ആളെ വീഴ്ത്താൻ അംബാനി ഇറക്കിയ പ്ലാൻ! ദിവസം 2ജിബി ഡാറ്റ വേണ്ടവർക്ക് ഏറ്റവും എളുപ്പത്തിൽ ഇത് കിട്ടും
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ജൂലൈയിൽ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്ന വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടു. നിരക്ക് കൂട്ടിയതിൽ പ്രതിഷേധിച്ച് നിരവധി വരിക്കാർ ജിയോ സിം ഉപേക്ഷിക്കാൻ തുടങ്ങി എന്നതായിരുന്നു ആ പ്രതിസന്ധി. പ്രതിഷേധം കണക്കിലെടുത്ത് നിരക്ക് കുറയ്ക്കാൻ ജിയോയ്ക്ക് കഴിയുമായിരുന്നില്ല, അതിനാൽ ആളുകളുടെ പ്രതിഷേധം തണുപ്പിക്കാനും അവരെ ശാന്തരാക്കാനുമുള്ള നീക്കങ്ങളാണ് ജിയോ നോക്കിയത്. അതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഒരു റീച്ചാർജ് പ്ലാൻ എന്ന് തോന്നിപ്പിക്കും വിധത്തിൽ ജിയോ ഇറക്കിയ പ്രീപെയ്ഡ് പ്ലാനാണ് 198 രൂപയുടെ ജിയോ പ്ലാൻ.
ആളുകൾ നോക്കുമ്പോൾ വില കുറച്ച് കൊടുത്താൽ മതി, ഏതാണ്ട് 200 രൂപയിൽ താഴെ മാത്രമേ ഈ പ്ലാനിന് ചെലവ് വരുന്നുള്ളൂ. എന്നാൽ 2ജിബി പ്രതിദിന ഡാറ്റയടക്കം ലഭിക്കുകയും ചെയ്യും. അതിനർഥം അൺലിമിറ്റഡ് 5ജി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകുന്നു എന്നുകൂടിയാണ്. കാരണം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ ഉള്ള പ്ലാനുകളിൽ മാത്രമേ 5ജി ഓഫർ ലഭ്യമാകൂ.

ആളുകളെ സംബന്ധിച്ചിടത്തോളം വില കുറവാണ് എന്നതിനാൽ ഇത് വാങ്ങാൻ എളുപ്പമാണ്. അത്യാവശ്യം 200 രൂപയുണ്ടെങ്കിൽ കാര്യം നടക്കും. അതിന്റെ വാലിഡിറ്റിയെപ്പറ്റി ആളുകൾ അധികം വ്യാകുലപ്പെടുന്നില്ല. അത്യാവശ്യമായി കാര്യങ്ങൾ നടക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ജിയോ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ മികച്ച ഓപ്ഷനാണ്.
ജിയോ 198 രൂപ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 14 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്നതിനാൽ ഈ പ്ലാനിൽ 14 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാകുന്നു.

ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണ് 198 രൂപയുടേത്. കുറഞ്ഞ വിലയിൽ ലഭ്യമാകുമെങ്കിലും ഈ പ്ലാനിൽ വാലിഡിറ്റി കുറവാണ് എന്നകാര്യം ശ്രദ്ധിക്കണം. 198 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 14 രൂപ 14 പൈസയാണ്.
അതായത് 198 രൂപയുടെ ജിയോ പ്ലാനിൽ പ്രതിദിന ചെലവ് വളരെ കൂടുതലാണ്. ഇതേ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ജിയോയുടെ 349 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒന്നിച്ച് ഇത്രയും രൂപ എടുക്കാൻ ഉള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 349 രൂപ പ്ലാൻ ആണ് ലാഭകരം.
349 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 12 രൂപ 46 പൈസവരും. വാലിഡിറ്റി കൂടും തോറും ജിയോയുടെ 2ജിബി പ്ലാനുകളുടെ ചിലവ് കുറയുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. 198 രൂപയുടെ പ്ലാൻ രണ്ട് തവണ ചെയ്യുന്നതിനെക്കാൾ ലാഭം 349 രൂപയുടെ പ്ലാൻ ഒറ്റത്തവണയായി ചെയ്യുന്നതാണ്. അങ്ങനെയെങ്കിൽ 47 രൂപ ലാഭിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. വാലിഡിറ്റിയൊഴികെ ഈ രണ്ട് പ്ലാനുകളിലും കിട്ടുന്ന ആനുകൂല്യങ്ങൾ ഒന്നുതന്നെയാണ്.

ചുരുക്കിപ്പറഞ്ഞാൽ ചെറിയ തുക മാത്രം കൈയിലുള്ളവർക്ക് അത്യാവശ്യ ഘട്ടത്തിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അടങ്ങുന്ന 349 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ ആവശ്യമായ പണം കൈയിലില്ലെങ്കിൽ 198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപകാരപ്പെടും. അതേസമയം ലാഭം നോക്കുകയാണെങ്കിൽ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 349 രൂപ പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications







