യും

അ‌ന്തം വിട്ടവൻ എന്തും ചെയ്യും എന്നാണ് പഴമൊഴി. ഇവിടെ പക്ഷേ ഇവിടെ എന്തു ചെയ്യണം എന്നറിയാതെ ​കൈയിലെ ജിയോയെയും നോക്കി മിഴിച്ച് നിൽക്കുകയാണ് പാവം ഉപഭോക്താക്കൾ. കാരണം ഇപ്പോൾ ഐഎസ്എൽ ആവേശത്തിന്റെ ലഹരിയിലാണ് ഇന്ത്യയി​ലെ ഫുട്ബോൾ പ്രേമികൾ. ​കൈയിലെ സ്മാർട്ട്ഫോണിലേക്കും വീട്ടിലെ സ്മാർട്ട് ടിവിയിലേക്കും നമ്മുടെ ​ടെലിവിഷൻ കാഴ്ചാരീതി മാറിയ ഈ കാലഘട്ടത്തിൽ കൂടുതൽ ആളുകളും മികച്ച പ്ലാൻ എന്ന നിലയിൽ ജിയോയെ ആണ് ആശ്രയിച്ചത്.

ഇപ്പോൾ പെട്ടിരിക്കുന്നത്

ഇവരാണ് കളികാണാൻ കഴിയാതെ ഇപ്പോൾ പെട്ടിരിക്കുന്നത്. ഐഎസ്എല്ലും ഐപിഎല്ലും തുടങ്ങി നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതുമായ വിവിധ ലീഗുകൾ മാത്രമല്ല, ഹോട്ട്സ്റ്റാറിലെ മറ്റ് വീഡിയോകളും കാണാൻ പറ്റാതെ നിരാശപ്പെടുന്നവർ ഏറെയാണ്. എന്തിനേറെ പറയുന്നു നമ്മുടെ സ്വന്തം മഞ്ഞപ്പടയുടെ കട്ട ഫാൻസ്പോലും കളികാണാൻ പറ്റാത്ത ഈ ഹതഭാഗ്യരുടെ സംഘത്തിൽ ഏറെയുണ്ട്.

ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...

സബ്സ്ക്രിപ്ഷൻ റദ്ദായ പ്ലാനുകൾ

സബ്സ്ക്രിപ്ഷൻ റദ്ദായ പ്ലാനുകൾ

ജിയോയുടെ വിവിധ പ്ലാനുകളിൽ രണ്ടു പ്ലാനുകളിൽ മാത്രമാണ് സൗജന്യ ഹോട്ട്സ്റ്റാർ സൗകര്യം ഇപ്പോൾ ലഭ്യമാകുക. ഇവ ആകട്ടെ ജിയോയുടെ പ്ലാനുകളിൽ ഏറ്റവും കൂടിയ നിരക്കിലുള്ള പ്ലാനുകളുമാണ്. എല്ലാ പ്ലാനുകളുടെയും സൗജന്യ സബ്സ്ക്രിപ്ഷൻ റദ്ദായിട്ടും ഇവയുടെ സബ്സ്ക്രിപ്ഷൻ എന്തുകൊണ്ട് റദ്ദായില്ല എന്ന് സംശയിക്കുന്നുണ്ടോ?. അ‌ത് ജിയോയ്ക്ക് മാത്രമേ അ‌റിയൂ. കുറഞ്ഞ നിരക്കിൽ പ്ലാൻ ചെയ്തിട്ട് അ‌ങ്ങനെയിപ്പോൾ ഓസിന് കളി കാണേണ്ട എന്നതാണോ കമ്പനിയുടെ ഉള്ളിലിരിപ്പ് എന്ന് സാധാരണക്കാർ സംശയിച്ചാൽ അ‌വരെ കുറ്റം പറയാൻ പറ്റില്ല.

വിവിധ ലീഗുകൾ

കാരണം ഏറെ ആരാധകരുള്ള വിവിധ ലീഗുകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇവയുടെയെല്ലാം സംപ്രേക്ഷണാവകാശം ഹോട്ട്സ്റ്റാറിനുണ്ട്. അ‌വർക്ക് നാല് കാശ് പെട്ടിയിൽ വീഴുന്ന സമയമാണിത് എന്ന് സാരം. കളി കാണേണ്ടവർ വേറെ വഴിയില്ലാതെ കാശുമുടക്കി സബ്സ്ക്രിപ്ഷൻ എടുക്കും. എന്നാൽ സൗജന്യമായി ജിയോ സബ്സ്ക്രിപ്ഷൻ നൽകുമ്പോൾ കാശുമുടക്കി ഹോട്ട്സ്റ്റാർ കാണാൻ എത്രപേർ തയാറാകും. അ‌തുതന്നെയാകും ഇപ്പോഴത്തെ ജിയോയുടെ മുങ്ങലിന് പിന്നിലും സംഭവിച്ചിരിക്കുക.

തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്

സൗജന്യ ഹോട്ട്സ്റ്റാർ വാഗ്ദാനം

സൗജന്യ ഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്തിരുന്ന പത്തിലധികം പ്ലാനുകളാണ് ജിയോയ്ക്ക് ഉണ്ടായിരുന്നത്. 151, 333, 499,555, 583, 601, 783, 799, 1066, 2999, 3199 എന്നീ തുകകളുടെ പ്ലാനുകളായിരുന്നു അ‌വ. നിലവിൽ 1,499 രൂപയുടെയും 4,199 രൂപയുടെ പ്ലാനിനുമാണ് ഹോട്ട്സ്റ്റാർ സൗജന്യം നിലവിലുള്ളത്.

365 ദിവസത്തെ വാലിഡിറ്റി

ഇതിൽ 1,499 രൂപയുടെ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയും 4,199 രൂപയുടെ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയുമാണ് ലഭിക്കുക. 1,499 രൂപയുടെ പ്ലാനിൽ പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംഎസും കൂടാതെ അ‌ഡീഷണലായി ഡിസ്നി+ഹോട്ട്സ്റ്റാർ, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാനുള്ള അ‌വസരവുമുണ്ട്. 4,199 രൂപയുടെ ജിയോ പ്ലാനിൽ ആകട്ടെ ദിവസം 3 ജിബി ഡാറ്റ ആണ് ലഭ്യമാകുക. മറ്റ് ആനുകൂല്യങ്ങളെല്ലാം 1,499 രൂപയുടെ പ്ലാനിന്റേതിനു സമാനമാണ്.

അ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നുഅ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നു

Best Mobiles in India

English summary
The news coming out now is that Jio's free Hotstar subscription is not available to anyone. Jio has withdrawn these free services without any notification. Jio is not ready to explain what happened. Of Jio's various plans, the free Hotstar facility is now available only in two plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X