Home
News

2 വർഷത്തേക്ക് പരസ്യത്തിന്റെ ശല്യമില്ല, നേട്ടങ്ങളേറെ! സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ

യൂട്യൂബിൽ വീഡിയോകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ ഏറെയാണ്. നിസാരം പാട്ട് കേൾക്കാൻ ഉൾപ്പെടെ യൂട്യൂബിനെയാണ് നാം ആദ്യം സമീപിക്കുക. എന്നാൽ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ ചെയ്ത് രസംപിടിച്ച് വരുന്നതിനിടെയായിരിക്കും പരസ്യം ഒരു വില്ലനായി കടന്നുവരിക. യൂട്യൂബിന്റെ പ്രധാന വരുമാനം പരസ്യമാണ്. അ‌തിനാൽ സൗജന്യമായി വീഡിയോ കാണുന്നവർ പരസ്യം സഹിച്ചേ മതിയാകൂ. എന്നാൽ പരസ്യം കാണാൻ താൽപര്യമില്ലാത്തവർക്കായി യൂട്യൂബ് പ്രത്യേക സബ്സ്ക്രിപ്ഷൻ പ്ലാൻ ഏർപ്പെടുത്തിയിട്ടുണ്ട്. അ‌തുവഴി കൂടുതൽ യൂട്യൂബ് ഫീച്ചറുകൾ ആസ്വദിക്കാനും സാധിക്കും. ഒരു മാസത്തേക്കുള്ള യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് ഇന്ത്യയിൽ 159 രൂപ ചിലവാകും.

12 മാസത്തെ പ്ലാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ, 1490 രൂപയ്ക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. പരസ്യമില്ലാതെ കണ്ടന്റുകൾ കാണാം എന്നതിന് പുറമേ, ഓഫ്​ലൈനിൽ വീഡിയോ ആസ്വദിക്കാനായി ഡൗൺലോഡിങ് ഓപ്ഷൻ സൗകര്യം, ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങി അ‌നേകം സൗകര്യങ്ങളാണ് സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ പ്രീമിയം വരിക്കാർക്കായി യൂട്യൂബ് നൽകിവരുന്നു.

നേട്ടങ്ങളേറെ! സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ

നേട്ടങ്ങൾ ഒരുപാടുണ്ട് എന്നതിനാൽ തന്നെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ സബ്സ്ക്രിപ്ഷനായി തുക അ‌ടയ്ക്കണം എന്നതിനാൽ പലരും ആ വഴിക്ക് പോകാറില്ല. പക്ഷേ ഇപ്പോൾ റിലയൻസ് ജിയോ ഒരു കിടിലൻ ഓഫർ കൊണ്ടുവന്നിട്ടുണ്ട്. ഇത് രണ്ട് വർഷത്തേക്ക് സൗജന്യമായി യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ അ‌വസരം ഒരുക്കുന്നു.

ജിയോ തങ്ങളുടെ ജിയോഫൈബർ, എയർഫൈബർ പോസ്റ്റ്‌പെയ്ഡ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം ആണ് രണ്ട് വർഷത്തേക്ക് യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഉപയോക്താക്കൾക്ക് ഇത്തരമൊരു ഓഫർ ലഭിക്കുന്നത്. ജിയോയും യൂട്യൂബും തമ്മിലുള്ള സഹകരണത്തിന്റെ അ‌ടയാളം കൂടിയാണ് ഈ ഓഫർ.

നേട്ടങ്ങളേറെ! സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ

ജിയോ സൗജന്യ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ (Jio Free YouTube Premium Offer) ലഭിക്കുന്നത് ആർക്ക്: 888 രൂപ, 1199 രൂപ, 1499 രൂപ, 2499 രൂപ, 3499 രൂപ എന്നീ പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ജിയോഫൈബർ, എയർഫൈബർ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ ഓഫറിന് അർഹതയുള്ളത്. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യത്തിന് പുറമേ അ‌ധിക ആനുകൂല്യമായി യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

ജിയോ സൗജന്യമായി നൽകുന്ന യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ: ആദ്യം ജിയോഫൈബറിൽ നിന്നോ എയർഫൈബറിൽ നിന്നോ യോഗ്യമായ ഒരു പോസ്റ്റ്‌പെയ്ഡ് ബ്രോഡ്‌ബാൻഡ് പ്ലാൻ തെരഞ്ഞെടുക്കുക. ശേഷം, MyJio അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. തുടർന്ന് ആപ്പ്/ വെബ്‌സൈറ്റിൽ കാണിച്ചിരിക്കുന്ന യൂട്യൂബ് പ്രീമിയം ബാനറിൽ ടാപ്പ് ചെയ്യുക.

അ‌തിനു ശേഷം ഉപയോക്താവിന്റെ യൂട്യൂബ് അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക. ഇതിനകം യൂട്യൂബ് അ‌ക്കൗണ്ട് ഇല്ല എങ്കിൽ പുതിയ ഒരു അ‌ക്കൗണ്ട് സൃഷ്ടിക്കുക. ഇതിനുശേഷം, ഉപയോക്താവിന് ജിയോ​ഫൈബർ/ എയർ​ഫൈബർ കണക്ഷൻ ഉപയോഗിച്ച് രണ്ട് വർഷത്തേക്ക് യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ കഴിയും.

നേട്ടങ്ങളേറെ! സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ

ജിയോ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അ‌വർക്ക് സൗജന്യമായി ജിയോ സെറ്റ്-ടോപ്പ് ബോക്സ് ലഭ്യമാണ് എന്നതാണ്. പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉള്ളവർക്ക് കമ്പനിയോട് സൗജന്യ ജിയോ സെറ്റ്-ടോപ്പ് ബോക്സ് (STB) നൽകാനും അത് ഉപയോഗിച്ച്, പഴയ ടിവിയെ ഒരു സ്മാർട്ട് ടിവിയാക്കി മാറ്റാനും എവിടെയായിരുന്നാലും OTT (ഓവർ-ദി-ടോപ്പ്) കണ്ടന്റുകൾ ആസ്വദിക്കാനും കഴിയും.

More from GizBot

Best Mobiles in India

English summary
Jio is offering a free YouTube Premium subscription for two years with its JioFiber and AirFiber postpaid broadband plans. This offer is available to JioFiber and AirFiber postpaid customers who choose the Rs 888, Rs 1199, Rs 1499, Rs 2499 and Rs 3499 plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X