Home
News

ഫുഡ് മുഖ്യം ബിഗിലെ...! ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്യുന്നവർക്ക് കിടിലൻ പ്ലാൻ അവതരിപ്പിച്ച് ജിയോ

ജിയോ അടുത്തിടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കുള്ള മൊബൈൽ താരിഫുകൾ ശരാശരി 15 ശതമാനം വർദ്ധിപ്പിച്ചിരുന്നു. അതിന്റെ ഫലമായി, താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ കാരണം നിരവധി ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ തുടങ്ങി. ഉപഭോക്താക്കളെ നിലനിർത്താനുള്ള ശ്രമത്തിൽ, അധിക ആനുകൂല്യങ്ങളോടെ ജിയോ പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. അത്തരത്തിൽ 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പുതിയ റീചാർജ് പ്ലാൻ ജിയോ പുറത്ത് ഇറക്കി. ഓൺലൈനിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും പതിവായി ഓർഡർ ചെയ്യുന്നവർക്ക് ഈ പ്ലാൻ പ്രത്യേകിച്ചും പ്രയോജനകരമാണ്. എന്തുകൊണ്ടെന്ന് ഇതാ....

ജിയോ 1,028 രൂപയുടെ റീചാർജ് പ്ലാൻ: 1,028 രൂപ വിലയുള്ള ഈ പ്ലാൻ 84 ദിവസത്തേക്ക് വാലിഡിറ്റി ഉള്ളത് ആണ്. ഇത് സൗജന്യ വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. വരിക്കാർക്ക് 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. ഇതിന് പുറമെ, ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമായ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് സൗജന്യ അൺലിമിറ്റഡ് 5ജി ഡാറ്റയും ഇത് വാഗ്ദാനം ചെയ്യുന്നു.

ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്യുന്നവർക്ക് കിടിലൻ പ്ലാൻ അവതരിപ്പിച്ച് ജിയോ

കൂടാതെ, ഈ പ്ലാൻ ആകർഷകമാക്കുന്നതിന്, ഈ റീചാർജ് പ്ലാനിനൊപ്പം കോംപ്ലിമെൻ്ററി സ്വിഗ്ഗി വൺ ലൈറ്റ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ 3 മാസത്തേക്ക് വാലിഡിറ്റി ഉള്ളത് ആണ്.

സ്വിഗ്ഗി വൺ ലൈറ്റിന്റെ ആനുകൂല്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതാ... നേരത്തെ പറഞ്ഞത് പോലെ സ്വിഗ്ഗി വൺ ലൈറ്റ് 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ 600 രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്നു. 149 രൂപയ്ക്ക് മുകളിലുള്ള ഭക്ഷണ ഓർഡറുകൾക്ക് 10 സൗജന്യ ഹോം ഡെലിവറി, അതേപോലേം തന്നെ 199 രൂപയ്ക്ക് മുകളിലുള്ള ഇൻസ്റ്റാമാർട്ട് ഓർഡറുകൾക്ക് 10 സൗജന്യ ഹോം ഡെലിവറി എന്ന ആനുകൂല്യം മിക്ക ഉപയോക്താക്കൾക്കും ഉപകാരപ്പെടും.

കൂടാതെ ഭക്ഷണത്തിനും ഇൻസ്റ്റാമാർട്ട് ഓർഡറുകൾക്കും സർജ് ഫീ ഇല്ല. ഒപ്പം സാധാരണ ഓഫറുകൾക്ക് മുകളിൽ 20K+ ഫുഡ് ഡെലിവറി, റെസ്റ്റോറൻ്റുകളിൽ 30 ശതമാനം വരെ അധിക കിഴിവുകൾ, 60 രൂപയ്ക്ക് മുകളിലുള്ള ജീനി ഡെലിവറികൾക്ക് 10 ശതമാനം കിഴിവ് എന്നിവയും സ്വിഗ്ഗി വൺ ലൈറ്റിന്റെ ആനുകൂല്യങ്ങളാണ്.

അതിനിടെ, ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം പ്രോത്സാഹിപ്പിക്കുന്നതിനായി ജിയോ പുതിയ ഓഫർ അവതരിപ്പിച്ചു. പുതിയ എയർഫൈബർ പ്ലാനിനായി സൈൻ അപ്പ് ചെയ്യുന്നതിലൂടെ ജിയോ ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യ മൊബൈൽ റീചാർജ് ലഭിക്കും. ജിയോയുടെ വെബ്‌സൈറ്റ് അനുസരിച്ച്, സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 365 ദിവസത്തേക്ക് സാധുതയുള്ള 3599 രൂപയുടെ കോംപ്ലിമെൻ്ററി വാർഷിക മൊബൈൽ റീചാർജ് പ്ലാൻ ലഭിക്കും.

ഈ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റയുടെ പ്രയോജനം ഉൾപ്പെടുന്നു. കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ഉപയോക്താക്കൾക്ക് പുതിയ എയർഫൈബർ പ്ലാൻ ബുക്ക് ചെയ്യാം. എയർഫൈബർ ബ്രോഡ്ബാൻഡിന് 50 രൂപ മാത്രമാണ് കമ്പനി ബുക്കിംഗ് ചാർജായി ഈടാക്കുന്നത്.

കൂടാതെ, 2121 രൂപയ്ക്ക് എയർഫൈബർ ഫ്രീഡം ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് 3 മാസത്തെ പ്ലാനിൽ 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ 1000 ജിബി ഡാറ്റ FUP പരിധിയോടൊപ്പം 800ലധികം ഡിജിറ്റൽ ടിവി ചാനലുകളിലേക്ക് ഉള്ള ആക്‌സസ്, 13ലധികം ഒടിടി ആപ്പുകൾ, അൺലിമിറ്റഡ് വൈ-ഫൈ എന്നിവ ഉൾപ്പെടുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Jio has launched a recharge plan offering 2GB data per day for 84 days. This plan is especially beneficial for those who regularly order food and groceries online. The company is also offering complimentary Swiggy One Lite, Jio TV, Jio Cinema and Jio Cloud subscriptions with this recharge plan. Swiggy One Lite subscription is valid for 3 months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X